ത​ള്ളാ​നും കൊ​ള്ളാ​നു​മു​ള്ള അ​വ​കാ​ശം നി​ങ്ങ​ൾ​ക്ക്: ദേ​വ​ദൂ​ത​നെ​ക്കു​റി​ച്ച് സി​ബി മ​ല​യി​ൽ
Friday, July 26, 2024 10:26 AM IST
ദേ​വ​ദൂ​ത​ൻ സി​നി​മ റീ​മാ​സ്റ്റ​റിം​ഗ് റി​ലീ​സി​നൊ​രു​ങ്ങു​ന്പോ​ൾ സി​ബി മ​ല​യി​ൽ പ​ങ്കു​വ​ച്ച കു​റി​പ്പാ​ണ് ശ്ര​ദ്ധേ​യ​മാ​കു​ന്ന​ത്. അ​ന്ന് മെ​ന​ഞ്ഞെ​ടു​ത്ത സ്വ​പ്ന​ചി​ത്രം ഇ​ന്ന് നി​ങ്ങ​ൾ​ക്ക് വീ​ണ്ടും ത​രു​ക​യാ​ണെ​ന്നും ത​ള്ളാ​നും കൊ​ള്ളാ​നും ഉ​ള്ള അ​വ​കാ​ശം നി​ങ്ങ​ൾ​ക്കാ​ണെ​ന്നും സി​ബി മ​ല​യി​ൽ പ​റ​യു​ന്നു. മോ​ഹ​ൻ​ലാ​ലി​നും നി​ര്‍​മാ​താ​വ് സി​യാ​ദ് കോ​ക്ക​റി​നു​മൊ​പ്പ​മു​ള്ള ചി​ത്രം പ​ങ്കു​വ​ച്ചാ​യി​രു​ന്നു സി​ബി​യു​ടെ വാ​ക്കു​ക​ൾ.

എ​ന്‍റെ വാ​യ​നാ മു​റി​യി​ലെ ചു​വ​രി​ൽ തൂ​ങ്ങു​ന്ന ഈ ​ചി​ത്ര​ത്തി​ന് ഇ​രു​പ​ത്തി​നാ​ലു വ​ർ​ഷ​ത്തി‍​ന്‍റെ ചെ​റു​പ്പ​മു​ണ്ട് . ദേ​വ​ദൂ​ത​ന്‍റെ ചി​ത്രീ​ക​ര​ണ​ത്തി‍​ന്‍റെ ആ​ദ്യ നാ​ളു​ക​ളി​ൽ നീ​ല​ഗി​രി​യി​ലെ ഒ​രു ത​ണു​ത്ത വെ​ളു​പ്പാ​ൻ കാ​ല​ത്ത് പ​ക​ർ​ത്തി​യ സ്നേ​ഹ​ചി​ത്രം. (പ​ലേ​രി​യെ ഈ ​കൂ​ട്ട​ത്തി​ൽ കാ​ണാ​ത്ത​തി​ൽ കു​ണ്ഠി​ത​പ്പെ​ടേ​ണ്ട ,അ​വ​ൻ 'ആ​ർ​ക്കോ ആ​രോ​ടോ പ​റ​യാ​നു​ള്ള' വാ​ക്കു​ക​ളെ വീ​ണ്ടും വീ​ണ്ടും രാ​കി മി​നു​ക്കി​ക്കൊ​ണ്ടു ഹോ​ട്ട​ൽ മു​റി​യി​ലു​ണ്ട് ).

കാ​ലം ഞ​ങ്ങ​ൾ മൂ​വ​രി​ലും വ​രു​ത്തി​യ രൂ​പ​പ​രി​ണാ​മ​ങ്ങ​ൾ ഒ​ട്ടും ത​ന്നെ ബാ​ധി​ക്കാ​തെ, ഞ​ങ്ങ​ൾ അ​ന്ന് മെ​ന​ഞ്ഞെ​ടു​ത്ത സ്വ​പ്ന​ചി​ത്രം ഇ​ന്ന് നി​ങ്ങ​ൾ​ക്ക് വീ​ണ്ടും ത​രു​ക​യാ​ണ്..​ത​ള്ളാ​നും കൊ​ള്ളാ​നും ഉ​ള്ള അ​വ​കാ​ശം നി​ങ്ങ​ൾ​ക്കാ​ണ് ... പ​രാ​തി​ക​ളി​ല്ല പ​രി​ഭ​വ​ങ്ങ​ളി​ല്ല, സ്നേ​ഹം, സ്നേ​ഹം മാ​ത്രം.’’–​സി​ബി മ​ല​യി​ൽ കു​റി​ച്ചു.

2000ൽ ​പു​റ​ത്തി​റ​ങ്ങി​യ ദേ​വ​ദൂ​ത​ൻ 24 വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷ​മാ​ണ് റി-​റി​ലീ​സി​നൊ​രു​ങ്ങു​ന്ന​ത്. മോ​ഹ​ന്‍​ലാ​ൽ, വി​നീ​ത്, ജ​യ​പ്ര​ദ, വി​ജ​യ​ല​ക്ഷ്മി, മു​ര​ളി, ലെ​ന, ശ​ര​ത് ദാ​സ്, ജ​നാ​ര്‍​ദ്ദ​ന​ന്‍, രാ​ജാ​കൃ​ഷ്ണ​മൂ​ര്‍​ത്തി, ജ​ഗ​തി ശ്രീ​കു​മാ​ര്‍, ജ​ഗ​ദീ​ഷ് തു​ട​ങ്ങി ഒ​രു വ​ലി​യ​താ​ര നി​ര ത​ന്നെ ചി​ത്ര​ത്തി​ല്‍ അ​ണി​നി​ര​ക്കു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.