ട്വിറ്റര്‍ ഇനി ഇലോണ്‍ മസ്കിന് സ്വന്തം
Friday, October 28, 2022 8:57 AM IST
സാന്‍ ഫ്രാന്‍സിസ്കോ: സാമൂഹിക മാധ്യമ കമ്പനി ട്വിറ്റര്‍ ഇനി ഇലോണ്‍ മസ്കിന് സ്വന്തം. കോടതി നിര്‍ദേശമനുസരിച്ച് കരാര്‍ നടപ്പാക്കാനുള്ള കാലാവധി തീരാന്‍ മണിക്കൂറുകള്‍ ബാക്കി ഉള്ളപ്പോള്‍ ആണ് മസ്ക് ട്വിറ്റര്‍ സ്വന്തമാക്കിയത്.
കമ്പനി സ്വന്തമാക്കിയതിന് പിന്നാലെ സിഇഒ പരാഗ് അഗര്‍വാള്‍, കമ്പനി സിഎഫ്ഒ, ലീഗല്‍ പോളിസി ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റ് മേധാവി എന്നിവരെ മസ്ക് പിരിച്ചുവിട്ടു. ട്വിറ്റര്‍ വാങ്ങുന്നതിനുള്ള കരാറില്‍നിന്ന് പിന്നോട്ടുപോയ മസ്കിനെതിരെ കോടതിയില്‍ പോയത് പരാഗിന്‍റെ നേതൃത്വത്തിലായിരുന്നു.
കഴിഞ്ഞ ദിവസം മസ്ക് തന്‍റെ ബയോ ചീഫ് ട്വിറ്റ് എന്നാക്കിയിരുന്നു. സാന്‍ഫ്രാന്‍സിസ്കോയില്‍ ഉള്ള ട്വിറ്റര്‍ ആസ്ഥാനവും അദ്ദേഹം സന്ദര്‍ശിച്ചിരുന്നു.