ADVERTISEMENT
ADVERTISEMENT
26
Tuesday
November 2024
10:17 PM IST
IST
Deepika.com
The Largest Read Malayalam Internet Daily
Deepika
com
The Largest Read Malayalam Internet Daily
ADVERTISEMENT
GET IT ON
TODAY'S E-PAPER
TODAY'S E-PAPER
Home
News
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
VIDEOS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
SHORTS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
QUIZ
BACK ISSUES
ABOUT US
ANNUAL REPORT 2024
MGT-9
STRINGER LOGIN
RDLERP
Camera Slot
Back to home
ചരിത്രം പകർത്തിയ കാമറക്കണ്ണുകൾ
Saturday, September 2, 2017 9:51 AM IST
X
മലയാള സിനിമയുടെ നിത്യവസന്തമായി നിലകൊള്ളുന്ന ചെമ്മീനിന്റെ ഛായാഗ്രാഹകൻ എന്ന നിലയിലാണ് മാർക്കസ് ബർട്ട്ലി പ്രശസ്തി നേടുന്നത്. തകഴിയുടെ വിഖ്യാതനോവലായ ചെമ്മീൻ അതേപേരിൽ ചലച്ചിത്രമാക്കിയപ്പോൾ സംവിധായകൻ രാമു കാര്യാട്ട് ബർട്ട്ലിയെയാണു കാമറ ഏൽപിച്ചത്. ദക്ഷിണേന്ത്യൻ സിനിമാലോകത്തെ അദ്ഭുതപ്പെടുത്തുന്ന വിജയം നേടിയ ഈ ചിത്രം ഒട്ടേറെ പുരസ്കാരങ്ങൾക്കും അർഹമായി. ഈസ്റ്റ്മാൻ കളറിൽ പുറത്തിറങ്ങിയ ഈ ചിത്രം സാങ്കേതികത്വത്തിലും ഏറെ മുന്നിലായിരുന്നു.
സേലത്തിനടുത്ത് ഏർക്കാഡുള്ള പുരാതന ആംഗ്ലോ ഇന്ത്യൻ കുടുംബത്തിലെ അംഗമായിരുന്നു മാർക്കസ് ബർട്ട്ലി. കുടുംബത്തിൽ ഒട്ടേറെപ്പേർ ഡോക്ടർമാർ. സ്വഭാവികമായും ഇദ്ദേഹവും ആ വഴിക്കു നീങ്ങുമെന്നുതന്നെ വീട്ടുകാർ ധരിച്ചു. എന്നാൽ, സ്കൂൾ പഠനകാലത്തുതന്നെ, ഫോട്ടോഗ്രാഫറാകുകയാണു തന്റെ ലക്ഷ്യമെന്നു ബർട്ട്ലി തിരിച്ചറിഞ്ഞു. പഠനശേഷം 1940-ൽ മുംബൈയിലെ പ്രശസ്തമായ ദിനപത്രത്തിൽ ന്യൂസ് ഫോട്ടോഗ്രാഫർ ട്രെയിനിയായി ചേർന്നതോടെ തന്റെ ആഗ്രഹത്തിന്റെ ആദ്യഘട്ടം പൂർത്തീകരിക്കാൻ ഇദ്ദേഹത്തിനു സാധിച്ചു.
ഫോട്ടോഗ്രഫിയിൽ ഇദ്ദേഹം ഒൗപചാരികമായ പരിശീലനം നേടിയിരുന്നില്ല. എങ്കിലും മുതിർന്ന ഫോട്ടോഗ്രാഫർമാരെ നിരീക്ഷിച്ചും അവരുടെ സൃഷ്ടികൾ പഠിച്ചുമൊക്കെ അക്കാലത്തെ മികച്ച ഫോട്ടോഗ്രാഫർമാരെപോലും പിന്നിലാക്കാൻ ബർട്ട്ലിക്കു കഴിഞ്ഞു.
