മികച്ച വരുമാനത്തിന് നല്ല തൈകള്‍
സ്വന്തം ആവശ്യത്തിനുള്ള പച്ചക്കറിക്കുവേണ്ടി കൃഷി ചെയ്യണമെന്ന ആഗ്രഹം പൊതുവിലുണ്ടായിട്ടുണ്ട്. വ്യാവസായികമായി കൃഷിചെയ്യുന്നവരും കുറവല്ല. എന്നാല്‍, വിത്തു മുളപ്പിച്ച്, തൈകളുണ്ടാക്കി കൃഷി ആരംഭിക്കുന്നതൊക്കെ വലിയ മടിയുള്ള കാര്യമാണു പലര്‍ക്കും. പച്ചക്കറി തൈ സംഘടിപ്പിച്ച് കൃഷിചെയ്യുന്നവരാണ് പലരും. ഇവിടെയാണ് പച്ചക്കറി തൈ വിപണനത്തിന്റെ സാധ്യതയും അവസരവും തെളിയുന്നത്.

കോവിഡ് പ്രതിസന്ധിയില്‍ അന്യസംസ്ഥാന പച്ചക്കറിയുടെ വരവ് നിലയ്ക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. നമുക്ക് ആവശ്യമുള്ള പച്ചക്കറിയുടെ പകുതി പോലും നമുക്ക് ഉത്പാദിപ്പിക്കാന്‍ സാധിക്കുന്നില്ല. 'എല്ലാവരും കൃഷിചെയ്യുക, എല്ലായിടത്തും' എന്നരീതിയിലുള്ള സര്‍ക്കാര്‍ കാമ്പയിനുകളും ജനങ്ങള്‍ ഏറ്റെടുക്കുന്നുണ്ട്. എല്ലാവരും കൃഷി ചെയ്യുന്ന ഈ സാഹചര്യത്തില്‍ പച്ചക്കറി തൈ വില്‍പന, സംരംഭമാക്കിയാല്‍ വിജയസാധ്യതയുണ്ട്.

വിത്തുകള്‍ തെരഞ്ഞെടുക്കുമ്പോള്‍

സാധാരണ വിത്തുകളെക്കാള്‍ ഇരട്ടിയുടെ അടുത്ത് ഉത്പാദനം ഹൈബ്രിഡ് വിത്തുകള്‍ നല്‍കുന്നു. കൂടാതെ രോഗപ്രതിരോധ ശേഷിയും കൂടുതലുണ്ട്. തൈനിര്‍മാണത്തിന് ഹൈബ്രിഡ് വിത്തുകള്‍ തന്നെയാണുത്തമം. കൂടാതെ 95 ശത മാനത്തിലധികം വിത്തുകളും മുളക്കു മെന്നതും സംരംഭകര്‍ക്കു സഹായകമാണ്. മഴക്കാലത്തും വേനല്‍ക്കാല ത്തും കാലാവസ്ഥയ്ക്കനുസരിച്ച് ആവശ്യമുള്ള തൈകളാണ് ഉത്പാദിപ്പിക്കേണ്ടത്. അംഗീകൃത വിത്തു വില്പനശാലകളില്‍ നിന്നുവേണം വിത്തു വാങ്ങാന്‍. ഓരോ വിത്തി ന്റെയും ഗുണമേന്മ ചോദിച്ചു മനസി ലാക്കണം. കാലാവധി തീരാത്ത വിത്തുകള്‍ ബില്ലോടു കൂടിവേണം വാങ്ങാന്‍. പഴയതും തുറന്നു വച്ചിട്ടു ള്ളതുമായവിത്തുകള്‍ മുളപ്പിക്കാനെ ടുക്കരുത്.

നടുന്നതിനു മുമ്പ്

വിത്തു മുളക്കുമെന്ന് ഉറപ്പുവരുത്താനായി ഒരു പാത്രത്തില്‍ വെള്ളം നിറച്ച് വിത്ത് അതിലിടണം. പൊങ്ങി ക്കിടക്കുന്ന വിത്തുകള്‍ മുളക്കില്ലെന്നുറപ്പിക്കാം. കാര്‍ഷിക സര്‍വകലാശാ ലയില്‍ നിന്നുള്ള അത്യുത്പാദന ശേഷിയുള്ള വിത്തുകളും ഉപയോഗ പ്പെടുത്താം.

പുറമേനിന്നുള്ള ജോലിക്കാരെ ആശ്രയിക്കാതെ വീട്ടുകാരേയും നഴ്‌സറി ജോലികളില്‍ കൂട്ടിയാല്‍ നല്ല വരുമാനം ഉറപ്പാക്കാം. കോവിഡ്കാല പ്രതിസന്ധി മറികടക്കാന്‍ ഒരു സംരം ഭം എന്ന നിലയില്‍ കഴിവും സാമര്‍ ഥ്യവും ഉണ്ടെങ്കില്‍ തൈ നിര്‍മാണ നഴ്‌സറി പുതിയ ആദായ മേഖല ത ന്നെയാണ്.

