ADVERTISEMENT
ADVERTISEMENT
26
Tuesday
November 2024
9:48 PM IST
IST
Deepika.com
The Largest Read Malayalam Internet Daily
Deepika
com
The Largest Read Malayalam Internet Daily
ADVERTISEMENT
GET IT ON
TODAY'S E-PAPER
TODAY'S E-PAPER
Home
News
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
VIDEOS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
SHORTS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
QUIZ
BACK ISSUES
ABOUT US
ANNUAL REPORT 2024
MGT-9
STRINGER LOGIN
RDLERP
Camera Slot
Back to home
പ്രേമലേഖനം കാമറയിലാക്കിയ സഞ്ജയ് ഹാരിസ്
Monday, October 2, 2017 2:34 AM IST
X
അഭിനയത്തിലും സംവിധാനത്തിലും മാത്രമല്ല, സാങ്കേതിക രംഗത്തായാലും സിനിമയിൽ എത്തപ്പെടുക എന്നുള്ളതാണ് പ്രധാനം. അനീഷ് അൻവർ സംവിധാനം ചെയ്ത ബഷീറിന്റെ പ്രേമലേഖനം എന്ന ചിത്രവും ഒരു കൂട്ടം നവാഗതർക്ക് മലയാള സിനിമയിലേക്കു കടന്നുവരാനുള്ള വേദിയായി മാറിയിരുന്നു. നവീന ആശയങ്ങളും മേയ്ക്കിംഗ് സ്റ്റൈലുകളുമായാണ് ഇവർ എത്തിയത്. ഇവരിൽ ഏറ്റവും ശ്രദ്ധേയനായത് ഛായാഗ്രാഹകനായ സഞ്ജയ് ഹാരിസ് ആണ്. ഇരുപതു വയസുമാത്രം പ്രായമുള്ള സഞ്ജയ് ഈ ചിത്രത്തിലൂടെ മലയാളസിനിമയിൽ അവതരിക്കപ്പെട്ട ഏറ്റവും പ്രായംകുറഞ്ഞ കാമറാമാൻമാരിൽ ഒരാളായി മാറുകയും ചെയ്തു.
ചെറുപ്പംമുതൽ സഞ്ജയിനെ സിനിമ എന്നും ഭ്രമിപ്പിച്ചിരുന്നു. ഏതെങ്കിലുംവഴിയേ സിനിമയുടെ അണിയറയിലേക്ക് എത്തപ്പെടാനും ഇദ്ദേഹം അതിയായി ആഗ്രഹിച്ചിരുന്നു. സ്റ്റിൽ ഫോട്ടോഗ്രഫിയിൽ സഞ്ജയിനുള്ള വൈദഗ്ധ്യം തിരിച്ചറിഞ്ഞ അധ്യാപകരാണ് സിനിമാട്ടോഗ്രഫിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഉപദേശിച്ചത്. മുംബൈയിലെ ബാലാജി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്രിയേറ്റീവ് എക്സലൻസ് എന്ന സ്ഥാപനത്തിൽചേർന്ന് ഛായാഗ്രഹണം പഠിച്ചു. ഒരു മികച്ച കാമറാമാനോടൊപ്പം ചേർന്ന് ഛായാഗ്രഹണം പഠിക്കാൻ തീരുമാനിച്ച ഇദ്ദേഹത്തിന് അധികനാൾ കാത്തിരിക്കേണ്ടിവന്നില്ല. മലയാള സിനിമയിലെ യുവ ഛായാഗ്രാഹകരിൽ ശ്രദ്ധേയനായ അഭിനന്ദൻ രാമാനുജത്തിന്റെ കീഴിൽ രണ്ടര വർഷത്തോളം അസിസ്റ്റന്റായി പ്രവർത്തിക്കാനുള്ള അവസരം ലഭിച്ചതോടെയാണ് സഞ്ജയിന്റെ സ്വപ്നങ്ങൾ യാഥാർഥ്യമാകാനുള്ള വഴി തെളിഞ്ഞത്. നടനും നിർമാതാവുമായ സഹോദരൻ സൂരജ് ഹാരിസിന്റെ സഹായവും സഞ്ജയിനു ലഭിച്ചു.
