ടൊ​വീ​നോ​യു​ടെ ന​രി​വേ​ട്ട​യ്ക്ക് തു​ട​ക്ക​മാ​യി
Friday, July 26, 2024 3:04 PM IST
ടൊ​വീ​നോ തോ​മ​സി​നെ നാ​യ​ക​നാ​ക്കി അ​നു​രാ​ജ് മ​നോ​ഹ​ർ സം​വി​ധാ​നം ചെ​യ്യു​ന്ന ന​രി​വേ​ട്ട എ​ന്ന ചി​ത്ര​ത്തി​ന് തു​ട​ക്ക​മാ​യി. കു​ട്ട​നാ​ട്ടി​ലാ​ണ് ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് ആ​രം​ഭി​ച്ച​ത്. നി​ർ​മാ​താ​ക്ക​ളി​ൽ ഒ​രാ​ളാ​യ ഷി​യാ​സ് ഹ​സ​നാ​ണ് സ്വി​ച്ച് ഓ​ൺ ന​ട​ത്തി സി​നി​മ​ക്ക് തു​ട​ക്ക​മി​ട്ട​ത്. ഇ​ഷ്ക് എ​ന്ന ചി​ത്ര​ത്തി​ന് ശേ​ഷം അ​നു​രാ​ജ് സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണി​ത്.

കേ​ന്ദ്ര സാ​ഹി​ത്യ അ​ക്കാ​ദ​മി അ​വാ​ർ​ഡി​ന​ർ​ഹ​മാ​യ ക​ല്യാ​ശേ​രി തി​സീ​സ് എ​ന്ന ചെ​റു​ക​ഥാ സ​മാ​ഹാ​ര​ത്തി​ന്‍റെ ര​ച​യി​താ​വാ​യ അ​ബി​ൻ ജോ​സ​ഫാ​ണ് ഈ ​ചി​ത്ര​ത്തി​ന്‍റെ ര​ച​ന നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന​ത്. പൊ​ളി​റ്റി​ക്ക​ൽ ആ​ക്‌​ഷ​ൻ തി​ല്ല​ർ ജോ​ണ​റി​ലാ​ണ് ഈ ​ചി​ത്ര​ത്തി​ന്‍റെ അ​വ​ത​ര​ണം. കേ​ര​ള​ത്തി​ലെ ചി​ല വ​ർ​ഗ​സ​മ​ര​ങ്ങ​ളും പ​രോ​ക്ഷ​മാ​യി ഈ ​ചി​ത്ര​ത്തി​ൽ പ്ര​തി​പാ​ദി​ക്കു​ന്നു​ണ്ട്.

ത​മി​ഴ് സി​നി​മ ന​ട​നും സം​വി​ധാ​യ​ക​നു​മാ​യ ചേ​ര​ൻ ചി​ത്ര​ത്തി​ലൊ​രു പ്ര​ധാ​ന വേ​ഷ​ത്തി​ൽ അ​ഭി​ന​യി​ക്കു​ന്നു​ണ്ട്. ചേ​ര​ന്‍റെ ആ​ദ്യ മ​ല​യാ​ള സി​നി​മ​യാ​ണ് ന​രി​വേ​ട്ട. സു​രാ​ജ് വെ​ഞ്ഞാ​റ​മൂ​ട്, ആ​ര്യ സ​ലിം, റി​നി ഉ​ദ​യ​കു​മാ​ർ, പ്രി​യം​വ​ദ കൃ​ഷ്ണ​ൻ എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ലെ മ​റ്റു താ​ര​ങ്ങ​ൾ. ഈ ​മാ​സം ഷൂ​ട്ട്‌ ആ​രം​ഭി​ക്കു​ന്ന ചി​ത്രം കോ​ട്ട​യം, വ​യ​നാ​ട് എ​ന്നീ സ്ഥ​ല​ങ്ങ​ളി​ലാ​യി പൂ​ർ​ത്തി​യാ​ക്കും.

ഇ​ന്ത്യ ജി​സി​സി ട്രേ​ഡ് അം​ബാ​സി​ഡ​ർ ഷി​യാ​സ് ഹ​സ​ൻ, യു​എ ഇ​യി​ലെ ബി​ൽ​ഡിം​ഗ് മെ​റ്റീ​രി​യ​ൽ എ​ക്സ്പോ​ർ​ട്ട് ബി​സി​ന​സ് സം​രം​ഭ​ക​ൻ ടി​പ്പു ഷാ​ൻ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ഇ​ന്ത്യ​ൻ സി​നി​മ ക​മ്പ​നി രൂ​പീ​ക​രി​ച്ചു കൊ​ണ്ട് മ​ല​യാ​ള സി​നി​മ​യി​ലേ​ക്ക് ഒ​രു പു​തി​യ ചു​വ​ട് വ​യ്പ്പ് ന​ട​ത്തു​ന്ന​ത്.

എ​ൻ.​എം. ബാ​ദു​ഷ​യാ​ണ് എ​ക്സി​ക്യൂ​ട്ടീ​വ് പ്രൊ​ഡ്യൂ​സ​ർ. ജേ​യ്ക്സ് ബി​ജോ​യ്‌ ന​രി​വേ​ട്ട​യു​ടെ സം​ഗീ​ത സം​വി​ധാ​നം നി​ർ​വ​ഹി​ക്കു​ന്നു. ഛായാ​ഗ്ര​ഹ​ണം വി​ജ​യ്. എ​ഡി​റ്റിം​ഗ് ഷ​മീ​ർ മു​ഹ​മ്മ​ദ്, ക​ലാ​സം​വി​ധാ​നം ബാ​വ. മേ​ക്ക​പ്പ് അ​മ​ൽ. കോ​സ്റ്റ്യും ഡി​സൈ​ൻ അ​രു​ൺ മ​നോ​ഹ​ർ. ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ ര​തീ​ഷ് കു​മാ​ർ. പ്രൊ​ഡ​ക്‌​ഷ​ൻ എ​ക്സി​ക്യു​ട്ടീ​വ് ഷ​ക്കീ​ർ ഹു​സൈ​ൻ. പ്രൊ​ഡ​ക്‌​ഷ​ൻ ക​ൺ​ട്രോ​ള​ർ ജി​നു പി.​കെ.

ജൂ​ലൈ ഇ​രു​പ​ത്തി​യാ​റി​ന് ചി​ത്രീ​ക​ര​ണം ആ​രം​ഭി​ക്കു​ന്ന സി​നി​മ​യു​ടെ ലൊ​ക്കേ​ഷ​ൻ കു​ട്ട​നാ​ടും വ​യ​നാ​ടു​മാ​ണ്. പി​ആ​ർ​ഓ വാ​ഴൂ​ർ ജോ​സ്. ഫോ​ട്ടോ ശ്രീ​രാ​ജ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.