സൈ​ജു കു​റു​പ്പി​ന്‍റെ പൊ​റാ​ട്ട് നാ​ട​കം ഓ​ഗ​സ്റ്റ് ഒ​ൻ​പ​തി​ന്
Thursday, July 25, 2024 2:45 PM IST
സൈ​ജു കു​റു​പ്പി​നെ നാ​യ​ക​നാ​ക്കി നൗ​ഷാ​ദ് സാ​ഫ്രോ​ൺ സം​വി​ധാ​നം ചെ​യ്യു​ന്ന പൊ​റാ​ട്ട് നാ​ട​കം ഓ​ഗ​സ്റ്റ് ഒ​ൻ​പ​തി​ന് തി​യ​റ്റ​റു​ക​ളി​ലെ​ത്തും. എ​മി​റേ​റ്റ്സ് പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ വി​ജ​യ​ൻ പ​ള്ളി​ക്ക​ര നി​ർ​മി​ക്കു​ന്ന ര​ച​ന നി​ര്‍​വ​ഹി​ച്ചി​രി​ക്കു​ന്ന​ത് സു​നീ​ഷ് വാ​ര​നാ​ട് ആ​ണ്.

രാ​ഹു​ൽ മാ​ധ​വ്, ധ​ർ​മ​ജ​ൻ ബോ​ൾ​ഗാ​ട്ടി, ര​മേ​ഷ് പി​ഷാ​ര​ടി, സു​നി​ൽ സു​ഗ​ത, നി​ർ​മ്മ​ൽ പാ​ലാ​ഴി, രാ​ജേ​ഷ് അ​ഴീ​ക്കോ​ട്, അ​ർ​ജു​ൻ വി​ജ​യ​ൻ,ആ​ര്യ വി​ജ​യ​ൻ, സു​മ​യ, ബാ​ബു അ​ന്നൂ​ർ, സൂ​ര​ജ് തേ​ല​ക്കാ​ട്, അ​നി​ൽ ബേ​ബി, ഷു​ക്കൂ​ർ വ​ക്കീ​ൽ, ശി​വ​ദാ​സ് മ​ട്ട​ന്നൂ​ർ, സി​ബി തോ​മ​സ്, ഫൈ​സ​ൽ, ചി​ത്ര ഷേ​ണാ​യി, ചി​ത്ര നാ​യ​ർ, ഐ​ശ്വ​ര്യ മി​ഥു​ൻ, ജി​ജി​ന, ഗീ​തി സം​ഗീ​ത തു​ട​ങ്ങി​യ​വ​രും ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ക്കു​ന്നു.

സം​വി​ധാ​യ​ക​ൻ സി​ദ്ദി​ഖി​ന്‍റെ സം​വി​ധാ​ന സ​ഹാ​യി​യാ​യി​രു​ന്നു നൗ​ഷാ​ദ് സാ​ഫ്രോ​ൺ. പൊ​റാ​ട്ട് നാ​ട​കം പൂ​ർ​ത്തി​യാ​യ​ത് സി​ദ്ദി​ഖി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ലാ​യി​രു​ന്നു. സി​ദ്ദി​ഖി​ന്‍റെ ഒ​ന്നാം ച​ര​മ​വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ചാ​ണ് ചി​ത്രം തി​യ​റ്റ​റു​ക​ളി​ലെ​ത്തു​ന്ന​ത്.

സം​ഗീ​ത സം​വി​ധാ​നം- രാ​ഹു​ൽ രാ​ജ്, കോ ​പ്രൊ​ഡ്യൂ​സ​ർ- ഗാ​യ​ത്രി വി​ജ​യ​ൻ, എ​ക്സി​ക്യൂ​ട്ടീ​വ് പ്രൊ​ഡ്യൂ​സ​ർ- നാ​സ​ർ വേ​ങ്ങ​ര, ഛായാ​ഗ്ര​ഹ​ണം- നൗ​ഷാ​ദ് ഷെ​രീ​ഫ്, ചി​ത്ര​സം​യോ​ജ​നം- രാ​ജേ​ഷ് രാ​ജേ​ന്ദ്ര​ൻ, ഗാ​ന​ര​ച​ന- ബി. ​ഹ​രി​നാ​രാ​യ​ണ​ൻ, സം​ഘ​ട്ട​നം- മാ​ഫി​യ ശ​ശി, പി​ആ​ർ​ഒ - വാ​ഴൂ​ർ ജോ​സ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.