ഇ​​​ന്ത്യ​​​ൻ ഇ​​​ല​​​ക്‌​​ട്രി​​ക് വാ​​​ഹ​​​ന​​​ വി​​​പ​​​ണി​​​യി​​​ലേ​​​ക്കു സ്കോ​​​ഡ​​​യും
ഇ​​​ന്ത്യ​​​ൻ ഇ​​​ല​​​ക്‌​​ട്രി​​ക് വാ​​​ഹ​​​ന​​​ വി​​​പ​​​ണി​​​യി​​​ലേ​​​ക്കു സ്കോ​​​ഡ​​​യും
Friday, May 12, 2023 3:16 PM IST
മും​ബൈ: ഇ​ന്ത്യ​യി​ലെ ഇ​ല​ക്‌​ട്രി​ക് വാ​ഹ​ന​വി​പ​ണി​യി​ലേ​ക്കു ചു​വ​ടു​വ​ച്ച് ചെ​ക്ക് കാ​ർ നി​ർ​മാ​താ​ക്ക​ളാ​യ സ്കോ​ഡ​യും. ഈ ​സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ​ത്ത​ന്നെ ഇ​ന്ത്യ​യി​ൽ ത​ങ്ങ​ളു​ടെ ആ​ദ്യ ഇ​ല​ക്‌​ട്രി​ക് വാ​ഹ​ന​മാ​യ എ​ൻ​യാ​ഖ് ഐ​വി പു​റ​ത്തി​റ​ക്കു​മെ​ന്ന് ക​ന്പ​നി അ​റി​യി​ച്ചു.

ഈ ​വാ​ഹ​ന​ത്തി​നു ല​ഭി​ക്കു​ന്ന പ്ര​തി​ക​ര​ണ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ മ​റ്റു വാ​ഹ​ന​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കാ​നാ​ണു ക​ന്പ​നി​യു​ടെ പ​ദ്ധ​തി. ഫോ​ക്സ്‌​വാ​ഗ​ണ്‍ ഗ്രൂ​പ്പി​ന്‍റെ എം​ഇ​ബി പ്ലാ​റ്റ്ഫോ​മി​ൽ നി​ർ​മി​ക്കു​ന്ന ഇ​ല​ക്‌​ട്രി​ക് എ​സ്‌​യു​വി​യാ​ണ് എ​ൻ​യാ​ഖ് ഐ​വി.


സ്കോ​ഡ​യു​ടെ​ത​ന്നെ കോ​ഡി​യാ​ഖി​നേ​ക്കാ​ൾ വ​ലു​താ​ണ് അ​ഞ്ചു​പേ​ർ​ക്ക് യാ​ത്ര ചെ​യ്യാ​ൻ ക​ഴി​യു​ന്ന ഈ ​കാ​ർ. 6.9 സെ​ക്ക​ൻ​ഡി​ൽ പൂ​ജ്യ​ത്തി​ൽ​നി​ന്നു നൂ​റു കി​ലോ​മീ​റ്റ​ർ വേ​ഗം കൈ​വ​രി​ക്കാം. 513 കി​ലോ​മീ​റ്റ​റാ​ണ് ഒ​റ്റ​ച്ചാ​ർ​ജി​ൽ ക​ന്പ​നി വാ​ഗ്ദാ​നം ചെ​യ്യു​ന്ന യാ​ത്രാ​റേ​ഞ്ച്.