പ്ര​ഭാ​സി​ന്‍റെ ഹൊ​റ​ർ കോ​മ​ഡി ചി​ത്രം രാ​ജാ സാ​ബ്; മോ​ഷ​ൻ പോ​സ്റ്റ​ർ
Thursday, October 24, 2024 12:34 PM IST
പ്ര​ഭാ​സി​നെ നാ​യ​ക​നാ​ക്കി മാ​രു​തി തി​ര​ക്ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന ഹൊ​റ​ര്‍ കോ​മ​ഡി ചി​ത്രം രാ​ജാ സാ​ബി​ന്‍റെ മോ​ഷ​ൻ പോ​സ്റ്റ​ർ‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ പു​റ​ത്തി​റ​ക്കി. സി​നി​മാ പ്രേ​മി​ക​ളെ​യും ആ​രാ​ധ​ക​രെ​യും തൃ​പ്തി​പ്പെ​ടു​ത്തു​ന്ന വി​ധ​ത്തി​ൽ സ്റ്റൈ​ലി​ഷ് ലു​ക്കി​ലാ​ണ് പ്ര​ഭാ​സി​നെ അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ ന​ട​ന്‍റെ 45ാം പി​റ​ന്നാ​ളി​നോ​ട​നു​ബ​ന്ധി​ച്ചാ​ണ് പു​തി​യ ലു​ക്ക് പു​റ​ത്തു​വി​ട്ട​ത്.

പീ​പ്പി​ൾ മീ​ഡി​യ ഫാ​ക്ട​റി​യു​ടെ ബാ​ന​റി​ൽ ടി.​ജി. വി​ശ്വ​പ്ര​സാ​ദാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. വി​വേ​ക് കു​ച്ചി​ബോ​ട്‌​ലെ​യാ​ണ് സ​ഹ​നി​ർ​മാ​താ​വ്. തെ​ലു​ങ്ക്, ത​മി​ഴ്, മ​ല​യാ​ളം, ക​ന്ന​ഡ, ഹി​ന്ദി എ​ന്നീ അ​ഞ്ച് ഭാ​ഷ​ക​ളി​ലാ​യാ​ണ് ചി​ത്രം പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തു​ന്ന​ത്.

ത​മ​ൻ എ​സ്. സം​ഗീ​തം പ​ക​രു​ന്ന ചി​ത്ര​ത്തി​ന്‍റെ ഫൈ​റ്റ് കോ​റി​യോ​ഗ്ര​ഫി രാം ​ല​ക്ഷ്മ​ൺ മാ​സ്റ്റേ​ഴ്‌​സും കിം​ഗ് സോ​ള​മ​നും ചേ​ർ​ന്നാ​ണ് കൈ​കാ​ര്യം ചെ​യ്യു​ന്ന​ത്. വി​എ​ഫ്എ​ക്‌​സ് ചു​മ​ത​ല വ​ഹി​ക്കു​ന്ന​ത് ബാ​ഹു​ബ​ലി ഫെ​യിം ആ​ർ.​സി. ക​മ​ൽ ക​ണ്ണ​നാ​ണ്.

‘പ്ര​തി റോ​ജു പാ​ണ്ഡ​ഗെ’, ‘മ​ഹാ​നു​ഭാ​വു​ഡു’ എ​ന്നീ ചി​ത്ര​ങ്ങ​ൾ​ക്ക് ശേ​ഷം മാ​രു​തി സം​വി​ധാ​നം ചെ​യ്യു​ന്ന സി​നി​മ​യാ​ണ് രാ​ജാ സാ​ബ്. ഛായാ​ഗ്ര​ഹ​ണം: കാ​ർ​ത്തി​ക് പ​ള​നി, ചി​ത്ര​സം​യോ​ജ​നം: കോ​ത്ത​ഗി​രി വെ​ങ്കി​ടേ​ശ്വ​ര റാ​വു, പ്രൊ​ഡ​ക്ഷ​ൻ ഡി​സൈ​ന​ർ: രാ​ജീ​വ​ൻ, ക്രി​യേ​റ്റീ​വ് പ്രൊ​ഡ്യൂ​സ​ർ: എ​സ്എ​ൻ കെ, ​പി​ആ​ർ​ഒ: ആ​തി​ര ദി​ൽ​ജി​ത്ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.