മോസയിലെ കുതിരമീനുകൾ ആയിരുന്നു അസിസ്റ്റന്റായി ആദ്യം പ്രവർത്തിച്ച ചിത്രം. ലക്ഷദ്വീപിലും ആൻഡമാനിലുമായി ഏറിയ പങ്കും ചിത്രീകരിച്ച ഈ ചിത്രം ദൃശ്യമനോഹരമാക്കാൻ ഛായാഗ്രാഹകന്‍ അനുകൂലമായ ഘടകങ്ങളായിരുന്നു ഏറെയും. അഭിനന്ദനൊപ്പം ചേർന്ന് ഛായാഗ്രഹണത്തിന്റെ ബാലപാഠങ്ങൾ സ്വായത്തമാക്കാൻ ഇദ്ദേഹത്തിനു സാധിച്ചു. തുടർന്ന് ഡബിൾ ബാരൽ എന്ന ചിത്രത്തിലും അഭിനന്ദിനൊപ്പം പ്രവർത്തിച്ചു.
ആഷിഖ് അബു സംവിധാനം ചെയ്ത റാണി പത്മിനിയിൽ മധു നീലകണ്ഠന്റെ അസിസ്റ്റന്റാകാൻ സാധിച്ചതും തന്റെ ഭാഗ്യമായി സഞ്ജയ് കരുതുന്നു. റാണി പത്മിനിയുടെ ഏറിയ പങ്കും ചിത്രീകരിച്ചത് ജമ്മു കാഷ്മീറിലും ഹിമാചൽ പ്രദേശിലെ മനാലിയിലും മറ്റുമായിരുന്നു. ദൃശ്യമനോഹാരിതകൊണ്ട് പ്രേക്ഷകരെ അന്പരപ്പിച്ച ഈ ചിത്രത്തെത്തുടർന്ന് സാജിദ് യാഹിയ ഒരുക്കിയ ഇടി എന്ന ചിത്രത്തിൽ കാമറാമാൻ സുജിത് സാരംഗിനൊപ്പവും പ്രവർത്തിക്കാനായി.
അപ്രതീക്ഷിതമായാണ് ബഷീറിന്റെ പ്രേമലേഖത്തിനു ഛായാഗ്രഹണം നിർവഹിക്കാനായി സംവിധായകൻ തന്നെ ക്ഷണിച്ചതെന്ന് സഞ്ജയ് ഓർമിക്കുന്നു. സ്ഥിരം ഫോർമുലകളിൽനിന്നു വേറിട്ട സഖറിയായുടെ ഗർഭിണികൾ, കുന്പസാരം തുടങ്ങിയവപോലുള്ള ചിത്രങ്ങൾചെയ്ത അനീഷിന്റെ ചിത്രത്തിൽ അവസരം ലഭിച്ചപ്പോൾ തനിക്കു രണ്ടാമതൊന്നു ചിന്തിക്കേണ്ടതുണ്ടായിരുന്നില്ലെന്നും ഇദ്ദേഹം അനുസ്മരിക്കുന്നു.
