ട്രിപ്പിള്‍ റിയര്‍ കാമറയുമായി വിവോ വി60 5ജി
Monday, July 28, 2025 10:56 AM IST
വിവോ വി60 5ജി സ്മാര്‍ട്ട്ഫോണ്‍ ഓഗസ്റ്റ് 12ന് ഇന്ത്യയില്‍ പുറത്തിറങ്ങും. ട്രിപ്പിള്‍ റിയര്‍ കാമറ സജ്ജീകരണമായിരിക്കും ഈ ഹാന്‍ഡ്സെറ്റില്‍ ഉണ്ടാകുക എന്നാണ് റിപ്പോര്‍ട്ട്.
പ്രത്യേകതകൾ
• ആന്‍ഡ്രോയ്ഡ് 16 അടിസ്ഥാനമാക്കിയുള്ള ഫണ്‍ടച്ച് ഒഎസില്‍ പ്രവര്‍ത്തനം
• ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 7 ജെന്‍ 4 സോക് പ്രൊസസര്‍
• 1.5കെ റെസല്യൂഷനോടുകൂടിയ 6.67 ഇഞ്ച് അമോലെഡ് ഡിസ്പ്ലേ
• 120 ഹെര്‍ട്സ് റിഫ്രഷ് റേറ്റ്
• 1,300 നിറ്റ്സ് വരെ പീക്ക് ബ്രൈറ്റ്നസ്
• 50 എംപി പ്രൈമറി കാമറ, 8 എംപി അള്‍ട്രാവൈഡ് ലെന്‍സ്, 50 എംപി 3എക്സ് പെരിസ്കോപ്പ് ടെലിഫോട്ടോ സെന്‍സര്‍ എന്നിവയുളള മെയിന്‍ കാമറ യുണിറ്റ്
• 50 എംപി സെല്‍ഫി കാമറ
• 90വാട്ട് ഫാസ്റ്റ് ചാര്‍ജിംഗ് പിന്തുണയുള്ള 6500 എംഎച്ച് ബാറ്ററി
• ഐപി68, ഐപി69 വാട്ടര്‍-ഡസ്റ്റ് റെസിസ്റ്റന്‍സ് റേറ്റിംഗുകള്‍
• സ്റ്റീരിയോ സ്പീക്കറുകള്‍, ഇന്‍-ഡിസ്പ്ലേ ഫിംഗര്‍പ്രിന്റ് റീഡര്‍ തുടങ്ങിയ ഫീച്ചറുകളും ഫോണില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
• മിസ്റ്റ് ഗ്രേ, മൂണ്‍ലൈറ്റ് ബ്ലൂ, ഓസ്പിഷ്യസ് ഗോള്‍ഡ് എന്നീ നിറങ്ങളില്‍ ഫോണ്‍ ലഭിക്കും. ഇന്ത്യയില്‍ 37,000 മുതല്‍ 40,000 രൂപ വരെയായിരിക്കും വില.