സിനിമാമേഖലയിലേക്കു ശ്രദ്ധ തിരിഞ്ഞപ്പോൾ അദ്ദേഹം മദ്രാസിലേക്കു വണ്ടികയറി അവിടെ പ്രഗതി സ്റ്റുഡിയോയിൽ ചേർന്നു. 1945-ൽ സ്വർഗസീമ എന്ന തെലുങ്കുചിത്രത്തിലൂടെയായിരുന്നു ഛായാഗ്രാഹകനായുള്ള അരങ്ങേറ്റം. ഈ ചിത്രത്തിലൂടെ ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോഗ്രാഫിയുടെ സാധ്യതകൾ എത്രത്തോളമാണെന്നു പ്രേക്ഷകർക്കു മനസിലാക്കിക്കൊടുക്കാൻ ഈ പ്രതിഭയ്ക്കു സാധിച്ചു. അക്കാലത്ത് മദ്രാസിലെ നാഷണൽ, ന്യൂടോണ്, വാഹിനി തുടങ്ങിയ സ്റ്റുഡിയോകൾ നിർമിച്ച ഒട്ടേറെ സൂപ്പർഹിറ്റ് ചിത്രങ്ങളുടെ കാമറയ്ക്കു പിന്നിൽ ഇദ്ദേഹമായിരുന്നു.
തികച്ചും വ്യത്യസ്തമായ ഒരു വ്യക്തിത്വത്തിന് ഉടമയായിരുന്നു ഇദ്ദേഹം. അതിനാൽ വിപുലമായ ഒരു സൗഹൃദശൃംഖലയും ഉണ്ടായിരുന്നില്ല. തന്റെ സൃഷ്ടികളുടെ പൂർണതയിൽ മാത്രം അദ്ദേഹം ശ്രദ്ധ്ര ചെലുത്തി. അതിനിടയിൽ തന്നോടൊപ്പം പ്രവർത്തിക്കുന്ന ആൾക്കാരുടെ വലുപ്പച്ചെറുപ്പമോ താരസാന്നിധ്യമോ ഒന്നും അദ്ദേഹം പരിഗണിച്ചിരുന്നില്ല. ചിലപ്പോൾ താൻ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രങ്ങളിൽ അഭിനയിക്കുന്നവർ ആരാണെന്നതുപോലും അദ്ദേഹത്തിന് അറിയില്ലായിരുന്നു. താൻ കാമറയിൽ പകർത്തുന്ന ദൃശ്യങ്ങൾ എത്രമാത്രം മികച്ചതാക്കാം എന്നതു മാത്രമായിരുന്നു അദ്ദേഹത്തിന്റെ ചിന്തയിൽ. അദ്ദേഹത്തിന്റെ കാമറ മറ്റുള്ളവർക്ക് ഉപയോഗിക്കാൻ കൊടുക്കുന്നതുപോലും വിരളമായിരുന്നു. ഇംഗ്ലീഷല്ലാതെ മറ്റു ഭാഷകളിൽ വേണ്ടത്ര പരിജ്ഞാനമില്ലാതിരുന്നിട്ടും അദ്ദേഹം സംവിധായകനുമായി ചർച്ചചെയ്ത് തിരക്കഥ വേണ്ടവിധം മനസിലാക്കിയാണ് എതു ഭാഷയിലുള്ള ചിത്രങ്ങളുടെയും ചിത്രീകരണം തുടങ്ങിയിരുന്നത്.
