ADVERTISEMENT
ADVERTISEMENT
26
Tuesday
November 2024
10:06 PM IST
IST
Deepika.com
The Largest Read Malayalam Internet Daily
Deepika
com
The Largest Read Malayalam Internet Daily
ADVERTISEMENT
GET IT ON
TODAY'S E-PAPER
TODAY'S E-PAPER
Home
News
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
VIDEOS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
SHORTS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
QUIZ
BACK ISSUES
ABOUT US
ANNUAL REPORT 2024
MGT-9
STRINGER LOGIN
RDLERP
Camera Slot
Back to home
രക്ഷാധികാരിക്കൊപ്പം നടന്ന പ്രശാന്ത് രവീന്ദ്രൻ
Friday, November 10, 2017 8:38 AM IST
X
""ഒരു സീനിനെപ്പറ്റി സംവിധായകൻ വിശദീകരിച്ചുകഴിഞ്ഞാൽ, ആ ഷോട്ടുകൾ എന്റെ മനസിൽ പതിയും. പിന്നീട്, അവ അയത്നലളിതമായി കാമറയിൽ പകർത്തുകയേ വേണ്ടൂ.’’ ഛായാഗ്രാഹകൻ പ്രശാന്ത് രവീന്ദ്രൻ തന്റെ ചിത്രീകരണശൈലിയെക്കുറിച്ച് ചുരുക്കിപ്പറയുന്നത് ഇങ്ങനെയാണ്. രഞ്ജിത് സംവിധാനം ചെയ്ത ലീല എന്ന ചിത്രത്തിലൂടെ സ്വതന്ത്ര ഛായാഗ്രാഹകനായി ശ്രദ്ധേയമായ തുടക്കംകുറിച്ച ഇദ്ദേഹം, രഞ്ജൻ പ്രമോദ് സംവിധാനംചെയ്ത രക്ഷാധികാരി ബൈജു (ഒപ്പ്) എന്ന വിജയചിത്രത്തിന്റെയും ഭാഗമായി. അരുണ്‍കുമാർ അരവിന്ദ് സംവിധാനം ചെയ്ത കാറ്റ് എന്ന പുതിയ ചിത്രത്തിനു കാമറ നിയന്ത്രിച്ചിരിക്കുന്നതും പ്രശാന്താണ്. ഈ ചിത്രത്തിലൂടെ ഉൾനാടൻ ഗ്രാമത്തിലെ തനിമയാർന്ന കാഴ്ചകൾ പ്രേക്ഷകർക്കു പകരാൻ ഇദ്ദേഹത്തിന്റെ കാമറക്കണ്ണുകൾക്കു സാധിച്ചു.
വ്യത്യസ്തങ്ങളായ പ്രമേയങ്ങൾ തെരഞ്ഞെടുക്കുക മാത്രമല്ല, കഥയ്ക്കും കഥാപാത്രങ്ങൾക്കും പശ്ചാത്തലത്തിനും മനോഹരങ്ങളായ ദൃശ്യാവിഷ്കാരം നൽകാനും ഏറെ ശ്രദ്ധ നൽകുന്ന സംവിധായകനാണ് രഞ്ജിത്. ഇതോടൊപ്പം ഛായാഗ്രഹണമുൾപ്പെടെയുള്ള സാങ്കേതികരംഗത്ത് പുതുമുഖങ്ങളെ പരീക്ഷിക്കാനും ഇദ്ദേഹം തയാറായി. ലോഹത്തിൽ സെക്കൻഡ് യൂണിറ്റ് കാമറാമാനായിരുന്ന പ്രശാന്ത് രവീന്ദ്രനെ ലീലയുടെ കാമറാമാനായി രഞ്ജി ത് തെരഞ്ഞെടുത്തതും ഇങ്ങനെതന്നെ.
