റാം ​എ​ന്താ​യെ​ന്ന് ചോ​ദ്യം; അ​തി​നി നി​ർ​മാ​താ​വി​നോ​ടാ​ണ് ചോ​ദി​ക്കേ​ണ്ട​തെ​ന്ന് ജീ​ത്തു ജോ​സ​ഫ്
Thursday, July 25, 2024 12:53 PM IST
മോ​ഹ​ൻ​ലാ​ൽ ചി​ത്രം റാം ​സി​നി​മ വൈ​കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ത്തി​ന് മ​റു​പ​ടി​യു​മാ​യി ജീ​ത്തു ജോ​സ​ഫ്. സി​നി​മ​യു​ടെ നി​ർ​മാ​താ​വാ​ണ് അ​പ്ഡേ​റ്റു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള ചോ​ദ്യ​ങ്ങ​ൾ​ക്ക് ഉ​ത്ത​രം പ​റ​യേ​ണ്ട​തെ​ന്നാ​ണ് ജീ​ത്തു ജോ​സ​ഫ് മ​റു​പ​ടി ന​ൽ​കി​യ​ത്.

റാം ​സി​നി​മ​യു​ടെ ചോ​ദ്യം ഇ​നി എ​ന്നോ​ട​ല്ല ചോ​ദി​ക്കേ​ണ്ട​ത്, അ​തി​നി നി​ര്‍​മാ​താ​വി​നോ​ടാ​ണ് ചോ​ദി​ക്കേ​ണ്ട​ത്. ഞാ​നും ലാ​ലേ​ട്ട​നും സി​നി​മ​യു​ടെ മു​ഴു​വ​ൻ അ​ണി​യ​റ​ക്കാ​രും നി​ർ​മാ​താ​വി​ന്‍റെ ഒ​രു തീ​രു​മാ​ന​ത്തി​നു​വേ​ണ്ടി കാ​ത്തി​രി​ക്കു​ക​യാ​ണ്. അ​ദ്ദേ​ഹ​ത്തോ​ട് ചോ​ദി​ക്കു​ക, ഞ​ങ്ങ​ൾ റെ​ഡി​യാ​ണ്. ജീ​ത്തു ജോ​സ​ഫി​ന്‍റെ വാ​ക്കു​ക​ൾ

അ​ഭി​ഷേ​ക് ഫി​ലിം​സ് ഉ​ട​മ ര​മേ​ഷ് പി. ​പി​ള്ള​യാ​ണ് റാ​മി​ന്‍റെ നി​ർ​മാ​ണം. തൃ​ഷ​യാ​ണ് ചി​ത്ര​ത്തി​ൽ നാ​യി​ക. സി​നി​മ​യി​ൽ വ്യ​ത്യ​സ്ത ഗെ​റ്റ​പ്പു​ക​ളി​ലാ​ണ് മോ​ഹ​ൻ​ലാ​ൽ എ​ത്തു​ന്ന​ത്. ത​ന്‍റെ ജീ​വി​ത​ത്തി​ലി​ന്നോ​ളം ചെ​യ്തി​ട്ടു​ള​ള​തി​ല്‍ ഏ​റ്റ​വും ചെ​ല​വേ​റി​യ സി​നി​മ​യാ​ണെ​ന്ന് ജീ​ത്തു ജോ​സ​ഫ് നേ​ര​ത്തെ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. എ​റ​ണാ​കു​ളം , ധ​നു​ഷ്കോ​ടി, ഡ​ല്‍​ഹി, ഉ​സ്ബെ​ക്കി​സ്ഥാ​ൻ, കെ​യ്റോ, ല​ണ്ട​ൻ എ​ന്നി​വി​ട​ങ്ങ​ളാ​ണ് പ്ര​ധാ​ന ലൊ​ക്കേ​ഷ​നു​ക​ൾ.

സി​നി​മ​യു​ടെ ആ​ദ്യ​ഘ​ട്ട ചി​ത്രീ​ക​ര​ണം 2020 തു​ട​ക്ക​ത്തി​ൽ കൊ​ച്ചി​യി​ൽ തു​ട​ങ്ങി​യി​രു​ന്നു. വി​ദേ​ശ രാ​ജ്യ​ങ്ങ​ൾ പ്ര​ധാ​ന ലൊ​ക്കേ​ഷ​നാ​യ​തി​നാ​ൽ കോ​വി​ഡ് വ്യാ​പ​ന​ത്തോ​ടെ ചി​ത്രീ​ക​ര​ണം പൂ​ർ​ണ​മാ​യും നി​ർ​ത്തി​വെയ്‌​ക്കേ​ണ്ടി വ​ന്നു.

പി​ന്നീ​ട് 2022ൽ ​ചി​ത്രീ​ക​ര​ണം വീ​ണ്ടും തു​ട​ങ്ങി​യെ​ങ്കി​ലും അ​തും ഇ​ട​യ്ക്കു വ​ച്ചു നി​ർ​ത്തേ​ണ്ടി വ​ന്നു. ഇ​ന്ദ്ര​ജി​ത്ത്, സു​രേ​ഷ് മേ​നോ​ൻ, സി​ദ്ദീ​ഖ്, ദു​ർ​ഗ കൃ​ഷ്ണ, ആ​ദി​ൽ ഹു​സൈ​ൻ, ച​ന്തു​നാ​ഥ് എ​ന്നി​വ​രാ​ണ് മ​റ്റു​താ​ര​ങ്ങ​ൾ. ഛായാ​ഗ്ര​ഹ​ണം സ​തീ​ഷ് കു​റു​പ്പ്. എ​ഡി​റ്റിംഗ്- വി.​എ​സ്. വി​നാ​യ​ക്. സം​ഗീ​തം വി​ഷ്ണു ശ്യാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.