മ​മ്മൂ​ട്ടി​യും സു​രേ​ഷ് ഗോ​പി​യും ഫ​ഹ​ദും ഒ​ന്നി​ക്കു​ന്ന മ​ഹേ​ഷ് നാ​രാ​യ​ണ​ൻ ചി​ത്രം ഇ​ക്കൊ​ല്ല​മു​ണ്ടാ​കി​ല്ല; ഷൂ​ട്ടിം​ഗ് നീ​ട്ടി
Thursday, July 25, 2024 10:23 AM IST
മ​മ്മൂ​ട്ടി​യും സു​രേ​ഷ് ഗോ​പി​യും ഫ​ഹ​ദ് ഫാ​സി​ലും ഒ​ന്നി​ക്കു​ന്ന മ​ഹേ​ഷ് നാ​രാ​യ​ണ​ൻ ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് നീ​ട്ടി​വ​ച്ചു. 2025ലാ​കും ഇ​നി ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് തു​ട​ങ്ങു​ക. താ​ര​ങ്ങ​ളു​ടെ ഒ​രു​മി​ച്ചു​ള്ള ഡേ​റ്റു​ക​ള്‍ കി​ട്ടാ​ത്ത​താ​ണ് കാ​ര​ണം.

അ​ടു​ത്ത​വ​ര്‍​ഷം അ​വ​സാ​നം ചി​ത്രീ​ക​ര​ണം ആ​രം​ഭി​ക്കാ​നാ​ണ് പ​ദ്ധ​തി. ഫ​ഹ​ദ് ഫാ​സി​ലാ​ണ് ചി​ത്രം നി​ര്‍​മി​ക്കാ​നി​രു​ന്ന​ത്. ഇ​നി ഇ​തി​ൽ എ​ന്തെ​ങ്കി​ലും മാ​റ്റ​മു​ണ്ടാ​കു​മോ​യെ​ന്ന​തി​ൽ വ്യ​ക്ത​ത​യി​ല്ല.

2022ൽ ​റി​ലീ​സ് ചെ​യ്ത അ​റി​യി​പ്പി​ന് ശേ​ഷം മ​ഹേ​ഷ് നാ​രാ​യ​ണ​ൻ സം​വി​ധാ​നം ചെ​യ്യാ​നി​രു​ന്ന ചി​ത്രം കൂ​ടി​യാ​ണി​ത്. മ​ല​യാ​ള​ത്തി​ലെ ഏ​റ്റ​വും ചെ​ല​വേ​റി​യ സി​നി​മ​ക​ളിലൊന്നു കൂ​ടി​യാ​കും ഈ ​പ്രോ​ജ​ക്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.