സ്വ​ന്തം ബ്രാ​ൻ​ഡി​ന്‍റെ ഷ​ർ​ട്ട് മ​മ്മൂ​ട്ടി​ക്ക് സ​മ്മാ​നി​ച്ച് കു​ഞ്ച​ന്‍റെ മ​ക​ൾ; ചി​ത്ര​ങ്ങ​ൾ
Thursday, July 25, 2024 9:24 AM IST
മ​മ്മൂ​ട്ടി​ക്ക് ഷ​ർ​ട്ട് സ​മ്മാ​നി​ച്ച് ന​ട​ൻ കു​ഞ്ച​ന്‍റെ മ​ക​ൾ സ്വാ​തി. പ്ര​ശ​സ്ത ഫാ​ഷ​ൻ ഡി​സൈ​ന​റാ​യ സ്വാ​തി സ്വ​ന്തം ബ്രാ​ൻ​ഡാ​യ വൈ​റ്റ് മു​സ്താ​ഷി​ന്‍റെ ഷ​ർ​ട്ടാ​ണ് മ​മ്മൂ​ട്ടി​ക്ക് സ​മ്മാ​നി​ച്ച​ത്. സ്വാ​തി​യു​ടെ വി​വാ​ഹ​ത്തി​ന് കു​ടും​ബ​സ​മേ​തം പ​ങ്കെ​ടു​ത്ത മ​മ്മൂ​ട്ടി കു​ഞ്ച​ന്‍റെ കു​ടും​ബ​വു​മാ​യി ഏ​റ്റ​വും അ​ടു​ത്ത ബ​ന്ധം പു​ല​ർ​ത്തു​ന്ന​വ​രാ​ണ്.

ഇ​രു​വ​രും പ​ഴ​യ അ​യ​ൽ​ക്കാ​ർ കൂ​ടി​യാ​ണ്. വൈ​റ്റ് മു​സ്താ​ഷി​ന്‍റെ ഇ​ൻ​സ്റ്റ​ഗ്രാം പേ​ജി​ലൂ​ടെ സ്വാ​തി ചി​ത്ര​ങ്ങ​ൾ പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്. മ​മ്മൂ​ട്ടി​യു​ടെ വീ​ട്ടി​ലെ​ത്തി​യാ​ണ് പ്ര​ത്യേ​കം ഡി​സൈ​ൻ ചെ​യ്ത ചു​വ​ന്ന ഷ​ർ​ട്ട് സ്വാ​തി സ​മ്മാ​ന​മാ​യി ന​ൽ​കി​യ​ത്.




ഫാ​ഷ​ൻ ഡി​സൈ​നിം​ഗ് മേ​ഖ​ല​യി​ൽ ത​ന്‍റേ​താ​യ ഇ​ടം നേ​ടി​യെ​ടു​ത്ത ആ​ളാ​ണ് സ്വാ​തി. നി​ത അം​ബാ​നി​യു​ടെ ഹ​ർ സ​ർ​ക്കി​ൾ, ഫെ​മി​ന എ​ന്നി​വ​യി​ൽ പ്ര​വ​ർ​ത്തി​ച്ചു പ​രി​ച​യ​മു​ണ്ട് സ്വാ​തി​ക്ക്.

ഫെ​മി​ന​യി​ലെ ഹെ​ഡ് സ്റ്റൈ​ലി​സ്റ്റ് അ​ക്ഷി​ത സിം​ഗി​നു കീ​ഴി​ലാ​യി​രു​ന്നു സ്വാ​തി ആ​ദ്യം ജോ​ലി നോ​ക്കി​യ​ത്. പി​ന്നീ​ട് ഹെ​ഡ് സ്റ്റൈ​ലി​സ്റ്റ് ആ​യി മാ​റി​യ സ്വാ​തി ഇ​ന്ന് ഏ​റെ തി​ര​ക്കു​ള്ള ല​ക്ഷ​ങ്ങ​ൾ പ്ര​തി​ഫ​ലം വാ​ങ്ങു​ന്ന ഫാ​ഷ​ൻ സ്റ്റൈ​ലി​സ്റ്റ് ആ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.