ഇലകൊഴിയുന്ന റബര്‍, കാലിയാകുമോ തേനറകള്‍
കാലാവസ്ഥാ വ്യതിയാനം വിളകളെ ബാധിക്കുന്നതിന് ഉത്തമോദാഹരണമാണ് റബറിലെ അകാല ഇലപൊഴിച്ചില്‍. റബറിനെ ആശ്രയിച്ചുള്ള തേനുത്പാദനത്തെ ഇത് ബാധിക്കും. ഡിസംബര്‍- ജനുവരി മാസത്തില്‍ സ്വാഭാവികമായി പൊഴിയേണ്ട റബറിലകള്‍ ഓഗസ്റ്റ്-സെപ്റ്റംബര്‍ മാസത്തില്‍ അകാലമായി പൊഴിഞ്ഞത് തേനീച്ച കര്‍ഷകരെ ആശങ്കയിലാക്കിയിരുന്നു. തുടര്‍ന്നു വരുന്ന ജനുവരി മുതല്‍ ഏപ്രില്‍ വരെയുള്ള തേന്‍കാലം ലക്ഷ്യമിട്ട് തേനീച്ച കര്‍ഷകര്‍ എടുത്ത മുന്‍കരുതലുകളും ഫലം കണ്ടില്ല. ബാങ്കുലോണുകള്‍ ക്രമീകരിച്ച് തേന്‍ ധാരാളം കിട്ടാവുന്ന കാസര്‍ഗോഡ്, കണ്ണൂര്‍, കോട്ടയം, പാലോട് എന്നീ സ്ഥലങ്ങളിലേക്ക് തേനീച്ചക്കൂടുകള്‍ മാറ്റി സ്ഥാപിച്ചിരുന്നു.

ഇവിടങ്ങളില്‍ രാത്രിയില്‍ അനുഭവപ്പെട്ട അതിശൈത്യവും മഞ്ഞു പൊഴിച്ചിലും വില്ലനായി. റബര്‍ത്തോട്ടങ്ങളില്‍ പഴയ ഇലകളുടെ പ്രകൃതി ദത്തമായ ഇലപൊഴിച്ചിലിനേത്തുടര്‍ന്നു പുതുതായി ഇലകള്‍ വന്നു. ഈ ഇലകളില്‍ 'ഒയ്ഡിയം ഹീവിയേ' എന്ന പൂപ്പല്‍ രോഗം അതികഠിനമായി ബാധിച്ചു. കാലാവസ്ഥയിലുണ്ടായ മാറ്റം മൂലം ഈ കുമിളിന് വളരാനുള്ള അനുകൂല സാഹചര്യമുണ്ടായി. റബറിന്റെ ഇലകള്‍ ചുരുണ്ടുണങ്ങി. അകാലമായി നിലംപതിച്ചു. തേന്‍പൊഴിക്കുന്ന റബറിന്റെ ഇലക്കാമ്പുകള്‍ അകാലമായി പൊഴിഞ്ഞു.

വര്‍ധിച്ച തോതിലുള്ള തേന്‍ ശേഖരണം ലക്ഷ്യമിട്ട് തേനീച്ച കര്‍ഷകര്‍ രണ്ടു മുതല്‍ അഞ്ചു വരെ തേന്‍ തട്ടുകള്‍ സ്ഥാപിച്ചിരുന്നു. എന്നാല്‍ തേന്‍ ലഭ്യമാക്കേണ്ട റബര്‍ ഇലകളുടെ അസാന്നി ധ്യം മൂലം തേന്‍ അടകളെല്ലാം ഒഴിഞ്ഞു. പകലത്തെ വര്‍ധിച്ച ഊഷ്മാവും കടുത്ത വരള്‍ച്ചയും ഇതര പുഷ്പങ്ങളില്‍ നിന്ന് ഊറി വരേണ്ട പൂന്തേന്‍ ഉത്പാദനം കുറച്ചു.

തേന്‍ ഗ്രന്ഥികളെ ഇത് ഉണ ക്കി. പൂമ്പൊടിയുടെ ഉത്പാദനത്തിലും സാരമായ കുറവുണ്ടാകുന്നുണ്ട്. ഉണ്ടാകുന്ന പൂമ്പൊടി ജലാംശം നഷ്ടപ്പെട്ട് വരണ്ടുണ ങ്ങി പോകുന്നു. ഇതിനാല്‍ ഇവ തേനീച്ചയ്ക്ക് ശേഖരിക്കാന്‍ സാ ധിക്കാതെ വരുന്നു.