ഫാന്റസിയിൽ ജീവിക്കുന്ന കുട്ടിയപ്പനാണ് ലീലയിലെ കേന്ദ്ര കഥാപാത്രം. ഇരുൾ മൂടിയ മനസുമായാണു ജീവിക്കുന്നതെങ്കിലും അതിൽ എവിടെയൊക്കെയോ ന·യുടെ അംശങ്ങൾ ഉണ്ടുതാനും. കുട്ടിയപ്പന്റെ ഭ്രാന്തചിന്തകൾ വെള്ളിത്തിരയിലേക്കെത്തിക്കുംവിധം ഇരുൾമൂടിയ പശ്ചാത്തലമായിരുന്നു ചിത്രീകരണത്തിനു വേണ്ടിയിരുന്നത്. ഇതിനുവേണ്ടി കൃത്രിമമായി ഷാഡോകൾ സൃഷ്ടിക്കാവുന്നതേയുള്ളു. എങ്കിലും സാധ്യമായിടെത്തെല്ലാം സ്വഭാവിക വെളിച്ചംതന്നെയാണ് ഉപയോഗിച്ചത്.- അലെ ക്സാ എക്സ് ടി കാമറ ഉപയോഗിച്ചുള്ള തന്റെ ചിത്രീകരണ രീതിയെപ്പറ്റി പ്രശാന്ത് വിശദീകരിക്കുന്നത് ഇങ്ങനെയാണ്.
ലീലയെത്തുടർന്ന് രക്ഷാധികാരി ബൈജു (ഒപ്പ്) വാണ് പ്രശാന്ത് ഛായാഗ്രഹണം നിർവഹിച്ച ചിത്രം. രഞ്ജൻ പ്രമോദ് സംവിധാനംചെയ്ത ഈ ചിത്രത്തിലും ബിജു മേനോനായിരുന്നു മുഖ്യവേഷം ചെയ്തത്. കുന്പളം എന്ന ഗ്രാമത്തെയും അവിടത്തെ ഹൃദയമിടിപ്പായ കുന്പളം ബ്രദേഴ്സ് എന്ന ക്ലബ്ബിനെയും ആ നാട്ടിലെ എല്ലാ കാര്യങ്ങളിലും ഇടപെടുന്ന സർക്കാർ ഉദ്യോഗസ്ഥൻകൂടിയായ ബൈജുവിനെയും ചുറ്റിപ്പറ്റിയാണ് ചിത്രത്തിന്റെ കഥാവികസനം. ഗ്രാമീണപശ്ചാത്തലം അതിന്റെ എല്ലാ നൈർമല്യത്തോടുംകൂടി തനിമയോടെ ചിത്രീകരിച്ച് ഈ ചിത്രത്തിനു ദൃശ്യഭംഗി പകരാൻ പ്രശാന്തിനു കഴിഞ്ഞു.
ചെറുപ്പകാലത്ത് വട്ടിയൂർക്കാവിലുള്ള അമ്മാവന്റെ തിയറ്ററിൽ റിലീസാകുന്ന സിനിമകളെല്ലാം പ്രശാന്ത് കണ്ടിരുന്നു. വെള്ളിത്തിരയിൽ മിന്നിമറയുന്ന ചിത്രങ്ങൾ അന്നുമുതൽക്കേ അദ്ദേഹത്തെ സ്പർശിച്ചിരുന്നു. വലുതാവുന്പോൾ സിനിമയിലെത്തണമെന്ന മോഹവും അവനിൽ ഉറച്ചു. ഇന്ത്യയിലെതന്നെ പ്രശസ്ത സിനിമാട്ടോഗ്രാഫർമാരിൽ ഒരാളായ എസ്. കുമാറിന്റെ അസോസിയേറ്റായി ദീർഘകാലം പ്രവർത്തിച്ചതിനുശേഷമാണു ഈ 38-കാരൻ ലീലയിലൂടെ സ്വതന്ത്ര കാമറമാനാകുന്നത്. സിനിമാട്ടോഗ്രഫിമേഖലയിൽ വർഷങ്ങളോളും അസോസിയേറ്റായാണ് പ്രവർത്തിച്ചിരുന്നതെങ്കിലും കാമറയല്ലാതെ മറ്റൊരു ഓപ്ഷൻ തന്റെ കരിയറിൽ ഉണ്ടാകില്ലെന്ന ഉറച്ച തീരുമാനം ഇദ്ദേഹം എടുത്തിരുന്നു. സ്വപ്നസാക്ഷാത്കാരമെന്നോണം ഒരിക്കൽ സംവിധായകൻ രഞ്ജിത്തിന്റെ മൈബൈൽ മെസേജ് പ്രശാന്തിനെ തേടിയെത്തി. "എന്റെ അടുത്ത ചിത്രമായ ലീലയുടെ കാമറാമാൻ താങ്കളാണ്.’
