മ​ഞ്ഞു​മ്മ​ലി​ന്‍റെ വി​ജ​യ​ത്തി​ന്‍റെ പാ​തി കൊ​ടു​ക്കേ​ണ്ട​ത് ഈ ​വി​എ​ഫ്എ​ക്സ് ടീ​മി​ന്; അ​ത്ര​യ്ക്ക് ഗം​ഭീ​രം
Wednesday, July 24, 2024 11:12 AM IST
മ​ഞ്ഞു​മ്മ​ൽ ബോ​യ്സ് എ​ന്ന ചി​ത്ര​ത്തി​ന്‍റെ വി​എ​ഫ്എ​ക്സ് രം​ഗ​ങ്ങ​ൾ പു​റ​ത്തു​വി​ട്ട് അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ. ഭാ​ഷ​യ്ക്ക​പ്പു​റം വ​ലി​യ വി​ജ​യം നേ​ടി​യ ചി​ത്ര​ത്തി​ന്‍റെ യ​ഥാ​ർ​ഥ ദൃ​ശ്യ​ങ്ങ​ളും വി​ഷ്വ​ൽ എ​ഫ​ക്ടും സം​യോ​ജി​പ്പി​ച്ചൊ​രു​ക്കി​യ ഗം​ഭീ​ര അ​നു​ഭ​വ​മാ​ണ് സി​നി​മ​യി​ൽ പ്രേ​ക്ഷ​ക​ർ അ​നു​ഭ​വി​ച്ച​ത്.

സി​നി​മ​യ്ക്കാ​യി ഗു​ണ കേ​വ്സ് പെ​രു​മ്പാ​വൂ​രി​ൽ സെ​റ്റി​ട്ട​ത് പ്രേ​ക്ഷ​ക​രു​ടെ ക​യ്യ​ടി നേ​ടി​യി​രു​ന്നു. പ്രൊ​ഡ​ക്ഷ​ൻ ഡി​സൈ​ന​ർ അ​ജ​യ​ൻ ചാ​ലി​ശേ​രി ഒ​രു​ക്കി​യ സെ​റ്റി​നെ എ​ങ്ങ​നെ​യാ​ണ് വി​എ​ഫ്എ​ക്സ് ടീം ​യ​ഥാ​ർ​ഥ കാ​ഴ്ച​ക​ളാ​യി ഒ​രു​ക്കി​യ​ത് എ​ങ്ങ​നെ​യെ​ന്നാ​ണ് വീ​ഡി​യോ​യി​ൽ വ്യ​ക്ത​മാ​കു​ന്ന​ത്. എ​ഗ്‍​വൈ​റ്റ് വി​എ​ഫ്എ​ക്സാ​ണ് ചി​ത്ര​ത്തി​നാ​യി ഈ ​മാ​യ​ക്കാ​ഴ്ച​ക​ൾ ഒ​രു​ക്കി​യ​ത്.



ഗു​ണ കേ​വ്സി​ന​ക​ത്തും പു​റ​ത്തു​മു​ള്ള സീ​നു​ക​ൾ, മ​ഴ​യി​ലെ രം​ഗ​ങ്ങ​ൾ എ​ന്നി​ങ്ങ​നെ യ​ഥാ​ർ​ഥ​ത്തി​ൽ ഷൂ​ട്ട് ചെ​യ്ത​തും വി​എ​ഫ്എ​ക്സ് വ​ഴി പൂ​ർ​ണ​ത​യി​ലേ​ക്കെ​ത്തി​ച്ച​തു​മാ​യ പ്ര​ക്രി​യ ല​ളി​ത​മാ​യി വി​എ​ഫ്എ​ക്സ് ബ്രേ​ക്ക്ഡൗ​ൺ വീ​ഡി​യോ​യി​ൽ കാ​ണാം.

ന​ല്ല പോ​ലെ പ​ണി അ​റി​യു​ന്ന​വ​രാ​ണ് ഇ​തു ചെ​യ്ത​തെ​ന്നാ​ണ് വീ​ഡി​യോ​യ്ക്കു വ​രു​ന്ന ക​മ​ന്റു​ക​ൾ. മ​ല​യാ​ളം പോ​ലെ പ​രി​മി​ത​മാ​യ ബ​ജ​റ്റി​ൽ ഇ​ത്ര​യും പൂ​ർ​ണ​ത​യോ​ടെ വി​എ​ഫ്എ​ക്സ് ചെ​യ്ത ടീ​മി​ന് വ​ലി​യ അ​ഭി​ന​ന്ദ​ന​ങ്ങ​ളാ​ണ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ നി​ന്നു ല​ഭി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.