പ​റ​ഞ്ഞ​തി​നും ഒ​രു ദി​വ​സം മു​മ്പേ പു​ഷ്പ​രാ​ജ് എ​ത്തും; പു​ഷ്പ 2: ദ ​റൂ​ൾ റി​ലീ​സ് പ്ര​ഖ്യാ​പി​ച്ചു
Friday, October 25, 2024 9:20 AM IST
ആ​രാ​ധ​ക​ർ ആ​കാം​ഷ​യോ‌​ടെ കാ​ത്തി​രി​ക്കു​ന്ന അ​ല്ലു അ​ർ​ജു​ൻ ചി​ത്രം പു​ഷ്പ​യു​ടെ ര​ണ്ടാം ഭാ​ഗ​ത്തി​ന്‍റെ റി​ലീ​സിം​ഗ് തി​യ​തി പ്ര​ഖ്യാ​പി​ച്ചു. ചി​ത്രം ഡി​സം​ബ​ർ അ​ഞ്ചി​ന് തി​യേ​റ്റ​റു​ക​ളി​ൽ എ​ത്തും. നേ​ര​ത്തെ വ​ന്ന പോ​സ്റ്റ​റു​ക​ളി​ൽ എ​ല്ലാം ഡി​സം​ബ​ർ ആ​റാ​ണ് ചി​ത്ര​ത്തി​ന്‍റെ റി​ലീ​സ് ഡേ​റ്റാ​യി കാ​ണി​ച്ചി​രു​ന്ന​ത്.

ലോ​കം മു​ഴു​വ​ൻ ഏ​റ്റെ​ടു​ത്ത ബ്ലോ​ക്ക്ബ​സ്റ്റ​ർ ചി​ത്ര​മാ​യ പു​ഷ്പ: ദ ​റൈ​സി​ന്‍റെ ര​ണ്ടാം ഭാ​ഗ​മാ​യെ​ത്തു​ന്ന പു​ഷ്പ 2: ദ ​റൂ​ൾ ബോ​ക്സ് ഓ​ഫീ​സ് കൊ​ടു​ങ്കാ​റ്റാ​യി മാ​റു​മെ​ന്നാ​ണ് ക​ണ​ക്കു​കൂ​ട്ടു​ന്ന​ത്.




പു​ഷ്പ 2 ദ ​റൂ​ൾ ഇ​ന്ത്യ​ൻ സി​നി​മ​യു​ടെ ഒ​രു പു​തി​യ യു​ഗ​മാ​യി​രി​ക്കും എ​ന്നാ​ണ് അ​ണി​യ​റ പ്ര​വ​ർ​ത്ത​രു​ടെ ഭാ​ഷ്യം. ആ​ദ്യ ഭാ​ഗ​ത്തി​ന്‍റെ അ​പാ​ര​മാ​യ ജ​ന​പ്രീ​തി​യെ തു​ട​ര്‍​ന്ന് ഐ​ക്ക​ൺ സ്റ്റാ​ർ അ​ല്ലു അ​ർ​ജു​ൻ ടൈ​റ്റി​ൽ റോ​ളി​ൽ എ​ത്തു​ന്ന ര​ണ്ടാം ഭാ​ഗ​വും ഒ​രു വ​ലി​യ ബോ​ക്സ് ഓ​ഫീ​സ് പ്ര​തി​ഭാ​സ​മാ​കു​മെ​ന്നാ​ണ് ആ​രാ​ധ​ക​രു​ടെ പ്ര​തീ​ക്ഷ.

പ്രേ​ക്ഷ​ക - നി​രൂ​പ​ക പ്ര​ശം​സ​ക​ള്‍ ഒ​രു​പോ​ലെ നേ​ടി​യ ആ​ദ്യ​ഭാ​ഗം വാ​ണി​ജ്യ​പ​ര​മാ​യും വ​ലി​യ വി​ജ​യം നേ​ടി​യി​രു​ന്നു. ചി​ത്രം ഇ​തി​ന​കം 1000 കോ​ടി രൂ​പ​യു​ടെ പ്രീ-​റി​ലീ​സ് ബി​സി​ന​സ് നേ​ടി​ക്ക​ഴി​ഞ്ഞു​വെ​ന്നാ​ണ് ട്രേ​ഡ് അ​ന​ലി​സ്റ്റു​ക​ള്‍ പു​റ​ത്തു​വി​ട്ടി​രി​ക്കു​ന്ന റി​പ്പോ​ർ​ട്ട്.

സു​കു​മാ​ർ സം​വി​ധാ​നം ചെ​യ്ത പു​ഷ്പ ദ ​റൈ​സ് ആ​ദ്യ​ഭാ​ഗം ര​ണ്ട് ദേ​ശീ​യ ച​ല​ച്ചി​ത്ര പു​ര​സ്കാ​ര​ങ്ങ​ളും ഏ​ഴ് സം​സ്ഥാ​ന ച​ല​ച്ചി​ത്ര പു​ര​സ്കാ​ര​ങ്ങ​ളും നേ​ടി​യി​രു​ന്നു. അ​ല്ലു അ​ർ​ജു​ന് പു​റ​മെ ര​ശ്മി​ക മ​ന്ദാ​ന, ഫ​ഹ​ദ് ഫാ​സി​ൽ, സു​നി​ൽ, ജ​ഗ​പ​തി ബാ​ബു, പ്ര​കാ​ശ് രാ​ജ് തു​ട​ങ്ങി​യ​വ​രാ​ണ് പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​യു​ള്ള​ത്.

ഇ 4 ​എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റ്സ് അ​ണ് സി​നി​മ​യു​ടെ കേ​ര​ള​ത്തി​ലെ വി​ത​ര​ണാ​വ​കാ​ശം സ്വ​ന്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.