തെന്നിന്ത്യയില്‍ നിറയെ ആരാധകരുള്ള താരമാണ് കാജല്‍ അഗര്‍വാള്‍. ജനനം മുബൈയിലാണെങ്കിലും താരം തിളങ്ങിയത് തെന്നിന്ത്യയിലാണ്. അഭിനയമികവു കൊണ്ട് മാത്രമല്ല ആളുകളോടുള്ള താരത്തിന്റെ പെരുമാറ്റവും സംസാരവുമൊക്കെയാണ് കാജലിനെ ജനപ്രിയയാക്കിയത്. താരം സേക്ഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കുന്ന വീഡിയോയും ചിത്രങ്ങളും നിമിഷനേരം കൊണ്ടാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്.
ഇപ്പോഴിതാ അപ്രതീക്ഷിതമായി നടൻ സൂര്യയെ കണ്ടുമുട്ടിയ കാജല്‍ അഗർവാളിന്റെ വീഡിയോയാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്. മുംബൈ വിമാനത്താവളത്തില്‍ വച്ചാണ് ഇരുവരും കണ്ടുമുട്ടിയത്. കാജല്‍ ഭര്‍ത്താവിനും കുഞ്ഞിനുമൊപ്പമായിരുന്നു. ഇരുവരുടേയും അപ്രതീക്ഷിത കണ്ടുമുട്ടലും സൂര്യയെ കണ്ട് ആശ്ചര്യപ്പെടുന്ന കാജലിന്റെ ദൃശ്യങ്ങളും സോഷ്യല്‍ മീഡിയ ഏറ്റെടുത്തു.
സൂര്യയെ കണ്ട ഉടൻ തന്നെ ആശ്ചര്യഭാവത്തോടെ കാജല്‍ അടുത്തെത്തുന്നതും സുഖവിവരങ്ങള്‍ അന്വേഷിക്കുന്നതും വീഡിയോയിലുണ്ട്. ദൂരെ മാറി നില്ക്കുന്ന ഭർത്താവിനെ സൂര്യയുടെ അടുത്തെത്തിച്ച് കാജല്‍ പരിചയപ്പെടുത്തുന്നതും വീഡിയോയില്‍ കാണാം.
‘‘സൂര്യാ... ഗൗതം...’’ എന്ന് പറഞ്ഞ് കാജല്‍ പരിചയപ്പെടുത്തുന്നതും ഇരുവരും തമ്മില്‍ സൗഹൃദം പങ്കുവയ്ക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. എല്ലാവരും ഒത്തു ചേർന്ന് ഫോട്ടോ എടുത്ത ശേഷമാണ് വിമാനത്താവളത്തില്‍ നിന്ന് പിരിയുന്നത്.
ഇരുവരുടേയും അപ്രതീക്ഷിത ഒത്തുചേരലിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. നേരത്തെ സൂര്യയുടെ നായികയായി മാട്രാൻ തമിഴ് ചിത്രത്തിൽ കാജല്‍ അഭിനയിച്ചിരുന്നു. എട്ടുവർഷത്തെ സൗഹൃദത്തിനു ശേഷം 2020 ഒക്ടോബറിലാണ് കാജല്‍ അഗർവാളും വ്യവസായി ഗൗതം കിച്ച്ലുവും വിവാഹിതരാകുന്നത്. 2022 ഏപ്രിലില്‍ ഇരുവർക്കും ഒരു ആണ്‍കുട്ടിയും ജനിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.