ര​ണ്ടു വ​ർ​ഷ​ത്തി​ല​ധി​ക​മാ​യി എ​ന്‍റെ​യൊ​രു തി​യ​റ്റ​ർ റി​ലീ​സ് വ​ന്നി​ട്ട്, വാ​ക്കു​ക​ളി​ട​റി ക​ണ്ണു നി​റ​ഞ്ഞ് സൂ​ര്യ: വീ​ഡി​യോ
Saturday, October 26, 2024 11:55 AM IST
പു​തി​യ ചി​ത്ര​മാ​യ ക​ങ്കു​വാ​യു​ടെ പ്ര​മോ​ഷ​നി​ടെ വി​കാ​രാ​ധീ​ന​നാ​യി ന​ട​ൻ സൂ​ര്യ. ത​ന്‍റെ ഒ​രു ചി​ത്രം തി​യ​റ്റ​ർ റി​ലീ​സ് ചെ​യ്തി​ട്ട് ര​ണ്ടു വ​ർ​ഷ​ത്തി​ലേ​റെ ആ​യെ​ന്നും എ​ന്നി​ട്ടും വാ​ര​ണം ആ​യി​രം റീ-​റി​ലീ​സ് ചെ​യ്ത​പ്പോ​ൾ നി​ങ്ങ​ൾ ഏ​റ്റെ​ടു​ത്തു എ​ന്നു​മാ​ണ് സൂ​ര്യ പ​റ​ഞ്ഞ​ത്.

""ക​ഴി​ഞ്ഞ ര​ണ്ട് വ​ർ​ഷ​ത്തി​ലേ​റെ​യാ​യി എ​നി​ക്കൊ​രു തി​യ​റ്റ​ർ റി​ലീ​സ് പോ​ലും ഉ​ണ്ടാ​യി​ട്ടി​ല്ല.. എ​ന്നി​ട്ടും സൂ​ര്യ സ​ൺ ഓ​ഫ് കൃ​ഷ്ണ​ൻ (വാ​ര​ണം ആ​യി​രം) വീ​ണ്ടും വ​ന്ന​പ്പോ​ൾ നി​ങ്ങ​ളെ​ല്ലാ​വ​രും അ​ത് ഒ​ന്ന​ട​ങ്കം ഏ​റ്റെ​ടു​ത്തു. നി​ങ്ങ​ളെ​ല്ലാ​വ​രും ഒ​പ്പം ഉ​ണ്ടാ​യി​രു​ന്നു.



നി​ങ്ങ​ളു​ടെ ഈ ​സ്നേ​ഹം ക​ണ്ട് അ​ക്ഷ​രാ​ർ​ത്ഥ​ത്തി​ൽ എ​നി​ക്ക് ക​ണ്ണു നി​റ​യു​ന്നു. ന​മ്മ​ളെ​ല്ലാ​വ​രും ത​മ്മി​ലൊ​രു ബ​ന്ധ​മു​ണ്ട്, അ​തെ​നി​ക്ക് വ​ള​രെ സ്പെ​ഷ്യ​ലാ​ണ്. നി​ങ്ങ​ളു​ടെ സ്നേ​ഹ​ത്തി​ന് ന​ന്ദി''. സൂ​ര്യ വീ‍​ഡി​യോ​യി​ൽ പ​റ​യു​ന്നു.

സം​സാ​ര​ത്തി​നി​ടെ വാ​ക്കു​ക​ളി​ട​റി നി​ൽ​ക്കു​ന്ന സൂ​ര്യ​യെ​യും കാ​ണാം. സോ​ഷ്യ​ൽ മീ‍​ഡി​യ​യി​ൽ ഇ​തി​നോ​ട​കം ത​ന്നെ വി​ഡി​യോ ത​രം​ഗ​മാ​യി ക​ഴി​ഞ്ഞു. സി​രു​ത്തൈ ശി​വ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണ് ക​ങ്കു​വ.

ദേ​വി ശ്രീ ​പ്ര​സാ​ദാ​ണ് ചി​ത്ര​ത്തി​ന്‍റെ സം​ഗീ​തം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ര​ണ്ട് ഭാ​ഗ​ങ്ങ​ളാ​യാ​ണ് ചി​ത്രം തി​യ​റ്റ​റു​ക​ളി​ൽ എ​ത്തു​ക. ബോ​ബി ഡി​യോ​ളാ​ണ് ചി​ത്ര​ത്തി​ല്‍ വി​ല്ല​ന്‍ വേ​ഷ​ത്തി​ല്‍ എ​ത്തു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.