""എസ്. കുമാറിന്റെ മാർഗനിർദേശങ്ങളാണ് ഒരു ഛായാഗ്രാഹകനെന്ന നിലയിൽ എന്റെ വളർച്ചയ്ക്കു കാരണമായത്. പുറത്തുനിന്നു കാണുന്നതുപോലെ എളുപ്പമല്ല സിനിമയ്ക്കുള്ളിലെ പ്രവർത്തനം. പ്രവർത്തിയിലൂടെ മാത്രമേ കൂടുതൽ അറിവു നേടാനാവൂ.’’ തന്റെ ഗുരുവിനെക്കുറിച്ചുള്ള സ്മരണകൾ പ്രശാന്ത് പങ്കുവയ്ക്കുന്നത് ഇങ്ങനെയാണ്.
തയാറാക്കിയത്: സാലു ആന്റണി
ADVERTISEMENT
Follow deepika.com on
Twitter
,
Facebook
and on
YouTube
, and stay in the know with what's happening in the world around you – in real time.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ADVERTISEMENT
കാമറക്കണ്ണുകൊണ്ട് കളവു കാണിക്കാത്ത എംജെ
“കാമറയുടെ ഫീൽ പരമാവധി ഒരു സിനിമയിൽ നിന്നൊഴിവാക്കുക എന്നതാ
ത്രില്ലടിപ്പിക്കുന്ന ഏകാംബരം ഷോട്ടുകൾ
ഒപ്പം- സംവിധായകൻ പ്രിയദർശന്റെ ക്രാഫ്റ്റ് ഒരിക്കൽകൂടി വെളിവാക്കിയ ചിത്രം. ഹോ
പേരിൽ മാത്രമേയുള്ളൂ ലിറ്റിൽ..!
നടൻ സൗബിൻ ഷാഹിർ ആദ്യമായി സംവിധാനംചെയ്ത പറവ എന്ന ചിത്രത്തിലൂടെ ഛായാഗ്രാഹകൻ
പി.എസ്. നിവാസ്: പ്രതിഭാധനനായ ഛായാഗ്രാഹകൻ
കാഴ്ചയുടെ കലയാണ് സിനിമ. അതുകൊണ്ടു തന്നെ സിനിമയിൽ ഛായാഗ്രഹണത്തിനുള്ള പ്രാധാന
ഹോളിവുഡ് ദൃശ്യഭംഗിയൊരുക്കി രണദിവ
പ്രമുഖ ട്രേഡ് യൂണിയൻ നേതാവായിരുന്ന ബി.ടി. രണദിവയോടുള്ള ആദരസൂചകമായാണ് മക
കഥാപാത്രങ്ങളുടെ വികാരങ്ങൾ പകർന്ന "തിരു' ഫ്രെയിമുകൾ
"സംവിധായകന്റെ നിർദേശപ്രകാരം തിരക്കഥ തിരശീലയിലേക്കു പകർത്തിയെഴുതുക എന്ന
പുരസ്കാരത്തിളക്കത്തിൽ നിഖിൽ
ഒരു തുടക്കക്കാരനു ലഭിക്കാവുന്നതിൽവച്ച് ഏറ്റവും വലിയ നേട്ടം സ്വന്തമാക്കിയിരി
സാങ്കേതികത്തികവാർന്ന ഛായാഗ്രാഹകൻ
"സ്ക്രിപ്റ്റ് ശ്രദ്ധയോടെ വായിച്ചുമനസിലാക്കിയതിനുശേഷമാണ് ഓരോ സീൻ ചിത്രീകരിക
തീവ്രമായ ദൃശ്യാനുഭവം പകരുന്ന പപ്പു ഫ്രെയിമുകൾ
