പോവ നിയോ അവതരിപ്പിച്ച് ടെക്നോ
Tuesday, January 25, 2022 12:09 PM IST
കൊച്ചി: ആഗോള പ്രീമിയം സ്മാര്ട്ട്ഫോണ് ബ്രാന്ഡായ ടെക്നോ പോവ ശ്രേണിയില് പുതിയ മോഡലായ പോവ നിയോ അവതരിപ്പിച്ചു.
സൂപ്പര്ലേറ്റീവ് മെമ്മറി ഫ്യൂഷന് സാങ്കേതിക വിദ്യയിലൂടെ 6 ജിബി റാം 11 ജിബി റാം വരെ ഉയര്ത്താം. 128 ജിബി സ്റ്റോറേജ്, 18 വാട്ടില് വേഗം ചാര്ജാകുന്ന 6000 എംഎഎച്ച് ബാറ്ററി, 6.8 ഇഞ്ച് ഡിസ്പ്ലേ, കര്വ്ഡ് രൂപകല്പനയിലുള്ള ബോഡി തുടങ്ങിയ സവിശേഷതകളുമുണ്ട്.
12,999 രൂപയാണ് വില. ഇതോടൊപ്പം 1,499 രൂപ വിലയുള്ള ടെക്നോ ഇയര് ബഡുകള് സൗജന്യമായി ലഭിക്കും. എല്ലാ റീട്ടെയില് സ്റ്റോറുകളിലും ലഭ്യമാണ്.