ലോ​കേ​ഷ് യൂ​ണി​വേ​ഴ്സ് എ​ങ്ങ​നെ​യു​ണ്ടാ​യി, ഒ​റി​ജി​ൻ ഓ​ഫ് എ​ൽ​സി​യു; ഹ്ര​സ്വ​ചി​ത്രം ഫ​സ്റ്റ്ലു​ക്ക്
Saturday, October 26, 2024 10:19 AM IST
കൈ​തി, വി​ക്രം, ലി​യോ എ​ന്നി​ങ്ങ​നെ മൂ​ന്ന് സി​നി​മ​ക​ൾ​കൊ​ണ്ട് ലോ​കേ​ഷ് ക​ന​ക​രാ​ജ് സൃ​ഷ്ടി​ച്ചെ​ടു​ത്ത എ​ൽ​സി​യു വി (​ലോ​കേ​ഷ് സി​നി​മാ​റ്റി​ക് യൂ​ണി​വേ​ഴ്സ്) തു​ട​ക്കം പ​റ​യു​ന്ന ഹ്ര​സ്വ​ചി​ത്രം ഒ​രു​ങ്ങു​ന്നു. പ​ത്ത് മി​നി​റ്റു​ള്ള ഈ ​ഹ്ര​സ്വ​ചി​ത്ര​ത്തി​ലൂ​ടെ ത​ന്‍റെ യൂ​ണി​വേ​ഴ്സ് തു​ട​ങ്ങി​യ​തെ​ങ്ങ​നെ​യെ​ന്നാ​ണ് ലോ​കേ​ഷ് പ്രേ​ക്ഷ​ക​രോ​ടു ഈ ​ചി​ത്ര​ത്തി​ലൂ​ടെ പ​റ​യു​ന്ന​ത്.

ഹ്ര​സ്വ ചി​ത്ര​ത്തി​ന്‍റെ പോ​സ്റ്റ​ർ പു​റ​ത്തി​റ​ങ്ങി. ഒ​രു ഷോ​ട്ട്, ര​ണ്ട് ക​ഥ​ക​ള്‍, 24 മ​ണി​ക്കൂ​റു​ക​ള്‍ എ​ന്നാ​ണ് പോ​സ്റ്റ​റി​ല്‍ എ​ഴു​തി​യി​രി​ക്കു​ന്ന​ത്. എ​ല്‍​സി​യു​വി​ന്‍റ 10 മി​നി​റ്റ് ആ​മു​ഖം എ​ന്ന അ​ടി​ക്കു​റി​പ്പും പോ​സ്റ്റ​റി​ല്‍ ഉ​ണ്ട്. ചി​ത്ര​ത്തി​ന്‍റെ ര​ച​ന നി​ര്‍​വ​ഹി​ക്കു​ന്ന​തും ലോ​കേ​ഷ് ക​ന​ക​രാ​ജ് ആ​ണ്. എ​ല്‍​സി​യു​വി​നെ സൂ​ചി​പ്പി​ക്കു​ന്ന പോ​സ്റ്റ​റി​ല്‍ വ്യ​ത്യ​സ്ത​ത​രം തോ​ക്കു​ക​ളും വെ​ടി​യു​ണ്ട​ക​ളു​മൊ​ക്കെ കാ​ണാം.



അ​ര്‍​ജു​ൻ​ദാ​സ്, ന​രെ​യ്ന്‍, കാ​ളി​ദാ​സ് ജ​യ​റാം തു​ട​ങ്ങി​യ​വ​ര്‍ ഹ്ര​സ്വ ചി​ത്ര​ത്തി​ല്‍ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ടെ​ന്ന് നേ​ര​ത്തെ റി​പ്പോ​ര്‍​ട്ടു​ക​ള്‍ എ​ത്തി​യി​രു​ന്നു. കു​പ്ര​സി​ദ്ധ​രാ​യ മ​യ​ക്കു​മ​രു​ന്ന് ക​ച്ച​വ​ട​ക്കാ​ര്‍​ക്ക് എ​തി​രെ ന​ട​ത്തു​ന്ന പോ​രാ​ട്ടം പ്ര​മേ​യ​മാ​യി​ട്ടു​ള്ള​താ​ണ് ലോ​കേ​ഷ് സി​നി​മാ​റ്റി​ക് യൂ​ണി​വേ​ഴ്‍​സ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.