പൂമ്പൊടിയുടെ അഭാവം തേ നീച്ചക്കൂട്ടിലെ പൂഴുക്കളുടെ വള ര്‍ച്ചയെ പ്രതികൂലമായി ബാധിക്കും. തേനും പൂമ്പൊടിയും ചേര്‍ ന്ന മിശ്രിതം അഥവാ 'ബീ ബ്രഡ്' ആണ് പുഴുക്കളുടെ ഭക്ഷണം. 'ബീ ബ്രഡിന്റെ' ലഭ്യതക്കുറവ് പു ഴുവളര്‍ത്തലിനെ സാരമായി ബാ ധിക്കും. ഭക്ഷണം ലഭ്യമല്ലാതെ പുഴുക്കള്‍ അറയ്ക്കുള്ളില്‍ ചാകു ന്നു. രൂക്ഷമായ പൂമ്പൊടി ക്ഷാമം അംഗവൈകല്യമുള്ള വേലക്കാരി ഈച്ചകളുടെ സംഖ്യാബലം വര്‍ ധിപ്പിക്കും.

പൂമ്പൊടിയിലടങ്ങിയിരിക്കു ന്ന മാംസ്യം, കൊഴുപ്പ്, വിറ്റാമിനുകള്‍, ലവണം എന്നിവ വളരുന്ന പുഴുക്കളുടെ കോശങ്ങളുടെയും മാംസപേശികളുടെയും വികാസത്തിന് അനിവാര്യമാണ്. തേനീച്ച ക്കോളനികള്‍ക്ക് രോഗകീടബാധയുണ്ടാകാനും കടുത്ത വരള്‍ച്ച ഇ ടയാക്കും. മെഴുകു പുഴുവിന്റെ ആക്രമണം ഉണ്ടാകാനും കോളനികള്‍ കൂടുപേക്ഷിച്ചു പോകാ നും തന്‍മൂലം കോളനികള്‍ നഷ്ടപ്പെടാനും സാധ്യതയേറും.

കേരളത്തിലെ തേനീച്ച കര്‍ഷകര്‍ തേന്‍കാലം പ്രയോജനപ്പെടുത്താന്‍ ഏറെ മുന്നൊരുക്കങ്ങള്‍ ചെയ്തിരുന്നു. പ്രളയ നഷ്ടം പരിഹരിക്കാന്‍ സംസ്ഥാനത്തുനിന്നും കൂടുതല്‍ തേന്‍ സംഭരിക്കാനായിരുന്നു ഇത്. നേരത്തേ കൂടുകള്‍ വിവിധ റബര്‍ തോട്ടങ്ങിളിലേക്ക് മാറ്റി. തേനടകള്‍ ക്രമീകരിച്ചു കാത്തിരിക്കുകയായിരുന്നു. റബര്‍ തോട്ടങ്ങളില്‍ പഴയ ഇലപൊഴിഞ്ഞ് പുതുതായി വരുന്ന തളിരില മൂത്ത് ഹരിതകം വര്‍ധിച്ചു തുടങ്ങുന്ന സമയത്ത് ഇലഞെട്ടിലുള്ള മൂന്നു ഗ്രന്ഥികള്‍ മധു ചൊരിയാന്‍ തുടങ്ങും. ഈ മധുവാണ് എല്ലാ ജനുസിലും പെട്ട തേനീച്ചകള്‍ ശേഖരിച്ച് തേന്‍ തട്ടുകളിലെ ഹെക്‌സഗണല്‍ കോശങ്ങളില്‍ നിറയ്ക്കുന്നത്.


പരിഹാര നിര്‍ദേശങ്ങള്‍

1. കേരളത്തിലെ കാലാവസ്ഥ അനുസരിച്ച് റാണി ഈച്ചകള്‍ ഇടുന്ന മുട്ടകള്‍ വിരിയാന്‍ തേനീച്ചക്കൂട്ടിനുള്ളില്‍ 32-34 ഡിഗ്രി സെല്‍ഷ്യസ് ഊഷ്മാവ് ഉണ്ടാകണം. എന്നാല്‍ ക്രമാതീതമായ ഊഷ്മാവ് വര്‍ധന മുട്ടവിരിയലിനെയും പ്രതികൂലമായി ബാധിക്കും. കൂടുകളില്‍ ഊഷ്മാവ് കുറയ്ക്കാനായി ചാക്കുകഷണം നനച്ച് കൂടിന്റെ മേല്‍മൂടിക്കു മുകളിലിടുന്നത് നല്ലതാണ്.

2. ഇലക്കേടു സംഭവിച്ച സ്ഥലത്തുള്ള തേനീച്ചക്കൂടുകളെ അടിയന്തരമായി അകാല ഇല പൊഴിയല്‍ സംഭവിക്കാത്ത കേടില്ലാത്ത ഇലകളുള്ള റബര്‍ തോട്ടങ്ങളിലേ ക്ക് മാറ്റി സ്ഥാപിക്കുന്നത് തേന്‍ ശേഖരണം നടത്താന്‍ സഹായകമാവും.

