ട്രയംഫ് മോട്ടോർസൈക്കിൾസ് പുതിയ മോഡലുകൾ
Friday, February 22, 2019 3:28 PM IST
ന്യൂഡൽഹി: ബ്രിട്ടീഷ് പ്രീമിയം മോട്ടോർസൈക്കിൾ നിർമാതാക്കളായ ട്രയംഫ് മോട്ടോർസൈക്കിൾസ് പുതിയ സ്ട്രീറ്റ് ട്വിന്നും സ്ട്രീറ്റ് സ്ക്രാബ്ലറും ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. യഥാക്രമം 7,45,000 രൂപ, 8,55,000 രൂപ എന്നിങ്ങനെയാണ് വാഹനങ്ങളുടെ വില.
പുതിയ ഉപകരണങ്ങൾ, വർധിപ്പിച്ച റൈഡർ കംഫർട്ട്, മികച്ച മറ്റു ഫീച്ചറുകൾ തുടങ്ങിയവയാണ് ഇരു മോഡലുകളെയും ശ്രദ്ധേയമാക്കുന്നത്. എൻജിൻ പവർ 65 പിഎസിലേക്ക് വർധിപ്പിച്ചിട്ടുണ്ട്. ഇതിന് 80 എൻഎം ടോർക്ക് ഉത്പാദിപ്പിക്കാനാകും. മികച്ച ബ്രേക്കിംഗ് പെർഫോമൻസും കൺട്രോളും വാഹനത്തിനുണ്ട്.