റെഡ് വെപ്പണ്‍ കാമറയാണ് ബഷീറിന്റെ പ്രേമലേഖനത്തിന്റെ ചിത്രീകരണത്തിന് ഉപയോഗിച്ചിരിക്കുന്നത്. ദക്ഷിണേന്ത്യൻ സിനിമയിൽ ആദ്യമായാണ് ഈ കാമറ ഉപയോഗിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. ഫഹദ് ഫാസിലിന്റെ സഹോദരൻ ഫർഹാൻ ഫാസിൽ നായകനായ ഈ ചിത്രത്തിൽ സന അൽത്താഫാണു നായികയായത്. മുൻകാല താരങ്ങളായ മധുവും ഷീലയും 35 വർഷങ്ങൾക്കുശേഷം വീണ്ടും ഒന്നിച്ചുവെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. എണ്‍പതുകളുടെ പശ്ചാത്തലത്തിലൂടെ അവതരിപ്പിച്ച ഈ ചിത്രം അക്കാലത്തെ ആചാര രീതികളോടു പൊരുത്തപ്പെട്ടും അന്നത്തെ രാഷ്ട്രീയ സാമൂഹ്യ പശ്ചാത്തലത്തിലൂടെയുമാണ് അവതരിപ്പിച്ചിരിക്കുന്നത്. ഛായാഗ്രഹണത്തിൽ അതീവ സൂക്ഷ്മത പുലർത്തേണ്ട ഇത്തരമൊരു ചിത്രത്തിന്റെ കാമറ അതീവ വൈദഗ്ധ്യത്തോടെ കൈകാര്യംചെയ്തിരിക്കുന്നുവെന്നതിൽ സഞ്ജയിന് അഭിമാനിക്കാം.
തയാറാക്കിയത്: സാലു ആന്റണി
ADVERTISEMENT
Follow deepika.com on
Twitter
,
Facebook
and on
YouTube
, and stay in the know with what's happening in the world around you – in real time.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ADVERTISEMENT
കാമറക്കണ്ണുകൊണ്ട് കളവു കാണിക്കാത്ത എംജെ
“കാമറയുടെ ഫീൽ പരമാവധി ഒരു സിനിമയിൽ നിന്നൊഴിവാക്കുക എന്നതാ
ത്രില്ലടിപ്പിക്കുന്ന ഏകാംബരം ഷോട്ടുകൾ
ഒപ്പം- സംവിധായകൻ പ്രിയദർശന്റെ ക്രാഫ്റ്റ് ഒരിക്കൽകൂടി വെളിവാക്കിയ ചിത്രം. ഹോ
പേരിൽ മാത്രമേയുള്ളൂ ലിറ്റിൽ..!
നടൻ സൗബിൻ ഷാഹിർ ആദ്യമായി സംവിധാനംചെയ്ത പറവ എന്ന ചിത്രത്തിലൂടെ ഛായാഗ്രാഹകൻ
പി.എസ്. നിവാസ്: പ്രതിഭാധനനായ ഛായാഗ്രാഹകൻ
കാഴ്ചയുടെ കലയാണ് സിനിമ. അതുകൊണ്ടു തന്നെ സിനിമയിൽ ഛായാഗ്രഹണത്തിനുള്ള പ്രാധാന
ഹോളിവുഡ് ദൃശ്യഭംഗിയൊരുക്കി രണദിവ
പ്രമുഖ ട്രേഡ് യൂണിയൻ നേതാവായിരുന്ന ബി.ടി. രണദിവയോടുള്ള ആദരസൂചകമായാണ് മക
കഥാപാത്രങ്ങളുടെ വികാരങ്ങൾ പകർന്ന "തിരു' ഫ്രെയിമുകൾ
"സംവിധായകന്റെ നിർദേശപ്രകാരം തിരക്കഥ തിരശീലയിലേക്കു പകർത്തിയെഴുതുക എന്ന
പുരസ്കാരത്തിളക്കത്തിൽ നിഖിൽ