അംഗീകൃത സര്‍ക്കാര്‍ ഫാമുകള്‍, തൈ ഉത്പാദിപ്പിക്കുന്ന അഗ്രോ സര്‍ വീസ് സെന്ററുകള്‍, മികച്ച ഒരു നഴ്‌സറി എന്നിവിടങ്ങളില്‍ പോയി നഴ്‌സറി പ്രവര്‍ത്തനം നേരിട്ടുകണ്ട് മനസിലാക്കാനും പരിശ്രമിക്കണം. ആദ്യം ചെറിയ രീതിയില്‍ തൈ നിര്‍മാണം ആരംഭിച്ച് കാര്യങ്ങള്‍ പഠിച്ചിട്ടുവേണം വലിയരീതിയിലേക്കു തിരിയാന്‍.

വിത്തിടാന്‍ പ്രോട്രേ അഥവാ സീഡിംഗ് ട്രേ

കുറഞ്ഞ അളവില്‍ ചെറിയ കുഴി കളില്‍ പോട്ടിംഗ് മിശ്രിതം നിറച്ച് വിത്തുപാകി മുളപ്പിക്കാം. ഇതിനു വേണ്ട പ്രോട്രേ വാങ്ങിക്കാന്‍ കിട്ടും. എളുപ്പത്തില്‍ കുറെയധികം വിത്തു കള്‍ പാകാനും വിത്തു മുളപ്പിക്കാനും വേരുകള്‍ക്കു ക്ഷതം പറ്റാതെ തെകള്‍ അടര്‍ത്തിയെടുത്തു പറിച്ചുനടാനും പ്രോട്രേ സൗകര്യമാണ്. ട്രേയില്‍ മുള പ്പിക്കുന്ന തൈകള്‍ക്ക് ഒരേ വളര്‍ച്ചയാ യിരിക്കും. അതിലുപരി നേരിട്ട് കൃഷി യിടത്തില്‍ വിത്തു മുളപ്പിച്ച് തൈ ആക്കുന്നതിനുള്ള കാലതാമസവും ഒഴിവാക്കാം. ഏകദേശം രണ്ടാഴ്ചയോളം കൃഷി നേരത്തെയാക്കാം. സാധാ രണ പ്രോട്രേയ്ക്ക് 11 ഇഞ്ച് വീതിയും 21 ഇഞ്ച് നീളവുമുണ്ട്. 98, 104, 144 വീതം കുഴികളുള്ള പ്രോട്രേകളും വിപണിയിലുണ്ട്. ഒരു ട്രേയ്ക്ക് 15 മുതല്‍ 18 രൂപ വരെ വിലയുണ്ട്. മൊത്തവിതരണക്കാരില്‍ നിന്നു വാങ്ങിയാല്‍ വിലകുറയും. സാധാ രണ ട്രേയിലെ കുഴികള്‍ക്ക് ഒന്നര ഇഞ്ച് താഴ്ചയും ഒരു ഇഞ്ചോളം നീളവും വീതിയുമുണ്ട്. 98 കുഴികള്‍ ഉണ്ടാകും. കുഴിയുടെ എണ്ണം കൂടു മ്പോള്‍ വലിപ്പം ആനുപാതികമായി കുറയുന്നു. ഓരോ കുഴിയിലും വെള്ളം വാര്‍ന്നു പോകാന്‍ സുഷിരങ്ങളുമുണ്ട്.