ചെമ്മീനിന്റെ ഛായാഗ്രാഹകനായി സംവിധായകൻ രാമു കാര്യാട്ട് തന്നെ തെരഞ്ഞെടുത്തത് ബർട്ട്ലിയെ ഏറെ സന്തോഷിപ്പിച്ചിരുന്നു. ചിത്രീകരണവേളയിൽ ഒട്ടേറെ പ്രതിസന്ധികൾ നേരിട്ട ഈ ചിത്രത്തിന്റെ അവസാന ചില ഭാഗങ്ങൾ ചിത്രീകരിച്ചത് ബർട്ട്ലിയുടെ അസിസ്റ്റന്റായിരുന്ന യു. രാജഗോപാലാണ്. ചെമ്മീനിന്റെ ക്രെഡിറ്റ് ലിസ്റ്റിൽ രണ്ടു കാമറാമാൻമാരുടെ പേരുവന്നിരുന്നതിനാൽ മികച്ച ഛായാഗ്രാഹകനുള്ള ദേശീയ അവാർഡ് നിർണയത്തിൽ ബർട്ട്ലിയുടെ പേരു പരിഗണിച്ചിരുന്നില്ല. എങ്കിലും 1969-ൽ പുറത്തിറങ്ങിയ ശാന്തിനിലയം എന്ന ചിത്രത്തിലൂടെ ആ അംഗീകാരം നേടിയെടുക്കാൻ ബർട്ട്ലിക്കു കഴിഞ്ഞു.
നാൽപതുവർഷത്തോളം നീണ്ട കരിയറിൽ 22 ചിത്രങ്ങൾക്കു മാത്രമാണ് ഇദ്ദേഹം ഛായാഗ്രഹണം നിർവഹിച്ചത്. അവസാന നാളുകളിൽ കടുത്ത പ്രമേഹബാധയെത്തുടർന്ന് ക്ഷീണിതനായിരുന്ന ഇദ്ദേഹം 1993-ൽ അന്തരിച്ചു.
തയാറാക്കിയത്: സാലു ആന്റണി
ADVERTISEMENT
Follow deepika.com on
Twitter
,
Facebook
and on
YouTube
, and stay in the know with what's happening in the world around you – in real time.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ADVERTISEMENT
കാമറക്കണ്ണുകൊണ്ട് കളവു കാണിക്കാത്ത എംജെ
“കാമറയുടെ ഫീൽ പരമാവധി ഒരു സിനിമയിൽ നിന്നൊഴിവാക്കുക എന്നതാ
ത്രില്ലടിപ്പിക്കുന്ന ഏകാംബരം ഷോട്ടുകൾ
ഒപ്പം- സംവിധായകൻ പ്രിയദർശന്റെ ക്രാഫ്റ്റ് ഒരിക്കൽകൂടി വെളിവാക്കിയ ചിത്രം. ഹോ
പേരിൽ മാത്രമേയുള്ളൂ ലിറ്റിൽ..!
നടൻ സൗബിൻ ഷാഹിർ ആദ്യമായി സംവിധാനംചെയ്ത പറവ എന്ന ചിത്രത്തിലൂടെ ഛായാഗ്രാഹകൻ
പി.എസ്. നിവാസ്: പ്രതിഭാധനനായ ഛായാഗ്രാഹകൻ
കാഴ്ചയുടെ കലയാണ് സിനിമ. അതുകൊണ്ടു തന്നെ സിനിമയിൽ ഛായാഗ്രഹണത്തിനുള്ള പ്രാധാന
ഹോളിവുഡ് ദൃശ്യഭംഗിയൊരുക്കി രണദിവ
പ്രമുഖ ട്രേഡ് യൂണിയൻ നേതാവായിരുന്ന ബി.ടി. രണദിവയോടുള്ള ആദരസൂചകമായാണ് മക
കഥാപാത്രങ്ങളുടെ വികാരങ്ങൾ പകർന്ന "തിരു' ഫ്രെയിമുകൾ
"സംവിധായകന്റെ നിർദേശപ്രകാരം തിരക്കഥ തിരശീലയിലേക്കു പകർത്തിയെഴുതുക എന്ന
പുരസ്കാരത്തിളക്കത്തിൽ നിഖിൽ
ഒരു തുടക്കക്കാരനു ലഭിക്കാവുന്നതിൽവച്ച് ഏറ്റവും വലിയ നേട്ടം സ്വന്തമാക്കിയിരി
