ഫീ​ച്ച​ർ ഫോ​ണു​ക​ൾക്കായി ‘യുപിഐ 123 പേ’ അ​വ​ത​രി​പ്പി​ച്ച് ആ​ർ​ബി​ഐ
ഫീ​ച്ച​ർ ഫോ​ണു​ക​ൾക്കായി ‘യുപിഐ 123 പേ’ അ​വ​ത​രി​പ്പി​ച്ച് ആ​ർ​ബി​ഐ
മും​​​​ബൈ:​​​​ രാ​​​​ജ്യ​​​​ത്തെ ഫീ​​​​ച്ച​​​​ർ​​​​ ഫോ​​​​ണ്‍ ഉ​​​​പ​​​​യോ​​​​ക്താ​​​​ക്ക​​​​ൾ​​​​ക്കും യു​​​​ണി​​​​ഫൈ​​​​ഡ് പേ​​​​മെ​​​​ന്‍റ് ഇ​​​​ന്‍റ​​​​ർ​​​​ഫേ​​​​സ് (യു​​​​പി​​​​ഐ ) അ​​​​ധി​​​​ഷ്ഠി​​​​ത പേ​​​​മെ​​​​ന്‍റ് സേ​​​​വ​​​​നം അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ച് ആ​​​​ർ​​​​ബി​​​​ഐ. 123 പേ ​​​​എ​​​​ന്നു പേ​​​​രി​​​​ട്ടി​​​​രി​​​​ക്കു​​​​ന്ന പു​​​​തി​​​​യ സം​​​​വി​​​​ധാ​​​​നം പ്ര​​​​വ​​​​ർ​​​​ത്തി​​​​പ്പി​​​​ക്കു​​​​ന്ന​​​​തി​​​​ന് ഇ​​​​ന്‍റ​​​​ർ​​​​നെ​​​​റ്റി​​​​ന്‍റെ ആ​​​​വ​​​​ശ്യ​​​​മി​​​​ല്ല.

സ്മാ​​​​ർ​​​​ട്ട്ഫോ​​​​ണ്‍​ഇ​​​​ല്ലാ​​​​ത്ത, ഇ​​​​ന്‍റ​​​​ർ​​​​നെ​​​​റ്റ് സേ​​​​വ​​​​നം ല​​​​ഭ്യ​​​​മ​​​​ല്ലാ​​​​ത്ത ഗ്രാ​​​​മ​​​​പ്ര​​​​ദേ​​​​ശ​​​​ങ്ങ​​​​ളി​​​​ലെ ആ​​​​ളു​​​​ക​​​​ളി​​​​ലും ഡി​​​​ജി​​​​റ്റ​​​​ൽ പേ​​​​മെ​​​​ന്‍റ് സൗ​​​​ക​​​​ര്യം എ​​​​ത്തി​​​​ക്കു​​​​ന്ന​​​​തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യാ​​​​ണ് പു​​​​തി​​​​യ സം​​​​വി​​​​ധാ​​​​നം ആ​​​​രം​​​​ഭി​​​​ച്ച​​​​തെ​​​​ന്ന് ആ​​​​ർ​​​​ബി​​​​ഐ ഗ​​​​വ​​​​ർ​​​​ണ​​​​ർ ശ​​​​ക്തി​​കാ​​ന്ത ദാ​​​​സ് പ​​​​റ​​​​ഞ്ഞു.

ഏ​​​​താ​​​​നും ടെ​​​​ലി​​​​കോം സേ​​​​വ​​​​ന​​​​ദാ​​​​താ​​​​ക്ക​​​​ൾ നേ​​​​ര​​​​ത്തെ​​​​യും ഫീ​​​​ച്ച​​​​ർ​​​​ഫോ​​​​ണു​​​​ക​​​​ളി​​​​ൽ ഡി​​​​ജി​​​​റ്റ​​​​ൽ പേ​​​​മെ​​​​ന്‍റ് സേ​​​​വ​​​​നം ന​​​​ല്കി​​​​യി​​​​രു​​​​ന്നെ​​​​ങ്കി​​​​ലും അ​​​​തി​​​​ന്‍റെ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​രീ​​​​തി ഏറെ സ​​​​ങ്കീ​​​​ർ​​​​ണ​​​​മാ​​​​യ​​​​തി​​​​നാ​​​​ൽ ജ​​​​ന​​​​പ്രീ​​​​തി​​​​യാ​​​​ർ​​​​ജി​​​​ച്ചി​​​​രു​​​​ന്നി​​​​ല്ല. ഈ ​​​​സൗ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ലാ​​​​ണ് താ​​​​ര​​​​ത​​​​മ്യേ​​​​ന ല​​​​ളി​​​​ത​​​​മാ​​​​യ 123 പേ ​​​​ആ​​​​ർ​​​​ബി​​ഐ അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ക്കു​​​​ന്ന​​​​ത്.

