മ​ല​യാ​ളം പ​റ​ഞ്ഞ് സാ​യി​പ​ല്ല​വി, മേ​ജ​ർ മു​കു​ന്ദാ​യി ശി​വ​കാ​ർ​ത്തി​കേ​യ​ൻ; വൈ​കാ​രി​ക നി​മി​ഷ​ങ്ങ​ളു​മാ​യി അ​മ​ര​ൻ ട്രെ​യി​ല​ർ
Thursday, October 24, 2024 8:26 AM IST
ശി​വ​കാ​ർ​ത്തി​കേ​യ​ൻ, സാ​യി പ​ല്ല​വി എ​ന്നി​വ​ർ മു​ഖ്യ വേ​ഷ​ങ്ങ​ളി​ലെ​ത്തു​ന്ന ‘അ​മ​ര​ൻ’ എ​ന്ന ചി​ത്ര​ത്തി​ന്‍റെ ട്രെ​യി​ല​ർ റി​ലീ​സ് ചെ​യ്തു. ചു​രു​ങ്ങി​യ സ​മ​യം കൊ​ണ്ടു മി​ക​ച്ച സ്വീ​കാ​ര്യ​ത​യാ​ണു ട്രെ​യി​ല​റി​ന് ല​ഭി​ക്കു​ന്ന​ത്. നേ​ര​ത്തേ സാ​യി പ​ല്ല​വി​യു​ടെ ക്യാ​ര​ക്ട​ർ ടീ​സ​റും പു​റ​ത്തു​വ​ന്നി​രു​ന്നു.

രാ​ജ്കു​മാ​ര്‍ പെ​രി​യ​സാ​മി സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണ് ‘അ​മ​ര​ൻ’. മേ​ജ​ർ മു​കു​ന്ദ് വ​ര​ദ​രാ​ജാ​യി ശി​വ​കാ​ർ​ത്തി​കേ​യ​ൻ എ​ത്തു​മ്പോ​ൾ ഭാ​ര്യ ഇ​ന്ദു റെ​ബേ​ക്ക വ​ർ​ഗീ​സ് ആ​യി സാ​യി പ​ല്ല​വി വേ​ഷ​മി​ടു​ന്നു. നേ​ര​ത്തെ ചി​ത്ര​ത്തി​ന്‍റെ ആ​ദ്യ ടീ​സ​ര്‍ പു​റ​ത്തി​റ​ങ്ങി​യ​പ്പോ​ള്‍ മേ​ജ​ര്‍ മു​കു​ന്ദി​ന്‍റെ ഭാ​ര്യ​യാ​യ ഇ​ന്ദു റ​ബേ​ക്ക വ​ര്‍​ഗീ​സ് വ​ള​രെ വൈ​കാ​രി​ക​മാ​യാ​ണ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​തി​ക​രി​ച്ച​ത്.



ഉ​ല​ക​നാ​യ​ക​ന്‍ ക​മ​ല്‍​ഹാ​സ​ന്‍റെ രാ​ജ് ക​മ​ല്‍ ഫി​ലിം​സാ​ണ് ‘അ​മ​ര​ൻ’ നി​ർ​മി​ക്കു​ന്ന​ത്. സാ​യി പ​ല്ല​വി​യു​ടെ സ​ഹോ​ദ​ര​ന്‍റെ വേ​ഷ​ത്തി​ൽ ‘പ്രേ​മ​ലു’​വി​ല​ടെ ശ്ര​ദ്ധേ​യ​നാ​യ ശ്യാം ​മോ​ഹ​ന്‍ എ​ത്തു​ന്നു. മൂ​ന്ന് കാ​ല​ഘ​ട്ട​ത്തി​ലൂ​ടെ​യാ​ണ് ചി​ത്രം മു​ന്നോ​ട്ടു​പോ​കു​ന്ന​ത്. മൂ​ന്ന് വ്യ​ത്യ​സ്ത ഗെ​റ്റ​പ്പു​ക​ളി​ൽ ശി​വ​കാ​ർ​ത്തി​കേ​യ​നും എ​ത്തു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.