ആ​ഡം​ബ​ര നൗ​ക​യ്ക്ക് ആ​സി​ഫ് അ​ലി​യു​ടെ പേ​ര്; കു​റ​ച്ച് ഓ​വ​ർ ആ​യി​പ്പോ​യി​ല്ലേ​യെ​ന്ന് താ​രം
Thursday, July 25, 2024 2:37 PM IST
ആ​ഡം​ബ​ര നൗ​ക​യ്ക്ക് ത​ന്‍റെ പേ​ര് ന​ൽ​കി​യ​പ്പോ​ൾ സ​ന്തോ​ഷം തോ​ന്നി​യെ​ങ്കി​ലും കു​റ​ച്ചു അ​ധി​ക​മാ​യി​പ്പോ​യി​ല്ലെ​യെ​ന്ന് ത​നി​ക്കും തോ​ന്നി​യെ​ന്ന് ന​ട​ൻ ആ​സി​ഫ് അ​ലി. സം​ഗീ​ത സം​വി​ധാ​യ​ക​ന്‍ ര​മേ​ശ് നാ​രാ​യ​ണ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വാ​ദ​ത്തി​ൽ ആ​സി​ഫ് പ്ര​തി​ക​രി​ച്ച രീ​തി​ക്ക് പി​ന്തു​ണ അ​റി​യി​ച്ചു​കൊ​ണ്ടാ​ണ് ആ​ഡം​ബ​ര നൗ​ക​യ്ക്ക് ന​ട​ന്‍റെ പേ​ര് ന​ൽ​കി​യ​ത്.

ദു​ബാ​യി മ​റീ​ന​യി​ലെ വാ​ട്ട​ര്‍ ടൂ​റി​സം ക​മ്പ​നി​യാ​ണ് ഡി3 ​നൗ​ക​യു​ടെ പേ​രു​മാ​റ്റി ആ​സി​ഫ് അ​ലി എ​ന്നു പേ​ര് ന​ൽ​കി​യ​ത്.

ഞാ​നും അ​റി​ഞ്ഞു, എ​നി​ക്കും സ​ന്തോ​ഷ​മു​ള്ള കാ​ര്യ​മാ​ണ്. ഒ​ത്തി​രി അ​ഭി​മാ​നം തോ​ന്നി. അ​തി​ന്‍റെ താ​ഴെ ഒ​രു ക​മ​ന്‍റ് വ​ന്ന​ത് എ​ങ്കി​ൽ ഇ​വ​നെ ഒ​രു ചി​ല്ലു​കൂ​ട്ടി​ലി​രു​ത്തി പു​ണ്യാ​ള​നാ​യി പ്ര​ഖ്യാ​പി​ക്കൂ എ​ന്നാ​ണ്. എ​ല്ലാം ഇ​തി​ന്‍റ ഭാ​ഗ​മാ​ണ്. അ​ങ്ങ​നെ ഒ​രാ​ൾ​ക്ക് തോ​ന്നി, അ​തി​ൽ ഒ​രു​പാ​ട് സ​ന്തോ​ഷം.

ഞാ​നും അ​ത് വാ​ർ​ത്ത​ക​ളി​ലൂ​ടെ​യാ​ണ് അ​റി​യു​ന്ന​ത്. അ​ദ്ദേ​ഹ​ത്തെ ഒ​രു​പാ​ട് പ​രി​ച​യ​മു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും അ​ങ്ങ​നെ​യൊ​രു കാ​ര്യം ചെ​യ്യു​മെ​ന്ന് എ​നി​ക്ക് അ​റി​യി​ല്ലാ​യി​രു​ന്നു. കേ​ട്ട​പ്പോ​ൾ എ​നി​ക്കും തോ​ന്നി കു​റ​ച്ച് ഓ​വ​റാ​യി​പ്പോ​യി​ല്ലേ എ​ന്ന്. ആ​സി​ഫ് അ​ലി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.