സാങ്കേതികത്തികവാർന്ന ഛായാഗ്രാഹകൻ
"സ്ക്രിപ്റ്റ് ശ്രദ്ധയോടെ വായിച്ചുമനസിലാക്കിയതിനുശേഷമാണ് ഓരോ സീൻ ചിത്രീകരിക
തീവ്രമായ ദൃശ്യാനുഭവം പകരുന്ന പപ്പു ഫ്രെയിമുകൾ
പ്രമേയത്തിന്റെ ഗൗരവം ഉൾക്കൊണ്ട് കാമറ നിയന്ത്രിക്കാൻ തനിക്കു സാധിക്കുമെന്ന് യു
പുതിയമുഖമായെത്തിയ ഭരണി കെ. ധരൻ
പ്രതിഭാധനരായ നിരവധി ഛായാഗ്രാഹകർ മലയാളത്തിനു സ്വന്തമായുണ്ട്. എങ്കിലും ചില അ
വിസ്മയിപ്പിക്കുന്ന സതീഷ് കുറുപ്പ് ഷോട്ടുകൾ
മലയാള സിനിമയ്ക്കു പരിചിതമല്ലാത്ത ആക്ഷൻ രംഗങ്ങൾകൊണ്ടു സന്പന്നമായിരുന്നു പ്ര
വേണു: തലമുറകളുടെ ചലച്ചിത്രകാരൻ
രസതന്ത്രത്തിൽ ബിരുദമെടുത്ത ശേഷം പൂന ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ഛായാഗ്രഹണ കല പഠിക്ക
തുടക്കം ഗംഭീരമാക്കിയ പവി കെ. പവൻ
നീരജ് മാധവ് ആദ്യമായി നായകവേഷം അണിഞ്ഞ പൈപ്പിൻചുവട്ടിലെ പ്രണയം എന്ന ചിത്രം, ഒരു കൂട്ടം പുതുമുഖങ്ങളെ മു
ബോളിവുഡിനെ അമ്പരപ്പിച്ച കെ.യു. മോഹനൻ
വിദേശ സിനിമകളെ വെല്ലുന്ന ദൃശ്യപരിചരണ ശൈലിയിലൂടെ ബോളിവുഡ് പ്രേക്ഷകരെ അന്പ
ഓർമയിൽ പി.എൻ. സുന്ദരം
ചെന്നൈ വിജയവാഹിനി സ്റ്റുഡിയോയിൽ കാമറ അസിസ്റ്റന്റായാണ് പി.എൻ. സുന്ദരം കാമറയ
മിനിസ്ക്രീനിൽ നിന്ന് ബിഗ്സ്ക്രീനിലെത്തിയ ഉദയൻ
ടെലിവിഷൻ മേഖലയിലെ മികച്ച പ്രകടനത്തിനുശേഷം സിനിമയിലെത്തി ചുവടുറപ്പിച്ച ഛായ
ലോകനാഥന്റെ നിശബ്ദ ഫ്രെയിമുകൾ
ലോകസിനിമയുടെ നെറുകയിൽ വിരാജിക്കുന്ന മലയാള സിനിമയുടെ അണിയറയിൽ പ്രവർത്തി
രക്ഷാധികാരിക്കൊപ്പം നടന്ന പ്രശാന്ത് രവീന്ദ്രൻ
""ഒരു സീനിനെപ്പറ്റി സംവിധായകൻ വിശദീകരിച്ചുകഴിഞ്ഞാൽ, ആ ഷോട്ടുകൾ എന്റെ മന
ഹോളിവുഡ് മികവുള്ള ജിത്തു ഫ്രെയിമുകൾ
കാലം ചെല്ലുന്തോറും പ്രേക്ഷകരുടെ അഭിരുചികൾ മാറിക്കൊണ്ടിരിക്കും. ഇതിന് അനുസൃത
പ്രേമലേഖനം കാമറയിലാക്കിയ സഞ്ജയ് ഹാരിസ്
അഭിനയത്തിലും സംവിധാനത്തിലും മാത്രമല്ല, സാങ്കേതിക രംഗത്തായാലും സിനിമയിൽ എത്ത
പ്രമോദിലൂടെ തളിർത്ത മുന്തിരിവള്ളികൾ
ജിബു ജേക്കബ് സംവിധാനംചെയ്ത മുന്തിരിവള്ളികൾ തളിർക്കുന്പോൾ എന്ന ചിത്രത്തിനു കാ
ഒരു പ്രകാശ് വേലായുധൻ അപാരത..!
