ബാ​ല​യു​ടെ വി​വാ​ഹ​ദി​നം ചി​രി ചി​ത്രം പ​ങ്കു​വ​ച്ച് അ​മൃ​ത​യും എ​ലി​സ​ബ​ത്തും
Wednesday, October 23, 2024 2:58 PM IST
മു​ൻ​ഭ​ർ​ത്താ​വ് ബാ​ല​യു​ടെ വി​വാ​ഹ​ദി​നം ചി​രി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന ചി​ത്രം പ​ങ്കു​വ​ച്ച് അ​മൃ​ത സു​രേ​ഷും എ​ലി​സ​ബ​ത്ത് ഉ​ദ​യ​നും. ബാ​ല​യു​ടെ മു​ൻ​ഭാ​ര്യ​മാ​രാ​യ​ത് കൊ​ണ്ടു ത​ന്നെ ഇ​രു​വ​രും പ​ങ്കു​വ​ച്ച ആ ​ചി​രി​ച്ചി​ത്രം ത​ന്നെ​യാ​ണ് ഇ​ന്ന് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ൽ.

രാ​വി​ലെ 8.30നാ​യി​രു​ന്നു മു​റ​പ്പെ​ണ്ണ് കോ​കി​ല​യു​മാ​യി ബാ​ല​യു​ടെ നാ​ലാം വി​വാ​ഹം ന​ട​ന്ന​ത്. ഇ​തി​ന് പി​ന്നാ​ലെ ഏ​ക​ദേ​ശം പ​ത്തോ​ടെ​യാ​ണ് അ​മൃ​ത ചി​രി​ച്ചു​കൊ​ണ്ട് നെ​റ്റി​യി​ൽ കു​റി​തൊ​ട്ടു​കൊ​ണ്ടു​ള്ള ഒ​രു ചി​ത്രം പ​ങ്കു​വ​ച്ച​ത്.




പി​ന്നാ​ലെ എ​ലി​സ​ബ​ത്തും ചി​ത്ര​വു​മാ​യെ​ത്തി. സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ തീ​രെ സ​ജീ​വ​മ​ല്ലാ​ത്ത എ​ലി​സ​ബ​ത്ത് ചി​രി​യോ​ടെ​യു​ള്ള ചി​ത്ര​മാ​ണ് പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. അ​ഹ​മ്മ​ദാ​ബാ​ദി​ൽ ജോ​ലി ചെ​യ്യു​ന്ന എ​ലി​സ​ബ​ത്ത് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ ഒ​ട്ടും സ​ജീ​വ​മ​ല്ല. സ​ന്തോ​ഷ​വ​തി​യാ​യി പു​ഞ്ചി​രി തൂ​കി​യ മു​ഖ​ത്തോ​ടെ​യു​ള്ള ചി​ത്രം മാ​ത്ര​മാ​ണ് പോ​സ്റ്റി​ൽ കാ​ണാ​നാ​കു​ക.

ഇ​ന്ന് രാ​വി​ലെ ക​ലൂ​ർ പാ​വ​ക്കു​ളം ക്ഷേ​ത്ര​ത്തി​ൽ വ​ച്ചാ​യി​രു​ന്നു ബാ​ല​യു​ടെ നാ​ലാം വി​വാ​ഹം. വ​ള​രെ അ​ടു​ത്ത ബ​ന്ധു​ക്ക​ളും മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രു​മാ​ണ് വി​വാ​ഹ​ച്ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത​ത്. ബാ​ല​യു​ടെ അ​മ്മ​യു​ടെ സ​ഹോ​ദ​ര​ന്‍റെ മ​ക​ളാ​ണ് കോ​കി​ല. ത​ന്‍റെ 250 കോ​ടി​യു​ടെ സ്വ​ത്തു​ക്ക​ൾ അ​ന്യം നി​ന്നു​പോ​കാ​തി​രി​ക്കാ​ൻ വി​വാ​ഹം ഉ​ണ്ടാ​കു​മെ​ന്നു ക​ഴി​ഞ്ഞ​ദി​വ​സ​മാ​ണ് ബാ​ല അ​റി​യി​ച്ച​ത്. തൊ​ട്ടു​പി​ന്നാ​ലെ​യാ​ണ് കോ​കി​ല​യു​മാ​യു​ള്ള വി​വാ​ഹം.

ച​ന്ദ​ന സ​ദാ​ശി​വ എ​ന്ന ക​ന്ന​ട​ക്കാ​രി യു​വ​തി​യെ​യാ​ണ് ബാ​ല ആ​ദ്യം വി​വാ​ഹം ചെ​യ്ത​ത്. ശേ​ഷം 2010ൽ ​ഗാ​യി​ക അ​മൃ​ത സു​രേ​ഷി​നെ വി​വാ​ഹം ക​ഴി​ച്ചു. ഈ ​ബ​ന്ധ​ത്തി​ൽ ഇ​വ​ർ​ക്ക് ഒ​രു മ​ക​ളു​ണ്ട്. പി​ന്നീ​ട് വേ​ർ​പി​രി​ഞ്ഞ ബാ​ല 2021ൽ ​ഡോ​ക്ട​റാ​യ എ​ലി​സ​ബ​ത്തി​നെ വി​വാ​ഹം ചെ​യ്തു. ര​ണ്ടു വ​ർ​ഷ​ത്തി​ന് ശേ​ഷം ഈ ​ബ​ന്ധ​വും പി​രി​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.