പഴങ്ങളും പച്ചക്കറികളും മൂല്യവർധിതമാക്കി കർഷകന്
Tuesday, November 30, 2021 7:38 AM IST
കേരള കാർഷിക സർവകലാശാലയുടെ കീഴിലുളള മണ്ണുത്തി കമ്മ്യൂണിക്കേഷൻ സെന്ററിലെ ഭക്ഷ്യ സംസ്കരണശാലയിൽ പഴങ്ങളും പച്ചക്കറികളും സംസ്കരിച്ച് മൂല്യവർധിത ഉത്പന്നങ്ങളാക്കി നൽകുന്നു.
പാവൽ, വെണ്ട, പയർ എന്നിവ കൊണ്ടുളള കൊണ്ടാട്ടങ്ങൾ, പൊടികൾ, വിവിധതരം അച്ചാറുകൾ, ജാം, പഴം ഹൽവ, ചില്ലി സോസ്, തക്കാളി സോസ് തുടങ്ങിയ വിവിധങ്ങളായ മൂല്യവർധിത ഉത്പന്നങ്ങൾ ഇവിടെ തയാറാക്കാം. വാട്ടുകപ്പ പോലെ ഉണക്കി സൂക്ഷിക്കേണ്ടവയും ഇവിടെ നൽകി സംസ്കരിച്ച് തിര്യേ വാങ്ങാം.
വിവരങ്ങൾക്ക് : ഫോണ്: 0487-2370773, 8089173650.
ഇ മെയിൽ: രരാമിിൗവ്യേ@സമൗ.ശി