ഡി​​​​ജി​​​​റ്റ​​​​ൽ പേ​​​​മെ​​​​ന്‍റ് സം​​​​ബ​​​​ന്ധി​​​​ച്ചു​​​​ള​​​​ള പ​​​​രാ​​​​തിപ​​​​രി​​​​ഹാ​​​​ര​​​​ത്തി​​​​നാ​​​​യി 24 മ​​​​ണി​​​​ക്കൂ​​​​റും പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്ന ഹൈ​​​​ൽ​​​​പ് ലൈ​​​​ൻ സം​​​​വി​​​​ധാ​​​​നമായ ‘ഡി​​​​ജി സാ​​​​ഥി’​​​​യും ആ​​​​ർ​​​​ബി​​​​എെ അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ചു.www.digisaathi.info എ​​​​ന്ന വൈ​​​​ബ്സൈ​​​​റ്റി​​​​ലൂ​​​​ടെ​​​​യും 14431, 18008913333 എ​​​​ന്നീ ന​​​​ന്പ​​​​രു​​​​ക​​​​ളി​​​​ലൂ​​​​ടെ​​​​യും ഡി​​​​ജി സാ​​​​ഥി സേ​​​​വ​​​​നം ല​​​​ഭ്യ​​​​മാ​​​​ണ്.


പ്ര​​​​വ​​​​ർ​​​​ത്ത​​​​നരീതി

ഉ​​​​പ​​​​യോ​​​​ക്താ​​​​ക്ക​​​​ൾ​ ത​​​​ങ്ങ​​​​ളു​​​​ടെ ഫോ​​​ൺ, ബാ​​​​ങ്ക് അ​​​​ക്കൗ​​​​ണ്ടു​​​​മാ​​​​യി ബ​​​​ന്ധി​​​​പ്പി​​​​ക്കേ​​​​ണ്ട​​​​തു​​​​ണ്ട്.​ തു​​​ട​​​ർ​​​ന്ന് ര​​​ഹ​​​സ്യ പി​​​​ൻ ന​​​​ന്പ​​​​റും സെ​​​റ്റ് ചെ​​​യ്യ​​​ണം.

നാ​​​​ഷ​​​​ണ​​​​ൽ പേ​​​​മെ​​​​ന്‍റ് കോ​​​​ർ​​​​പ​​റേ​​​​ഷ​​​​ൻ ന​​​​ല്കു​​​​ന്ന ന​​​​ന്പ​​​​റി​​​​ൽ വി​​​​ളി​​​​ച്ചും (ഐ​​​വി​​​ആ​​​​ർ) പേ​​​​മെ​​​​ന്‍റ് ആ​​​​പ്പ് വ​​​​ഴി​​​​യും 123 പേ ​​​​സേ​​​​വ​​​​നം ല​​​​ഭ്യ​​​​മാ​​​​ണ്. എ​​​​ന്നാ​​​​ൽ ആ​​​​പ്പ് സംവിധാനം ഫീച്ചർഫോണിൽ ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്പോ​​​​ൾ സ്കാ​​​​ൻ ആ​​​​ൻ​​​​ഡ് പേ ​​​​സൗ​​​​ക​​​​ര്യം നി​​​​ല​​​​വി​​​​ൽ ല​​​​ഭ്യ​​​​മ​​​​ല്ല.

നി​​​​ശ്ചി​​​​ത ന​​​​ന്പ​​​​റി​​​​ൽ മി​​​​സ്ഡ് കോ​​​​ൾ ഇ​​​​ട്ടും അ​​​​ടു​​​​ത്തു​​​​ള്ള ഫോ​​​​ണു​​​​ക​​​​ളി​​​​ലേ​​​​ക്കു ശ​​​​ബ്ദ​​ത​​​​രം​​​​ഗ​​​​ങ്ങ​​​​ളു​​​​ടെ സ​​​​ഹാ​​​​യ​​​​ത്തോ​​​​ടെയും പ​​​​ണം കൈ​​​​മാ​​​​റാ​​​​നു​​​​ള്ള സൗ​​​ക​​​​ര്യ​​​ം ഏ​​​​ർ​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​ട്ടു​​​​ണ്ട്. അ​​​​ക്കൗ​​​​ണ്ട് ബാ​​​​ല​​​​ൻ​​​​സ് പ​​​​രി​​​​ശോ​​​​ധി​​​​ക്ക​​​​ൽ, ഫാ​​​​സ് ടാ​​​​ഗ് പേ​​​​മെ​​​​ന്‍റ് തു​​​​ട​​​​ങ്ങി​​​​യ സേ​​​​വ​​​​ന​​​​ങ്ങ​​​​ളും ല​​​​ഭ്യ​​​​മാ​​​​ണ്. കൂ​​​​ടു​​​​ത​​​​ൽ വി​​​​വ​​​​ര​​​​ങ്ങ​​​​ൾ ഡി​​​​ജി​​​​റ്റ​​​​ൽ സാ​​​​ഥി​​​​യി​​​​ൽ ല​​​​ഭ്യ​​​​മാ​​​​ണ്.