ഒരു തുടക്കക്കാരനു ലഭിക്കാവുന്നതിൽവച്ച് ഏറ്റവും വലിയ നേട്ടം സ്വന്തമാക്കിയിരി
സാങ്കേതികത്തികവാർന്ന ഛായാഗ്രാഹകൻ
"സ്ക്രിപ്റ്റ് ശ്രദ്ധയോടെ വായിച്ചുമനസിലാക്കിയതിനുശേഷമാണ് ഓരോ സീൻ ചിത്രീകരിക
തീവ്രമായ ദൃശ്യാനുഭവം പകരുന്ന പപ്പു ഫ്രെയിമുകൾ
പ്രമേയത്തിന്റെ ഗൗരവം ഉൾക്കൊണ്ട് കാമറ നിയന്ത്രിക്കാൻ തനിക്കു സാധിക്കുമെന്ന് യു
പുതിയമുഖമായെത്തിയ ഭരണി കെ. ധരൻ
പ്രതിഭാധനരായ നിരവധി ഛായാഗ്രാഹകർ മലയാളത്തിനു സ്വന്തമായുണ്ട്. എങ്കിലും ചില അ
വിസ്മയിപ്പിക്കുന്ന സതീഷ് കുറുപ്പ് ഷോട്ടുകൾ
മലയാള സിനിമയ്ക്കു പരിചിതമല്ലാത്ത ആക്ഷൻ രംഗങ്ങൾകൊണ്ടു സന്പന്നമായിരുന്നു പ്ര
വേണു: തലമുറകളുടെ ചലച്ചിത്രകാരൻ
രസതന്ത്രത്തിൽ ബിരുദമെടുത്ത ശേഷം പൂന ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ഛായാഗ്രഹണ കല പഠിക്ക
തുടക്കം ഗംഭീരമാക്കിയ പവി കെ. പവൻ
നീരജ് മാധവ് ആദ്യമായി നായകവേഷം അണിഞ്ഞ പൈപ്പിൻചുവട്ടിലെ പ്രണയം എന്ന ചിത്രം, ഒരു കൂട്ടം പുതുമുഖങ്ങളെ മു
ബോളിവുഡിനെ അമ്പരപ്പിച്ച കെ.യു. മോഹനൻ
വിദേശ സിനിമകളെ വെല്ലുന്ന ദൃശ്യപരിചരണ ശൈലിയിലൂടെ ബോളിവുഡ് പ്രേക്ഷകരെ അന്പ
ഓർമയിൽ പി.എൻ. സുന്ദരം
ചെന്നൈ വിജയവാഹിനി സ്റ്റുഡിയോയിൽ കാമറ അസിസ്റ്റന്റായാണ് പി.എൻ. സുന്ദരം കാമറയ
മിനിസ്ക്രീനിൽ നിന്ന് ബിഗ്സ്ക്രീനിലെത്തിയ ഉദയൻ
ടെലിവിഷൻ മേഖലയിലെ മികച്ച പ്രകടനത്തിനുശേഷം സിനിമയിലെത്തി ചുവടുറപ്പിച്ച ഛായ
ലോകനാഥന്റെ നിശബ്ദ ഫ്രെയിമുകൾ
ലോകസിനിമയുടെ നെറുകയിൽ വിരാജിക്കുന്ന മലയാള സിനിമയുടെ അണിയറയിൽ പ്രവർത്തി
രക്ഷാധികാരിക്കൊപ്പം നടന്ന പ്രശാന്ത് രവീന്ദ്രൻ
""ഒരു സീനിനെപ്പറ്റി സംവിധായകൻ വിശദീകരിച്ചുകഴിഞ്ഞാൽ, ആ ഷോട്ടുകൾ എന്റെ മന
ഹോളിവുഡ് മികവുള്ള ജിത്തു ഫ്രെയിമുകൾ
കാലം ചെല്ലുന്തോറും പ്രേക്ഷകരുടെ അഭിരുചികൾ മാറിക്കൊണ്ടിരിക്കും. ഇതിന് അനുസൃത
ചരിത്രം പകർത്തിയ കാമറക്കണ്ണുകൾ
മലയാള സിനിമയുടെ നിത്യവസന്തമായി നിലകൊള്ളുന്ന ചെമ്മീനിന്റെ ഛായാഗ്രാഹകൻ എന്ന
പ്രമോദിലൂടെ തളിർത്ത മുന്തിരിവള്ളികൾ
ജിബു ജേക്കബ് സംവിധാനംചെയ്ത മുന്തിരിവള്ളികൾ തളിർക്കുന്പോൾ എന്ന ചിത്രത്തിനു കാ
ഒരു പ്രകാശ് വേലായുധൻ അപാരത..!
