ടി.ജി. രവി, മകൻ ശ്രീജിത്ത് രവി എന്നിവര്‍ അച്ഛനും മകനുമായി അഭിനയിക്കുന്ന വടു - ദി സ്കാര്‍ എന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. ചാവക്കാടാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. ശ്രീജിത്ത് പൊയിൽക്കാവ് ആണ് സംവിധാനം.
സ്നേഹബന്ധം അപ്രത്യക്ഷമാകുന്ന ഈ കാലഘട്ടത്തിൽ ഒരു പിതാവും മകനും തമ്മിലുള്ള ആത്മബന്ധം അതിന്റെ സങ്കീർണതകളോടെ ഹൃദയസ്പർശിയായ കഥയിലൂടെ ആവിഷ്കരിക്കുകയാണ് ഈ ചിത്രത്തിലൂടെ സംവിധായകന്.
ശിവജി ഗുരുവായൂർ, ആര്യ, മണികണ്ഠൻ പട്ടാമ്പി തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കും. വൈഡ് സ്ക്രീൻ മീഡിയ പ്രൊഡക്ഷൻസ്, നീലാംബരി പ്രൊഡക്ഷൻസ് എന്നീ ബാനറിൽ ഡോക്ടർ മനോജ് ഗോവിന്ദൻ, മുരളി നീലാംബരി, പ്രദീപ് കുമാർ ജി., മോഹനൻ കൂനിയാത്ത് എന്നിവർ ചേർന്നാണ് സിനിമയുടെ നിര്‍മാണം.
വിപിൻ ചന്ദ്രൻ ഛായാഗ്രഹണവും, രതിൻ രാധാകൃഷ്ണൻ എഡിറ്റിംഗും നിര്‍വഹിക്കുന്നു. മുരളി നീലാംബരിയുടെ ഗാന രചനയില്‍ പിഡി സൈഗാൾ തൃപ്പൂണിത്തുറയാണ് ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം പകര്‍ന്നിരിക്കുന്നത്.
കലാസംവിധാനം - വിനീഷ് കണ്ണൻ, വസ്ത്രാലങ്കാരം - പ്രസാദ് ആനക്കര, മേക്കപ്പ് - വിനീഷ് ചെറുകാനം, അസിസ്റ്റന്റ് ഡയറക്ടർ - ബാല സാഗർ, വിനീത് വെണ്മണി വി., അഞ്ജിത, ചീഫ് അസോസിയേറ്റ് ഡയറക്ടർ - രവി വാസുദേവ്, പോസ്റ്റ് പ്രൊഡക്ഷൻ ഡയറക്ടർ - അജേഷ് സുധാകരൻ, പ്രൊഡക്ഷൻ കൺട്രോളർ - കമലേഷ് കടലുണ്ടി, റിക്കോർഡിംഗ് സ്റ്റുഡിയോ - ഡിജിസ്റ്റാർ മീഡിയ തൃപ്പൂണിത്തുറ, സ്റ്റിൽസ് - രാഹുൽ ലുമിയർ, ഡിസൈൻ - ഷാജി പാലോളി, ഫിനാൻസ് കൺട്രോളർ - ശ്രീകുമാർ പ്രിജി, പ്രൊഡക്ഷൻ മാനേജർ - മനോജ് കുമാർ ടി., പിആർഒ- എ.എസ്. ദിനേശ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.