ഒ​ഴു​കി​യൊ​ഴു​കി ഓ​സ്കാ​ർ ലൈ​ബ്ര​റി വ​രെ​യെ​ത്തി "ഉ​ള്ളൊ​ഴു​ക്ക്'
Thursday, October 24, 2024 9:48 AM IST
ഉ​ർ​വ​ശി, പാ​ർ​വ​തി തി​രു​വോ​ത്ത് എ​ന്നി​വ​രെ കേ​ന്ദ്ര ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി ക്രി​സ്റ്റോ ടോ​മി ഒ​രു​ക്കി​യ ഉ​ള്ളൊ​ഴു​ക്ക് സി​നി​മ​യു​ടെ തി​ര​ക്ക​ഥ അ​ക്കാ​ദ​മി ഓ​ഫ് മോ​ഷ​ൻ പി​ക്‌​ചേ​ഴ്‌​സ് ആ​ർ​ട്‌​സ് ആ​ൻ​ഡ് സ​യ​ൻ​സി​ന്‍റെ പ്ര​ശ​സ്ത​മാ​യ ലൈ​ബ്ര​റി​യി​ൽ ഇ​ടം​പി​ടി​ച്ചു. ക്രി​സ്റ്റോ ത​ന്നെ​യാ​ണ് ഈ ​വ​ലി​യ നേ​ട്ടം സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ​ങ്കു​വ​ച്ച​ത്.

ഈ ​വ​ർ​ഷം ജൂ​ണ‍ി​ലാ​ണ് ചി​ത്രം തി​യ​റ്റ​റു​ക​ളി​ലെ​ത്തി​യ​ത്. ചി​ത്ര​ത്തി​ന് വ​ൻ സ്വീ​കാ​ര്യ​ത​യാ​ണ് ല​ഭി​ച്ച​ത്. മൂ​ന്ന് സം​സ്ഥാ​ന പു​ര​സ്കാ​ര​ങ്ങ​ളും സി​നി​മ​യ്ക്കു ല​ഭി​ക്കു​ക​യു​ണ്ടാ​യി. ഉ​ർ​വ​ശി മി​ക​ച്ച ന​ടി​യാ​യും റോ​ഷ​ൻ മാ​ത്യു മി​ക​ച്ച ഡ​ബ്ബിം​ഗ് ആ​ർ​ടി​സ്റ്റാ​യും ജ​യ​ദേ​വ​ൻ ച​ക്കാ​ട​ത്ത് മി​ക​ച്ച ശ​ബ്ദ​ലേ​ഖ​ക​നാ​യും തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

റോ​ണി സ്ക്രൂ​വാ​ല​യും ഹ​ണി തെ​ഹ​റാ​നും അ​ഭി​ഷേ​ക് ചൗ​ബേ​യും ചേ​ര്‍​ന്ന് ആ​ര്‍​എ​സ്‌​വി​പി​യു​ടെ​യും മ​ക്ഗ​ഫി​ന്‍ പി​ക്ചേ​ഴ്സി​ന്‍റെ​യും ബാ​ന​റു​ക​ളി​ല്‍ നി​ർ‍​മി​ച്ച ഉ​ള്ളൊ​ഴു​ക്കി​ന്‍റെ സ​ഹ​നി​ര്‍​മാ​ണം റെ​വ​റി എ​ന്‍റ​ര്‍​ടെ​യ്ന്‍​മെ​ന്‍റ്സി​ന്‍റെ ബാ​ന​റി​ല്‍ സ​ഞ്ജീ​വ് കു​മാ​ര്‍ നാ​യ​ര്‍ നി​ര്‍​വ​ഹി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.