മലയാള സിനിമയ്ക്ക് ഒരുപറ്റം യുവപ്രതിഭകളെ സമ്മാനിച്ച സിനിമയാണ് ഒരു മെക്സിക്ക
ഫ്രെയ്മുകൾ മഴ നനയുമ്പോൾ...
ജയകൃഷ്ണൻ ക്ലാരയെക്കുറിച്ച് ഓർക്കുന്പോഴെല്ലാം മഴ പെയ്തിരുന്നു....കോരിച്ചൊരി
ദൃശ്യചാരുത പകരുന്ന ഇല്ലംപള്ളി ഫ്രെയിമുകൾ
സ്റ്റിൽ കാമറയിൽ വിനോദിന്റെ ചിത്രം പകർത്തുകയായിരുന്നു അമ്മ അംബികയുടെ വിനോദം. കുഞ്ഞായിരിക്കുന്പോഴേ
വിഷ്ണു നാരായണ് - യുവ ഛായാഗ്രാഹകർക്കിടയിൽ ശ്രദ്ധേയൻ
മികച്ച ലോക സിനിമകളുടെ ഭൂപടത്തിൽ ഇടംനേടിയ മലയാള സിനിമകൾ നിരവധിയാണ്. ഇത്തരം സിനിമകളുടെ അണിയറയിൽ പ്രമു
ഹരി നായർ- ഛായാഗ്രഹണ വഴിയിലെ വേറിട്ട മുഖം
ഷാജി എൻ. കരുണിന്റെ പിറവി എന്ന ചിത്രത്തിൽ കാമറാ സഹായിയായി പ്രവർത്തിച്ച് സിനിമയിലെത്തിയ ഹരി നായർ, കരി
സി.കെ.മുരളീധരൻ- മലയാളികളുടെ അഭിമാനം
പ്രാദേശിക ഭാഷാ സിനിമകളിൽ എത്രമാത്രം അംഗീകാരങ്ങൾ നേടിയാലും മിക്കവാറും എല്ലാവരും മനസിൽ കൊണ്ടുനടക്കുന്ന
രവി വർമൻ- ദൃശ്യഭാഷയ്ക്ക് പുത്തൻ വ്യാഖ്യാനങ്ങൾ സൃഷ്ടിച്ച കാമറാമാൻ
മലയാളത്തിൽ തുടങ്ങി തമിഴിലും ഹിന്ദിയിലുമായി സിനിമയുടെ ദൃശ്യഭാഷയ്ക്ക് പുത്തൻ വ്യാഖ്യാനങ്ങൾ സൃഷ്ടിച്ച ക
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ആമസോണ് ഓഫറുകളറിയാന്
ലിങ്കില് ക്ലിക്ക് ചെയ്യുക
ADVERTISEMENT
INSIDE
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
ADVERTISEMENT
LATEST NEWS
കോഴിക്കോട്ട് യുവതി ലോഡ്ജിൽ മരിച്ച നിലയിൽ; ദുരൂഹത
മഹാരാഷ്ട്ര ഫലം യഥാര്ത്ഥ ജനവിധിയല്ലെന്ന് ചെന്നിത്തല
പതിനെട്ടാം പടിയിലെ ഗ്രൂപ്പ് ഫോട്ടോ; വിയോജിപ്പുമായി പന്തളം കൊട്ടാരം
വളപട്ടണം കവർച്ച: പ്രതികളെ തപ്പി പോലീസ് ഇതര സംസ്ഥാനങ്ങളിലേക്ക്
പരിക്കേറ്റ കുഞ്ഞിനായി സഹായം തേടി അച്ഛൻ; കുറുവ സംഘമെന്നു ഭയന്ന് വാതിൽ തുറന്നില്ല
ADVERTISEMENT
ADVERTISEMENT
ADVERTISEMENT