മലയാള സിനിമയ്ക്ക് ഒരുപറ്റം യുവപ്രതിഭകളെ സമ്മാനിച്ച സിനിമയാണ് ഒരു മെക്സിക്ക
ഫ്രെയ്മുകൾ മഴ നനയുമ്പോൾ...
ജയകൃഷ്ണൻ ക്ലാരയെക്കുറിച്ച് ഓർക്കുന്പോഴെല്ലാം മഴ പെയ്തിരുന്നു....കോരിച്ചൊരി
ദൃശ്യചാരുത പകരുന്ന ഇല്ലംപള്ളി ഫ്രെയിമുകൾ
സ്റ്റിൽ കാമറയിൽ വിനോദിന്റെ ചിത്രം പകർത്തുകയായിരുന്നു അമ്മ അംബികയുടെ വിനോദം. കുഞ്ഞായിരിക്കുന്പോഴേ
വിഷ്ണു നാരായണ്‍ - യുവ ഛായാഗ്രാഹകർക്കിടയിൽ ശ്രദ്ധേയൻ
മികച്ച ലോക സിനിമകളുടെ ഭൂപടത്തിൽ ഇടംനേടിയ മലയാള സിനിമകൾ നിരവധിയാണ്. ഇത്തരം സിനിമകളുടെ അണിയറയിൽ പ്രമു
ഹരി നായർ- ഛായാഗ്രഹണ വഴിയിലെ വേറിട്ട മുഖം
ഷാജി എൻ. കരുണിന്റെ പിറവി എന്ന ചിത്രത്തിൽ കാമറാ സഹായിയായി പ്രവർത്തിച്ച് സിനിമയിലെത്തിയ ഹരി നായർ, കരി
സി.കെ.മുരളീധരൻ- മലയാളികളുടെ അഭിമാനം
പ്രാദേശിക ഭാഷാ സിനിമകളിൽ എത്രമാത്രം അംഗീകാരങ്ങൾ നേടിയാലും മിക്കവാറും എല്ലാവരും മനസിൽ കൊണ്ടുനടക്കുന്ന
രവി വർമൻ- ദൃശ്യഭാഷയ്ക്ക് പുത്തൻ വ്യാഖ്യാനങ്ങൾ സൃഷ്ടിച്ച കാമറാമാൻ
മലയാളത്തിൽ തുടങ്ങി തമിഴിലും ഹിന്ദിയിലുമായി സിനിമയുടെ ദൃശ്യഭാഷയ്ക്ക് പുത്തൻ വ്യാഖ്യാനങ്ങൾ സൃഷ്ടിച്ച ക
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ADVERTISEMENT
INSIDE
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
ADVERTISEMENT
LATEST NEWS
മഹാരാഷ്ട്ര ഫലം യഥാര്‍ത്ഥ ജനവിധിയല്ലെന്ന് ചെന്നിത്തല
പതിനെട്ടാം പടിയിലെ ഗ്രൂപ്പ് ഫോട്ടോ; വിയോജിപ്പുമായി പന്തളം കൊട്ടാരം
വളപട്ടണം കവർച്ച: പ്രതികളെ തപ്പി പോലീസ് ഇതര സംസ്ഥാനങ്ങളിലേക്ക്
പരിക്കേറ്റ കുഞ്ഞിനായി സഹായം തേടി അച്ഛൻ; കുറുവ സംഘമെന്നു ഭയന്ന് വാതിൽ തുറന്നില്ല
മാരാമണ്‍ കണ്വന്ഷൻ ലോഗോ പ്രകാശനം ചെയ്തു
ADVERTISEMENT
ADVERTISEMENT
ADVERTISEMENT