കുടുംബിനികള്‍ക്കു കൂട്ട് കുറ്റിക്കുരുമുളക്
കുടുംബിനികള്‍ക്കു കൂട്ട് കുറ്റിക്കുരുമുളക്
Wednesday, April 24, 2019 4:48 PM IST
സ്ഥലപരിമിതികൊണ്ട് ബുദ്ധിമുട്ടുന്നവര്‍ക്ക് വീട്ടാവശ്യത്തിന് കുരുമുളക് ലഭിക്കാനുള്ള എളുപ്പവഴിയാണ് കുറ്റിക്കുരുമുളക് (ബുഷ് പെപ്പര്‍). ചെടിച്ചട്ടികള്‍, പഴയ പ്ലാസ്റ്റിക് ബക്കറ്റ്, ചാക്കുകള്‍, വീഞ്ഞപ്പെട്ടികള്‍, ഗ്രോ ബാഗുകള്‍ ഇവയിലെല്ലാം കുരുമുളക് വളര്‍ത്താം.

വീട്ടില്‍ സൗകര്യപ്രദമായി എവിടെയും വയ്ക്കാം. വീട്ടമ്മമാര്‍ കുറച്ച് താത്പര്യമെടുത്താല്‍ കുറ്റിക്കുരുമുളക് തൈകള്‍ വീട്ടില്‍ തന്നെ തയാറാക്കാം. തൈകള്‍ നട്ടു പരിചരിച്ചാല്‍ ആദ്യ കൊല്ലം തന്നെ നല്ലവണ്ണം കായ്ച്ചു തുടങ്ങും .

ഒരു ചെടിയില്‍ നിന്ന് കുറ ഞ്ഞത് 250 ഗ്രാം മുളകെങ്കിലും കിട്ടും. നന്നായി കായ്പിടി ത്ത മുള്ള കുരുമുളക് ചെടിയുടെ പ്രധാന തണ്ടില്‍ നിന്നും വശങ്ങ ളിലേക്കു വളരുന്ന പാര്‍ശ്വ ശിഖര ങ്ങള്‍ മൂന്നു മുതല്‍ അഞ്ചു വരെ മുട്ടോടുകൂടി മുറിച്ചെടുത്ത്, അതി ലെ ഇലകള്‍ ഞെട്ടല്‍പ്പം നിര്‍ത്തി മുറിക്കണം.

നന്നായി വിളവേകുന്നതും 8-10 വര്‍ഷം മൂപ്പുള്ളതുമായ മാതൃ കൊടിയില്‍ നിന്ന് ഒരു വര്‍ഷം പ്രായമായ ശിഖരങ്ങളാണ് മുറി ച്ചെടുക്കേണ്ടത്. നല്ല, വിസ്താ രമേറിയ, 45 സെന്റീമീറ്റര്‍ ഉയരവും 30 സെന്റീമീറ്റര്‍ വ്യാസവുമുള്ള ചെടിച്ചട്ടിയുടെ അടിഭാഗത്ത് ദ്വാരമിട്ട് ചരല്‍, ഓട്ടു കഷണം, ഇവ നിരത്തിയിടണം. ശരിയായ നീര്‍വാര്‍ച്ച ലഭിക്കാന്‍ ഇതു സഹായിക്കും. 2:1:1 എന്ന അ നുപാതത്തില്‍ മണ്ണ്, മണല്‍, ചാണകപ്പൊടി ഇവ കലര്‍ത്തിയ മിശ്രിതം ചട്ടിയില്‍ നിറയ്ക്കണം . ഇങ്ങനെ നടീല്‍ മിശ്രിതം നിറച്ച ചട്ടിയില്‍ പാര്‍ശ്വ ശിഖരങ്ങ ള്‍ നടാം. നഴ്‌സറിയില്‍ നിന്നും പോളി ബാഗില്‍ നട്ടിരിക്കുന്ന ബുഷ്‌പെപ്പര്‍ നടീല്‍ തൈകളും ലഭിക്കും. ഇതു വാങ്ങി ചട്ടിയുടെ നടുഭാഗത്തിറക്കിവച്ച് കവര്‍ മുറിച്ചുനീക്കി നടണം. സ്വന്തമായി വീട്ടുപറമ്പില്‍ തന്നെ കുറ്റിക്കുരു മുളക് തൈകള്‍ തയാറാക്കു മ്പോള്‍ വേരുപിടിക്കാനല്‍പ്പം അമാന്തമുണ്ടാകാറുണ്ട്. ഇതിനു പരിഹാരമായി പാര്‍ശ്വശിഖര ങ്ങള്‍ മുറിച്ചയുടനെ വേരുപിടി പ്പിക്കുന്ന ഹോര്‍മോണില്‍ മുക്കി നട്ടാല്‍ മതി. ഹോര്‍മോണ്‍ ലാ യനിയിലോ, പൊടിയിലോ പാ ര്‍ശ്വശിഖരത്തിന്റെ ചുവടുമുക്കി നടണം. ഇന്‍ഡോള്‍ ബ്യൂട്ടയ റിക് ആസിഡ്, സെറാഡിക്‌സ് ബി-2 , കെരാഡിക് സ്, റൂട്ടെക്‌സ് എന്നീ പേരിലെല്ലാം വേരുപിടി പ്പിക്കുന്ന ഹോര്‍മോണ്‍ ലഭ്യ മാണ്. 45 സെക്കന്‍ഡ് ലായനി യില്‍ മുക്കിയ കമ്പാണ് നടേ ണ്ടത്.


വേരുവന്നതിനു ശേഷം മൂന്നു മാസത്തിലൊരിക്കല്‍ കാലി വളം 50 ഗ്രാം വീതം മണ്ണിലിളക്കിച്ചേ ര്‍ക്കണം. മണ്ണിര വളം ചേര്‍ക്കു ന്നതും നല്ലതാണ്. സ്യൂഡോമോ ണസ് ലായനി ചുവട്ടില്‍ ഒഴിച്ചു കൊടുക്കാം. ട്രൈക്കോഡര്‍മ- വേപ്പിന്‍പ്പിണ്ണാക്ക് മിശ്രിതം ഇടയ്ക്ക് ചേര്‍ക്കുന്നതും നല്ലതാ ണ്. ചെടി വളര്‍ന്നുവരുന്നതിന നുസരിച്ച് വശത്തേ ക്കു വളരുന്ന ശാഖകള്‍ മുറിച്ച് കുറ്റി രൂപത്തില്‍ നിലനിര്‍ത്താന്‍ ശ്രദ്ധിക്കണം. വീട്ടാവശ്യം നിറവേറ്റാന്‍ മൂന്നു-നാലു ചെടിച്ചട്ടിയില്‍ കുറ്റിക്കുരു മുളക് നട്ടാല്‍ മതി. ചെടിച്ചട്ടിക്ക് കളറുകൂടി നല്‍കിയാല്‍ വീടിനു മുകളിലും ഉദ്യാനത്തിലും കുറ്റി ക്കുരുമുളക് നല്ല ഭംഗിയായി പ്രദ ര്‍ശിപ്പിക്കാം. വെറ്റില, തിപ്പലി എന്നിവയും ഇങ്ങനെ കുഞ്ഞനാക്കി നടാം.

എം. എ. സുധീര്‍ ബാബു പട്ടാമ്പി
ഫോണ്‍: 808 686 1023.