പോട്ടിംഗ് മിശ്രിതവും വിത്തു പാകലും

നടീല്‍ മിശ്രിതത്തിന്റെ ഗുണമേന്മ തൈകളില്‍ പ്രതിഫലിക്കും. പലതര ത്തിലുള്ള മിശ്രിത കൂട്ടും ഉപയോ ഗിക്കാം. മണ്ണ് ഉപയോഗിക്കരുത്. ട്രൈക്കോഡര്‍മ ചേര്‍ത്ത ഉണങ്ങിയ ചാണകപ്പൊടിയും ഗുണമേന്മയുള്ള ചകിരിച്ചോറും 1:3 എന്ന അനുപാത ത്തില്‍ യോജിപ്പിക്കണം. അമ്ലാംശം കുറയ്ക്കുന്നതിനു വേണ്ടി 150 ഗ്രാം ഡോളമൈറ്റ് നന്നായി കൂട്ടിക്കലര്‍ത്തി, ചെറുതായി വെള്ളം തളിച്ച് പുട്ടു പൊ ടി പരുവത്തിലാക്കണം. ഇത് ട്രേയില്‍ പരത്തി കുഴികളില്‍ നിറച്ച് ചെറുതായി അമര്‍ത്തിക്കൊടുക്കണം. പുതിയ ചകി രിച്ചോറ് ഒരിക്കലും ഉപയോഗിക്കരുത്. ഇരുണ്ട നിറത്തിലുള്ള പഴയ ചകിരി ച്ചോറാണു നല്ലത്. പുതിയ ചകിരിച്ചോ റാണെങ്കില്‍ നന്നായി കഴുകി കറ കളഞ്ഞ് ഉണക്കിവേണം ഉപയോ ഗിക്കാന്‍. പ്രോട്രേയിലെ വളമിശ്രിതം നിറച്ച കുഴികളില്‍ ഒരു വിത്തു വീതം പാകാം. കൂടുതല്‍ ആഴത്തില്‍ പാകരുത്. ഒരു വിത്തു വലിപ്പത്തില്‍ അല്ലെങ്കില്‍ വിത്തിന്റെ ഒന്നര വലിപ്പ ത്തിലുള്ള കുഴി മതിയാകും. വിത്ത് കൈകൊണ്ട് അമര്‍ത്തി താഴ്ത്തരുത്. വിത്തു പാകിയതിനു ശേഷം കുഴിയു ടെ മുകളില്‍ മിശ്രിതമിട്ട് വിരല്‍ കൊ ണ്ട് അമര്‍ത്തിക്കൊടുക്കണം. എന്നാല്‍ മാത്രമേ തൈകളുടെ വേരുപടലം ന ല്ല പോലെ വരൂ. എളുപ്പം കുഴിയില്‍ നിന്നു വേര്‍പ്പെടുത്താനും സാധിക്കൂ.


എങ്ങനെ മുളപ്പിക്കാം

വിത്തു മുളപ്പിക്കാന്‍ പോളിഹൗസ് അല്ലെങ്കില്‍ മഴമറ അത്യാവശ്യമാണ്. മഴമറയ്ക്ക് ചെലവു കുറവാണ്. ട്രേക ളുടെ എണ്ണത്തിനനുസരിച്ച് മഴമയ്‌റ ക്ക് വലിപ്പമാകാം. മഴമറയുടെ നാലു ഭാഗവും നന്നായി മറച്ചിരിക്കണം. പുറത്തുനിന്നുള്ള രോഗകീട സാധ്യ തകള്‍ പരമാവധി ഒഴിവാക്കാനാണി ത്. ഇലകളില്‍ ചിത്രകീടത്തിന്റെ സാ ധ്യത വളരെ കൂടുന്നതായി കണ്ടി ട്ടുണ്ട്. അതേപോലെ കീടങ്ങളുടെ ശലഭങ്ങളും പുഴുക്കളും പുറത്തുനി ന്നു വന്ന് കുരുന്നിലകള്‍ തിന്നു നശി പ്പിക്കും. മഴമറയില്‍ മഴയും ഈര്‍പ്പ വും ഉള്ളിലേക്കു കടക്കാതെ നോ ക്കണം. പയര്‍, വെണ്ട വിത്തുകള്‍ മൂന്നു ദിവസം കൊണ്ടു മുളയ്ക്കും. ഏഴു ദിവസംകൊണ്ട് വിതരണത്തിനു പാകമാകും. ചെറിയ വിത്തുകളായ മുളക്, വഴുതന, വെള്ളരി, കക്കിരി, കുമ്പളം, മത്തന്‍ എന്നിവ എട്ടു ദിവസം കൊണ്ടു മുളയ്ക്കും. 25 ദിവ സം കൊണ്ട് വില്‍പ്പനക്കു തയാ റാക്കാം. വിത്തിന്റെ പുറംതോടിന് കട്ടിയുള്ള പാവല്‍, പടവലം, ചുരക്ക എന്നിവ 10 ദിവസം കൊണ്ട് കിളി ര്‍ക്കും. 15-ാം ദിവസം തൈകള്‍ വിതരണം ചെയ്യാം.

വളപ്രയോഗവും പരിചരണവും കരുതലോടെ

ഇലയുടെ പത്രപോഷണത്തിനു വേണ്ടി വെള്ളത്തില്‍ ലയിക്കുന്ന രാസവളക്കൂട്ടായ 19:19:19 രണ്ടു ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ നന്നായി കലക്കി രണ്ടില പ്രായത്തിലും അതേ പോലെ പോലെ മൂന്നു ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ച് ഒരാഴ്ച കഴിയുമ്പോഴും തളിച്ചു കൊടുക്കണം.