പ്രമേയത്തിന്റെ ഗൗരവം ഉൾക്കൊണ്ട് കാമറ നിയന്ത്രിക്കാൻ തനിക്കു സാധിക്കുമെന്ന് യു
പുതിയമുഖമായെത്തിയ ഭരണി കെ. ധരൻ
പ്രതിഭാധനരായ നിരവധി ഛായാഗ്രാഹകർ മലയാളത്തിനു സ്വന്തമായുണ്ട്. എങ്കിലും ചില അ
വിസ്മയിപ്പിക്കുന്ന സതീഷ് കുറുപ്പ് ഷോട്ടുകൾ
മലയാള സിനിമയ്ക്കു പരിചിതമല്ലാത്ത ആക്ഷൻ രംഗങ്ങൾകൊണ്ടു സന്പന്നമായിരുന്നു പ്ര
വേണു: തലമുറകളുടെ ചലച്ചിത്രകാരൻ
രസതന്ത്രത്തിൽ ബിരുദമെടുത്ത ശേഷം പൂന ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ഛായാഗ്രഹണ കല പഠിക്ക
തുടക്കം ഗംഭീരമാക്കിയ പവി കെ. പവൻ
നീരജ് മാധവ് ആദ്യമായി നായകവേഷം അണിഞ്ഞ പൈപ്പിൻചുവട്ടിലെ പ്രണയം എന്ന ചിത്രം, ഒരു കൂട്ടം പുതുമുഖങ്ങളെ മു
ബോളിവുഡിനെ അമ്പരപ്പിച്ച കെ.യു. മോഹനൻ
വിദേശ സിനിമകളെ വെല്ലുന്ന ദൃശ്യപരിചരണ ശൈലിയിലൂടെ ബോളിവുഡ് പ്രേക്ഷകരെ അന്പ
ഓർമയിൽ പി.എൻ. സുന്ദരം
ചെന്നൈ വിജയവാഹിനി സ്റ്റുഡിയോയിൽ കാമറ അസിസ്റ്റന്റായാണ് പി.എൻ. സുന്ദരം കാമറയ
മിനിസ്ക്രീനിൽ നിന്ന് ബിഗ്സ്ക്രീനിലെത്തിയ ഉദയൻ
ടെലിവിഷൻ മേഖലയിലെ മികച്ച പ്രകടനത്തിനുശേഷം സിനിമയിലെത്തി ചുവടുറപ്പിച്ച ഛായ
ലോകനാഥന്റെ നിശബ്ദ ഫ്രെയിമുകൾ
ലോകസിനിമയുടെ നെറുകയിൽ വിരാജിക്കുന്ന മലയാള സിനിമയുടെ അണിയറയിൽ പ്രവർത്തി
ഹോളിവുഡ് മികവുള്ള ജിത്തു ഫ്രെയിമുകൾ
കാലം ചെല്ലുന്തോറും പ്രേക്ഷകരുടെ അഭിരുചികൾ മാറിക്കൊണ്ടിരിക്കും. ഇതിന് അനുസൃത
പ്രേമലേഖനം കാമറയിലാക്കിയ സഞ്ജയ് ഹാരിസ്
അഭിനയത്തിലും സംവിധാനത്തിലും മാത്രമല്ല, സാങ്കേതിക രംഗത്തായാലും സിനിമയിൽ എത്ത
ചരിത്രം പകർത്തിയ കാമറക്കണ്ണുകൾ
മലയാള സിനിമയുടെ നിത്യവസന്തമായി നിലകൊള്ളുന്ന ചെമ്മീനിന്റെ ഛായാഗ്രാഹകൻ എന്ന
പ്രമോദിലൂടെ തളിർത്ത മുന്തിരിവള്ളികൾ
ജിബു ജേക്കബ് സംവിധാനംചെയ്ത മുന്തിരിവള്ളികൾ തളിർക്കുന്പോൾ എന്ന ചിത്രത്തിനു കാ
ഒരു പ്രകാശ് വേലായുധൻ അപാരത..!
