ഒപ്പോ കെ12 പ്ലസ് പുറത്തിറങ്ങി
Monday, October 14, 2024 5:33 PM IST
സ്നാപ്ഡ്രാഗണ്‍ 7 ജെനറേഷന് 3 ചിപ്സെറ്റില്‍ വരുന്ന ഒപ്പോ കെ12 പ്ലസ് ചൈനയില്‍ പുറത്തിറങ്ങി. 6,400 എംഎഎച്ച് ബാറ്ററിയോടെ വരുന്ന ഫോണ്‍ 12 ജിബി വരെ റാമും 512 ജിബി വരെ സ്റ്റോറേജും പ്രദാനം ചെയ്യുന്നു.
120 ഹെഡ്സ് റിഫ്രെഷ് റേറ്റുള്ള 6.7 ഇഞ്ച് ഫുള്‍ എച്ച്ഡി+ അമോല്‍ഡ് ഡിസ്പ്ലെയാണ് ഫോണിന് നല്‍കിയിട്ടുള്ളത്. 512 ജിബി പരമാവധി വരുന്ന സ്റ്റോറേജ് സൗകര്യം മൈക്രോഎസ്ഡി കാര്‍ഡ് വഴി ഒരു ടിബിയായും ഉയര്‍ത്താം.
സോണി ഐഎംഎക്സ് 882 സെന്‍സറില്‍ വരുന്ന 50 മെഗാപിക്സല്‍ കാമറയും എട്ട് മെഗാപിക്സലിന്റെ ഐഎംഎക്സ്355 സെന്‍സറിലുള്ള അള്‍ട്രാ-വൈഡ് കാമറയും ഉള്‍പ്പെടുന്നതാണ് ഡുവല്‍ കാമറ പിന്‍കാമറ യൂണിറ്റ്. 16 മെഗാപിക്സലിന്റേതാണ് സെല്‍ഫി കാമറ.
5ജി, 4ജി ലൈറ്റ്, വൈ-ഫൈ 6, ബ്ലൂടൂത്ത് 5.3, ജിപിഎസ്, എന്‍എഫ്സി, പ്രോക്സിമിറ്റി സെന്‍സര്‍, ഇന്‍-ഡിസ്പ്ലെ ഫിംഗര്‍പ്രിന്റ് സ്കാനര്‍, ഇന്‍ഫ്രറെഡ് തുടങ്ങിയവ ഒപ്പോ കെ12 പ്ലസില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.
സുരക്ഷയ്ക്കുള്ള ഐപി54 റേറ്റിംഗോടെയാണ് ഫോണ്‍ വിപണിയിലേക്ക് വരുന്നത്. 80 വാട്ടിന്റെ ഫാസ്റ്റ് ചാര്‍ജറുമായി വരുന്ന ഫോണിന്റെ ഭാരം 192 ഗ്രാമാണ്. ഒപ്പോ കെ12 പ്ലസിന്റെ അടിസ്ഥാന മോഡലിന് 22,600 ഇന്ത്യന്‍ രൂപയാണ് ചൈനയില്‍ (8 ജിബി+256 ജിബി) വില.
12 ജിബി+256 ജിബി വേരിയന്റിന് 25,000 രൂപയും 12 ജിബി+512 ജിബി വേരിയന്റിന് 29,800 രൂപയുമാണ് വില. ഫോണ്‍ ഇന്ത്യയില്‍ എന്ന് അവതരിപ്പിക്കുമെന്ന് ഒപ്പോ വ്യക്തമാക്കിയിട്ടില്ല.