ഗീ​തു മോ​ഹ​ൻ​ദാ​സി​ന്‍റെ ‘ടോ​ക്സി​ക്’ ഉ​പേ​ക്ഷി​ച്ചി​ട്ടി​ല്ല; യ​ഷ് പ​റ​യു​ന്നു
Wednesday, October 23, 2024 12:42 PM IST
ഗീ​തു മോ​ഹ​ൻ​ദാ​സ് സം​വി​ധാ​നം ചെ​യ്യു​ന്ന ‘ടോ​ക്സി​ക്’ എ​ന്ന സി​നി​മ ഉ​പേ​ക്ഷി​ച്ചു​വെ​ന്ന വാ​ർ​ത്ത​ക​ൾ ത​ള്ളി യ​ഷ്. സി​നി​മ​യു​ടെ ടൈ​റ്റി​ലും ടാ​ഗ്‌​ലൈ​നും ത​ന്‍റെ സം​ഭാ​വ​ന​യാ​യി​രു​ന്നു​വെ​ന്നും ഗീ​തു​വി​ന്‍റെ മു​ൻ​കാ​ല ചി​ത്ര​ങ്ങ​ളി​ൽ നി​ന്നൊ​ക്കെ ഏ​റെ വ്യ​ത്യ​സ്ത​മാ​യി​രി​ക്കും ‘ടോ​ക്സി​ക്’ എ​ന്നും ഹോ​ളി​വു​ഡ് റി​പ്പോ​ർ​ട്ട​റി​നു ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ൽ യ​ഷ് വെ​ളി​പ്പെ​ടു​ത്തി.

2023-ലാ​ണ് ടോ​ക്‌​സി​ക് എ​ന്ന സി​നി​മ പ്ര​ഖ്യാ​പി​ക്കു​ന്ന​ത്. 2025 ഏ​പ്രി​ൽ 10-ന് ​അ​തി​ന്‍റെ റി​ലീ​സ് തി​യ​തി​യും ലോ​ക്ക് ചെ​യ്‌​തി​രു​ന്നു. എ​ന്നാ​ൽ ആ​ദ്യം പ്ര​ഖ്യാ​പി​ച്ച തി​യ​തി​യി​ൽ ചി​ത്രം തി​യ​റ്റ​റു​ക​ളി​ൽ എ​ത്തി​ല്ലെ​ന്നും കെ​ജി​എ​ഫ് താ​രം സ്ഥി​രീ​ക​രി​ച്ചു.

മ​റ്റ് അ​ഭി​നേ​താ​ക്ക​ളു​ടെ ഷെ​ഡ്യൂ​ൾ പ​രി​ഗ​ണി​ക്കാ​തെ ഷൂ​ട്ടിം​ഗ് ആ​രം​ഭി​ക്കു​ന്ന​തി​ന് മു​മ്പ് റി​ലീ​സ് തി​യ​തി പ്ര​ഖ്യാ​പി​ക്കു​ന്ന​ത് ശ​രി​യാ​യ രീ​തി ആ​യി​ല്ലെ​ന്നും യ​ഷ് പ​റ​ഞ്ഞു.

ഒ​രു ചെ​റി​യ ത്രെ​ഡി​ൽ നി​ന്നും ആ​രം​ഭി​ച്ച ചി​ത്രം നേ​ര​ത്തെ വി​ഭാ​വ​നം ചെ​യ്ത​തി​ൽ നി​ന്ന് വ​ലി​യ രീ​തി​യി​ൽ വി​ക​സി​ച്ചി​ട്ടു​ണ്ടെ​ന്നും യാ​ഷ് വെ​ളി​പ്പെ​ടു​ത്തി. ഗീ​തു​വി​ന്‍റെ മു​ൻ ചി​ത്ര​ങ്ങ​ളാ​യ ല​യേ​ഴ്സ് ഡൈ​സ്, മൂ​ത്തോ​ൻ എ​ന്നി​വ​യി​ൽ നി​ന്ന് വ്യ​ത്യ​സ്ത​മാ​യി​രി​ക്കും ഈ ​സി​നി​മ​യെ​ന്നും താ​രം വ്യ​ക്ത​മാ​ക്കി. യ​ഷ് പ​റ​ഞ്ഞു. പ്രേ​ക്ഷ​ക​രെ തൃ​പ്തി​പ്പെ​ടു​ത്തു​ന്ന ഒ​രു വാ​ണി​ജ്യ ചി​ത്ര​മാ​യി​രി​ക്കും സി​നി​മ​യെ​ന്നും ചി​ല മി​ക​ച്ച സ്ത്രീ ​ക​ഥാ​പാ​ത്ര​ങ്ങ​ൾ ഉ​ണ്ടാ​കു​മെ​ന്നും യ​ഷ് കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.