മലയാള സിനിമയ്ക്ക് ഒരുപറ്റം യുവപ്രതിഭകളെ സമ്മാനിച്ച സിനിമയാണ് ഒരു മെക്സിക്ക
ഫ്രെയ്മുകൾ മഴ നനയുമ്പോൾ...
ജയകൃഷ്ണൻ ക്ലാരയെക്കുറിച്ച് ഓർക്കുന്പോഴെല്ലാം മഴ പെയ്തിരുന്നു....കോരിച്ചൊരി
ദൃശ്യചാരുത പകരുന്ന ഇല്ലംപള്ളി ഫ്രെയിമുകൾ
സ്റ്റിൽ കാമറയിൽ വിനോദിന്റെ ചിത്രം പകർത്തുകയായിരുന്നു അമ്മ അംബികയുടെ വിനോദം. കുഞ്ഞായിരിക്കുന്പോഴേ
വിഷ്ണു നാരായണ്‍ - യുവ ഛായാഗ്രാഹകർക്കിടയിൽ ശ്രദ്ധേയൻ
മികച്ച ലോക സിനിമകളുടെ ഭൂപടത്തിൽ ഇടംനേടിയ മലയാള സിനിമകൾ നിരവധിയാണ്. ഇത്തരം സിനിമകളുടെ അണിയറയിൽ പ്രമു
ഹരി നായർ- ഛായാഗ്രഹണ വഴിയിലെ വേറിട്ട മുഖം
ഷാജി എൻ. കരുണിന്റെ പിറവി എന്ന ചിത്രത്തിൽ കാമറാ സഹായിയായി പ്രവർത്തിച്ച് സിനിമയിലെത്തിയ ഹരി നായർ, കരി
സി.കെ.മുരളീധരൻ- മലയാളികളുടെ അഭിമാനം
പ്രാദേശിക ഭാഷാ സിനിമകളിൽ എത്രമാത്രം അംഗീകാരങ്ങൾ നേടിയാലും മിക്കവാറും എല്ലാവരും മനസിൽ കൊണ്ടുനടക്കുന്ന
രവി വർമൻ- ദൃശ്യഭാഷയ്ക്ക് പുത്തൻ വ്യാഖ്യാനങ്ങൾ സൃഷ്ടിച്ച കാമറാമാൻ
മലയാളത്തിൽ തുടങ്ങി തമിഴിലും ഹിന്ദിയിലുമായി സിനിമയുടെ ദൃശ്യഭാഷയ്ക്ക് പുത്തൻ വ്യാഖ്യാനങ്ങൾ സൃഷ്ടിച്ച ക
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ADVERTISEMENT
INSIDE
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
ADVERTISEMENT
LATEST NEWS
കോഴിക്കോട്ട് യുവതി ലോഡ്ജിൽ മരിച്ച നിലയിൽ; ദുരൂഹത
മഹാരാഷ്ട്ര ഫലം യഥാര്‍ത്ഥ ജനവിധിയല്ലെന്ന് ചെന്നിത്തല
പതിനെട്ടാം പടിയിലെ ഗ്രൂപ്പ് ഫോട്ടോ; വിയോജിപ്പുമായി പന്തളം കൊട്ടാരം
വളപട്ടണം കവർച്ച: പ്രതികളെ തപ്പി പോലീസ് ഇതര സംസ്ഥാനങ്ങളിലേക്ക്
പരിക്കേറ്റ കുഞ്ഞിനായി സഹായം തേടി അച്ഛൻ; കുറുവ സംഘമെന്നു ഭയന്ന് വാതിൽ തുറന്നില്ല
ADVERTISEMENT
ADVERTISEMENT
ADVERTISEMENT