3. എപ്പിയറികളില്‍ ശുദ്ധമായ ജലം ലഭ്യമാക്കുക.

4. തേന്‍ തട്ടുകളില്‍ വേലക്കാരി തേനീച്ചയുടെ സാന്നിധ്യം ഇല്ലാതാവുന്ന മുറയ്ക്ക് തേനടകള്‍ മുറിച്ചു മാറ്റുന്നത് മെഴുകു പുഴുവിന്റെ ആക്രമണത്തില്‍ നിന്നും സംരക്ഷണം നല്‍കും.

5. തേന്‍ തീരെയില്ലാത്ത സാഹചര്യമുണ്ടായാല്‍ ഈച്ചയെ സംരക്ഷിക്കാനായി തിളപ്പിച്ചാറ്റിയ വെള്ളത്തില്‍ പഴയ തേന്‍ ചേര്‍ ത്തിളക്കി ലായനിയാക്കി തേനീച്ചയ്ക്ക് ആഹാരമായി നല്‍കുക.

6. പൂമ്പൊടി സുലഭമായി കിട്ടാന്‍ സാധ്യതയുള്ള തെങ്ങിന്‍തോപ്പിലേക്ക് പെട്ടികള്‍ മാറ്റി സ്ഥാപിക്കണം.

7. തുടര്‍ച്ചയായി പൂമ്പൊടിയും പൂന്തേനും നല്‍കുന്ന ആന്റഗണ്‍ ലെപ്‌ടോപ്പസ്, കുഫിയ ഇഗ്നിയ, ബേര്‍ഡ്‌സ് ചെറി, ഉമ്മം എന്നീ ചെടികളുള്ള എപ്പിയറിയിന്‍ തേ നീച്ചയെ സംരക്ഷിക്കുന്നത് അഭികാമ്യമാണ്.

8. തുടര്‍ന്നു വരുന്ന ക്ഷാമകാല ത്ത് കൂടുകളില്‍ നിന്നും തേനടകള്‍ മാറ്റിയും കൂടുകള്‍ സംയോജിപ്പിച്ചും പഞ്ചസാര ലായനി ക്രമമായി നല്‍കിയും പെട്ടികളെ ഭദ്രമാക്കിയാല്‍ വരള്‍ച്ചാക്കാലത്ത് കൂടുകള്‍ വര്‍ധിപ്പിക്കാന്‍ സഹായകമാവും.

9. രൂക്ഷമായ പൂമ്പൊടി ക്ഷാമം അനുഭവപ്പെട്ടാല്‍ കൃത്രിമ പൂമ്പൊടി നല്‍കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.

25 ഗ്രാം സോയാബീന്‍ പൊടിയില്‍ 15 ഗ്രാം പാല്‍പ്പൊടിയും 40 ഗ്രാം പൊടിച്ച പഞ്ചസാരയും 10 ഗ്രാം യീസ്റ്റും, 10 ഗ്രാം തേനും ചേര്‍ത്ത് ചപ്പാത്തി മാവുകുഴയ്ക്കുന്ന പരുവത്തില്‍ തയാറാക്കണം.

കൂടൊന്നിന് 10 ഗ്രാം എന്ന തോതില്‍ ചെറിയ ഉരുളകളാക്കി കൈകൊണ്ട് പരത്തി, കൂടിന്റെ ചട്ടങ്ങളുടെ മുകളില്‍ സ്ഥാപിക്കണം. ഇതിനു മുകളില്‍ ഒരു ബട്ടര്‍ പേപ്പറിടുന്നത് ജലാംശം നഷ്ടപ്പെടാതിരിക്കാന്‍ സഹായിക്കും. പെട്ടിയുടെ മുകള്‍ മൂടി, അടച്ചു സൂക്ഷിച്ചാല്‍ മണിക്കൂറുകള്‍ക്ക കം മുഴുവന്‍ കൃത്രിമ പൂമ്പൊടിയും വേലക്കാരി ഈച്ചകള്‍ ശേ ഖരിച്ച് അറകളില്‍ സംഭരിക്കും. ഇത് 'ബീ ബ്രഡ്' ഉണ്ടാക്കാനായി തേനീച്ച ഉപയോഗപ്പെടുത്തി വളരുന്ന പുഴുക്കളുടെ ഭക്ഷണ ദൗര്‍ലഭ്യം കുറയ്ക്കും. ആഴ്ചയിലൊരിക്കല്‍ കൃത്രിമ പൂമ്പൊടി നല്‍കേണ്ടതാണ്.

ഡോ. സ്റ്റീഫന്‍ ദേവനേശന്‍, ഡോ. കെ. എസ്. പ്രമീള
ഫോണ്‍: 9400 18 5001 (ഡോ.ദേവനേശന്‍)