പ്രേ​മ​ലു​വി​ന് ശേ​ഷം ഗി​രീ​ഷ് എ.​ഡി​യു​ടെ ഐ ​ആം കാ​ത​ല​ന്‍; നാ​യ​ക​ൻ ന​സ്‌​ലി​ൻ
Friday, October 25, 2024 11:47 AM IST
ന​സ്‌​ലി​ൻ നാ​യ​ക​നാ​യി എ​ത്തു​ന്ന ഏ​റ്റ​വും പു​തി​യ ചി​ത്രം ഐ ​ആം കാ​ത​ല​ന്‍റെ പ്ര​മോ ടീ​സ​ർ പു​റ​ത്തു​വി​ട്ടു. ഗി​രീ​ഷ് എ.​ഡി​യാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. ത​ണ്ണീ​ർ മ​ത്ത​ൻ ദി​ന​ങ്ങ​ൾ, സൂ​പ്പ​ർ ശ​ര​ണ്യ, പ്രേ​മ​ലു എ​ന്നീ ചി​ത്ര​ങ്ങ​ൾ​ക്ക് ശേ​ഷം ഗി​രീ​ഷ് - ന​സ്‌​ലി​ൻ ടീം ​ഒ​ന്നി​ക്കു​ന്ന ചി​ത്ര​മാ​ണി​ത്.

ഐ ​ആം കാ​ത​ല​ൻ ന​വം​ബ​ർ ഏ​ഴി​ന് തി​യ​റ്റ​റു​ക​ളി​ൽ എ​ത്തും. പൂ​മ​രം, എ​ല്ലാം ശ​രി​യാ​കും, ഓ ​മേ​രി ലൈ​ല എ​ന്നീ ചി​ത്ര​ങ്ങ​ൾ​ക്ക് ശേ​ഷം ഡോ. ​പോ​ൾ​സ് എ​ന്‍റ​ർ​ടെ​യി​ന്മെ​ന്‍റ്സി​ന്‍റെ ബാ​ന​റി​ൽ ഡോ. ​പോ​ൾ വ​ർ​ഗീ​സ്, കൃ​ഷ്ണ​മൂ​ർ​ത്തി എ​ന്നി​വ​ർ ചേ​ർ​ന്ന് നി​ർ​മി​ക്കു​ന്ന ഐ ​ആം കാ​ത​ല​ന്‍റെ സ​ഹ​നി​ർ​മാ​താ​വ് ടി​നു തോ​മ​സാ​ണ്.



അ​നി​ഷ്‌​മ നാ​യി​കാ വേ​ഷം ചെ​യ്യു​ന്ന ഈ ​ചി​ത്ര​ത്തി​ൽ ദി​ലീ​ഷ് പോ​ത്ത​ൻ, ലി​ജോ​മോ​ൾ, ടി.​ജി. ര​വി, സ​ജി​ൻ, വി​നീ​ത് വാ​സു​ദേ​വ​ൻ, വി​നീ​ത് വി​ശ്വം എ​ന്നി​വ​രും നി​ർ​ണാ​യ​ക ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്നു.

ന​ട​നാ​യ സ​ജി​ൻ ചെ​റു​ക​യി​ൽ തി​ര​ക്ക​ഥ ര​ചി​ച്ച ഈ ​ചി​ത്ര​ത്തി​ന് കാ​മ​റ ച​ലി​പ്പി​ച്ച​ത് ശ​ര​ൺ വേ​ലാ​യു​ധ​ൻ, എ​ഡി​റ്റിം​ഗ് നി​ർ​വ​ഹി​ച്ച​ത് ആ​കാ​ശ് ജോ​സ​ഫ് വ​ർ​ഗീ​സ്, സം​ഗീ​ത​മൊ​രു​ക്കി​യ​ത് സി​ദ്ധാ​ർ​ത്ഥ പ്ര​ദീ​പ് എ​ന്നി​വ​രാ​ണ്.

ക​ലാ​സം​വി​ധാ​നം - വി​വേ​ക് ക​ള​ത്തി​ൽ, വ​സ്ത്രാ​ല​ങ്കാ​രം - ധ​ന്യ ബാ​ല​കൃ​ഷ്ണ​ൻ , മേ​ക്ക​പ്പ് - സി​നൂ​പ് രാ​ജ്, വ​രി​ക​ൾ- സു​ഹൈ​ൽ കോ​യ, പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ - മ​നോ​ജ് പൂ​ങ്കു​ന്നം, ഫി​നാ​ൻ​സ് ക​ൺ​ട്രോ​ള​ർ - അ​നി​ൽ ആ​മ്പ​ല്ലൂ​ർ, പി​ആ​ർ​ഒ - ശ​ബ​രി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.