2 കെ റെസല്യൂഷന്‍ ഡിസ്പ്ലേ, 100 വാട്സ് ഫാസ്റ്റ് ചാര്‍ജിംഗ്; ഈ ഫോണ്‍ പൊളിക്കും
Saturday, July 26, 2025 9:09 PM IST
6,100 എംഎച്ച് ബാറ്ററിയും 6.78 ഇഞ്ച് ഡിസപ്ലേയുമായി ഐക്യു നിയോ 10 പ്രോ, ഐക്യു നിയോ 10 എന്നീ ഫോണുകള്‍ കഴിഞ്ഞ വര്‍ഷം നവംബറില്‍ പുറത്തിറങ്ങിയിരുന്നു. വിവോയുടെ ഉപബാന്ഡായ കമ്പനി ഇപ്പോള്‍ നിയോ 11 സീരീസില്‍ പുറത്തിറക്കാന്‍ ഒരുങ്ങുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.
പുതിയ ഹാന്‍ഡ്സെറ്റുകളുടെ വരവ് ഐക്യു ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ഐക്യു നിയോ 11, നിയോ 11 പ്രോ എന്നിവയുടെ ഡിസ്പ്ലേയും ബാറ്ററിയും സംബന്ധിച്ച വിവരങ്ങള്‍ ഓണ്‍ലൈനില്‍ ലീക്കായി. 2 കെ റെസല്യൂഷന്‍ ഡിസ്പ്ലേകളും 100 വാട്സ് ഫാസ്റ്റ് ചാര്‍ജിംഗ് പിന്തുണയും ഇവയ്ക്ക് ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
ചൈനീസ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ വെയ്ബോയില് ടിപ്സ്റ്റര്‍ ഡിജിറ്റല്‍ ചാറ്റ് സ്റ്റേഷന് വരാനിരിക്കുന്ന രണ്ട് മിഡ്-റേഞ്ച് സ്മാര്‍ട്ട്ഫോണുകളുടെ പ്രത്യേകതകള്‍ പുറത്തുവിട്ടു. പോസ്റ്റില്‍ ഡിവൈസുകളുടെ പേര് നേരിട്ട് പറയുന്നില്ലെങ്കിലും ഇവ ഐക്യു നിയോ 11 സീരീസുമായി ബന്ധപ്പെട്ടിരിക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഐക്യു നിയോ 11, നിയോ 11 പ്രോ എന്നിവയില്‍ 2കെ റെസല്യൂഷനോടുകൂടിയ 6.8 എക്സ് ഇഞ്ച് ഡിസ്പ്ലേകള്‍ ഉണ്ടായിരിക്കും. അള്‍ട്രാസോണിക് ഇന്‍-സ്ക്രീന്‍ ഫിംഗര്‍പ്രിന്റ് സ്കാനര്‍ ഈ ഫോണുകള്‍ക്ക് നല്‍കിയേക്കാം. രണ്ട് ഹാന്‍ഡ്സെറ്റുകളിലും ഒരു മെറ്റല്‍ മിഡില്‍ ഫ്രെയിം ഉണ്ടെന്നും 100 വാട്സ് ചാര്‍ജിംഗ് പിന്തുണയ്ക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
നിയോ 10 സീരീസ് പോലെ, വരാനിരിക്കുന്ന ഐക്യു നിയോ 11, നിയോ 11 പ്രോ എന്നിവ യഥാക്രമം സ്നാപ്ഡ്രാഗണ്‍ 8 എലൈറ്റ്, ഡൈമെന്‍സിറ്റി 9500 ചിപ്സെറ്റുകളില്‍ പ്രവര്‍ത്തിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഐക്യു നിയോ 10 പ്രോയില്‍ മീഡിയടെക് ഡൈമെന്‍സിറ്റി 9,400 സോക് ചിപ്സെറ്റാണ് വരാന്‍ സാധ്യത. അതേസമയം, ഐക്യു നിയോ 10 ചൈനീസ് പതിപ്പിന് സ്നാപ്ഡ്രാഗണ്‍ 8 ജെന്‍ 3 എസ്ഒസി ലഭിച്ചേക്കും.