ഡിസപ്പിയറിംഗ് മെസേജുകൾ സൂക്ഷിച്ചുവയ്ക്കാം
Saturday, May 28, 2022 12:34 PM IST
ചാറ്റുകളിൽ കൂടുതൽ സ്വകാര്യതകൊണ്ടുവരുന്നതിന്റെ ഭാഗമായാണു വാട്സ്ആപ്പ് ഡിസപ്പിയറിംഗ് ഫീച്ചർ അവതരിപ്പിച്ചത്.
നിശ്ചിത സമയത്തിനുശേഷം ഡിസപ്പിയറിംഗ് മോഡിലുള്ള എല്ലാ മെസേജുകളും സ്വയം ഡിലീറ്റ് ചെയ്യപ്പെടുമെന്നതാണ് ഈ സംവിധാനത്തിന്റെ പ്രത്യേകത. എന്നാൽ സൂക്ഷിച്ചുവയ്ക്കേണ്ടിയിരുന്ന മെസേജുകളും മറ്റുള്ളവയ്ക്കൊപ്പം ഡിലീറ്റ് ചെയ്യപ്പെടുമെന്നത് ഈ ഫീച്ചറിന്റെ പോരായ്മയായും വിലയിരുത്തപ്പെടുന്നുണ്ട്. ഇതിനൊരു പരിഹാരമവതരിപ്പിക്കാനൊരുങ്ങുകയാണു വാട്സ്ആപ്പ്.
ഡിസപ്പിയറിംഗ് മോഡിലുള്ള ചാറ്റുകളിലെ പ്രധാനപ്പെട്ട മെസേജുകൾ പ്രത്യേകമായി സൂക്ഷിച്ചുവയ്ക്കുന്നതിനുള്ള ക്രമീകരണമാണ് ഒരുങ്ങുന്നത്. ഇതിനായി ‘കെപ്റ്റ് മെസേജസ് ’എന്ന ഫോൾഡർ കന്പനി അവതരിപ്പിക്കും. സൂക്ഷിച്ചുവയ്ക്കുന്ന എല്ലാ സന്ദേശങ്ങളും ഈ ഫോൾഡറിലാകും കാണപ്പെടുക. നിലവിൽ പരീക്ഷണാടിസ്ഥാനത്തിലുള്ള ഫീച്ചർ വൈകാതെ ഉപയോക്താക്കൾക്കു ലഭ്യമാകും.