ട്രേയില്‍ വത്തു നട്ടതിനു ശേഷം സ്യൂഡോമോണസ് 20 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ നന്നായി കലക്കി ഒഴിച്ചു കൊടുത്ത് ആദ്യ നന തുട ങ്ങാം. ഇത് രോഗബാധ പ്രതിരോധി ക്കാന്‍ സഹായിക്കും. നേര്‍ത്ത സ്‌പ്രേ യര്‍, പൂവാലി എന്നിവ ഉപയോഗിച്ച് വേനല്‍ക്കാലത്ത് രണ്ടുനേരവും മഴ ക്കാലത്ത് ഒരു നേരവും വെള്ളം തളിച്ചു കൊടുക്കണം. നന അധികമാ യാല്‍ തൈകള്‍ ചീഞ്ഞു പോകും. ചെടികള്‍ക്ക് എന്തെങ്കിലും കേടുപാ ടുകള്‍ സംഭവിച്ചാല്‍ ഉടന്‍തന്നെ അതെടുത്തു മാറ്റണം. വിത്തു പാകിയ ഉടന്‍ വെയിലത്തു വയ്‌ക്കേണ്ടതില്ല. മുളപൊട്ടി വന്നു തുടങ്ങുമ്പോള്‍ മുതല്‍ ദിവസം രണ്ടു മണിക്കൂര്‍ വെ യില്‍ കിട്ടുന്ന വിധത്തില്‍ മാറ്റി വയ്ക്കാം.

മിത്രസൂക്ഷ്മാണുക്കളായ വെര്‍ട്ടി സീലിയവും ബ്യുവേറിയയും 20 ഗ്രാം വീതം ഒരു ലിറ്റര്‍ വെള്ളത്തില്‍ കല ക്കി പ്രയോഗിക്കുന്നതു നല്ലതാണ്. ഇലകളുടെയും തണ്ടുകളുടെയും അടിയില്‍ ഒളിച്ചിരുന്നു നീരൂറ്റിക്കുടി ക്കുന്ന പ്രാണികള്‍, വെള്ളീച്ച, മുഞ്ഞ മീലിമൂട്ട, ചാഴി, മറ്റു ശലഭപ്പുഴുക്കള്‍ എന്നിവയെ അകറ്റണം. ഇതിനായി തോട്ടത്തില്‍ ഗ്രീസ് അല്ലെങ്കില്‍ ആവ ണക്കണ്ണ പുരട്ടിയ മഞ്ഞ പ്ലാസ്റ്റിക് ബോര്‍ഡുകള്‍ സ്ഥാപിക്കാം. ഇത് കീടങ്ങളെ ആകര്‍ഷിക്കും. വരുന്ന കീടങ്ങള്‍ എണ്ണയില്‍ പറ്റിപ്പിടിച്ചു നശിക്കും. കൂടാതെ വേപ്പെണ്ണ- വെളു ത്തുള്ളി മിശ്രിതവും ഉപയോഗിക്കാം.

വിപണനം

സ്വന്തമായി, ഗുണമേന്മയുള്ള പച്ച ക്കറിതൈകള്‍ തയാറാക്കിയാല്‍ തൊ ട്ടടുത്തുള്ള കൃഷിഭവനില്‍ ബന്ധ പ്പെട്ടു പച്ചക്കറി ക്ലസ്റ്ററുകളില്‍ അംഗ ത്വം നേടാം. ക്ലസ്റ്റര്‍ വഴി തൈകള്‍ വിതരണം ചെയ്യാം. കൂടാതെ പച്ച ക്കറി വികസന പദ്ധതി പ്രകാരം മഴമറ കൃഷിക്ക് അപേക്ഷ കൊടുക്കുകയു മാകാം. സമൂഹമാധ്യമങ്ങളിലൂടെ പ്രാദേശികമായി പ്രചരണം കൊടു ത്താല്‍ തൈകള്‍ എളുപ്പം വിറ്റു പോകും. കാര്‍ഷിക കൂട്ടായ്മകള്‍ ഉണ്ടാക്കി തൈകള്‍ വിതരണം ചെയ്യാ നും സാധിക്കും. ഫ്‌ളാറ്റുകളില്‍ കഴിയുന്നവര്‍ പോലും ഗ്രോബാഗില്‍ പച്ച ക്കറി കൃഷി ചെയ്യുന്ന ഇക്കാലത്ത് പച്ചക്കറി തൈകളുടെ വിപണനത്തി ന് വളരെയേറെ സാധ്യതകളുണ്ട്.

ഷബീര്‍ അഹമ്മദ് കെ.എ.
കൃഷി ഓഫീസര്‍, കൃഷിഭവന്‍, കോടഞ്ചേരി, കോഴിക്കോട്
ഫോണ്‍: 94474 15609.