ദേ​വ​യാ​നി​യു​ടെ വാ​ക്കു​ക​ൾ കേ​ട്ട് വി​കാ​ര​ഭ​രി​ത​നാ​യി സ​ഹോ​ദ​ര​ൻ; വീ​ഡി​യോ
Wednesday, July 24, 2024 10:19 AM IST
സ​ഹോ​ദ​ര​നെ​ക്കു​റി​ച്ച് വാ​ചാ​ല​യാ​യി തെ​ന്നി​ന്ത്യ​ൻ താ​രം ദേ​വ​യാ​നി. ഒ​രു ഫി​ലിം പ്ര​മോ​ഷ​ൻ ച​ട​ങ്ങി​ൽ സം​സാ​രി​ക്കു​മ്പോ​ഴാ​ണ് അ​നു​ജ​നും ന​ട​നു​മാ​യ ന​കു​ലു​മാ​യു​ള്ള ആ​ഴ​മേ​റി​യ ബ​ന്ധ​ത്തെ​ക്കു​റി​ച്ച് ദേ​വ​യാ​നി പ​റ​ഞ്ഞ​ത്. ന​കു​ലി​ന്‍റെ ചേ​ച്ചി​യ​ല്ല ശ​രി​ക്കും അ​മ്മ​യാ​ണെ​ന്ന് താ​നെ​ന്നും താ​ൻ അ​വ​ന്‍റെ​യൊ​പ്പ​മു​ള്ള​തി​ൽ അ​മ്മ​യു​ടെ ആ​ത്മാ​വ് ഏ​റെ സ​ന്തോ​ഷി​ക്കു​ന്നു​ണ്ടാ​കു​മെ​ന്നും ദേ​വ​യാ​നി പ​റ​ഞ്ഞു.

ദേ​വ​യാ​നി​യു​ടെ വാ​ക്കു​ക​ൾ കേ​ട്ട് വേ​ദി​യി​ൽ ഇ​രു​ന്ന ന​കു​ൽ വി​കാ​ര​ഭ​രി​ത​നാ​യി. ചേ​ച്ചി​യു​ടെ പ്ര​സം​ഗം നി​റ​ഞ്ഞ ക​ണ്ണു​ക​ളോ​ടെ​യാ​ണ് ന​കു​ൽ കേ​ട്ട​ത്. പ്ര​സം​ഗ​ത്തി​നു ശേ​ഷം ഓ​ടി​ച്ചെ​ന്ന് കെ​ട്ടി​പ്പി​ടി​ച്ചാ​ണ് ന​കു​ൽ ത​ന്‍റെ സ്നേ​ഹം പ്ര​ക​ടി​പ്പി​ച്ച​ത്.

ദേ​വ​യാ​നി​യു​ടെ വാ​ക്കു​ക​ൾ

എ​നി​ക്കു പ​റ​യാ​ൻ വാ​ക്കു​ക​ളി​ല്ല. ഒ​രു​പാ​ടു സ​ന്തോ​ഷം. ന​കു​ലി​നെ​ക്കു​റി​ച്ച് എ​നി​ക്ക് വ​ലി​യ അ​ഭി​മാ​ന​മാ​ണ്. ന​കു​ൽ എ​ന്‍റെ സ​ഹോ​ദ​ര​നാ​ണ്. എ‍​ന്‍റെ ചി​ന്ന​ത​മ്പി. മ​നോ​ഹ​ര​മാ​യ ബ​ന്ധ​മാ​ണ് ഞ​ങ്ങ​ളു​ടേ​ത്. ന​കു​ൽ ബ​ഹു​മു​ഖ​പ്ര​തി​ഭ​യാ​ണ്.

ഞാ​ൻ അ​വ​ന്‍റെ വ​ലി​യ ആ​രാ​ധി​ക​യാ​ണ്. ബോ​യ്സ് എ​ന്ന പ​ട​ത്തി​ൽ നി​ന്ന് കാ​ത​ലി​ൽ വി​ഴു​ന്തേ​ൻ എ​ന്ന സി​നി​മ എ​ത്തു​മ്പോ​ൾ ന​കു​ലി​ന് സം​ഭ​വി​ച്ച മാ​റ്റം ശ​രി​ക്കും അ​ദ്ഭു​ത​പ്പെ​ടു​ത്തു​ന്ന​താ​ണ്. അ​ങ്ങ​നെ ക​ഴി​വു​ള്ള ഒ​രു ത​മ്പി​യാ​ണ് എ​ന്‍റെ ന​കു​ൽ. ഒ​രു ഗം​ഭീ​ര ന​ട​ൻ!

ഒ​രു സി​നി​മ​യെ തോ​ളി​ലേ​റ്റാ​ൻ ക​ഴി​വു​ള്ള ന​ട​ൻ. ന​ല്ല തി​ര​ക്ക​ഥ വേ​ണം. ന​ല്ല സം​വി​ധാ​യ​ക​ൻ വേ​ണം. ഒ​രു ന​ല്ല ക​ഥാ​പാ​ത്ര​ത്തി​നാ​യി, ന​ല്ലൊ​രു തി​ര​ക്ക​ഥ​യ്ക്കാ​യി അ​വ​ൻ കാ​ത്തി​രി​ക്കു​ക​യാ​ണ്. എ​ല്ലാ​വ​ർ​ക്കും ഒ​രു സ​മ​യം വ​രു​മെ​ന്ന് പ​റ​യാ​റു​ണ്ട്.



അ​വ​ൻ അ​ങ്ങ​നെ​യൊ​രു നേ​ര​ത്തി​നാ​യി കാ​ത്തി​രി​ക്കു​ക​യാ​ണെ​ന്നാ​ണ് ഞാ​ൻ വി​ശ്വ​സി​ക്കു​ന്ന​ത്. ആ ​സ​മ​യം അ​വ​ന് തീ​ർ​ച്ച​യാ​യും സം​ഭ​വി​ക്ക​ണം. എന്‍റെ അ​നി​യ​നാ​യ​തു​കൊ​ണ്ട് പ​റ​യു​ന്ന​ത​ല്ല. അ​വ​ൻ ഊ​ർ​ജ​സ്വ​ല​നാ​യ ഒ​രു ന​ട​നാ​ണ്. അ​വ​നു പാ​ടാ​ൻ ക​ഴി​യും. നൃ​ത്തം ചെ​യ്യും. സം​ഗീ​തം ചെ​യ്യും. ഒ​രു സെ​റ്റു മു​ഴു​വ​ൻ ലൈ​വ് ആ​യി നി​റു​ത്താ​ൻ അ​വ​നു ക​ഴി​യും.

ഇ​ൻ​ഡ​സ്ട്രി​യി​ലെ അ​പൂ​ർ​വ​മാ​യ കോം​ബോ ആ​ണ് ചേ​ച്ചി–​അ​നി​യ​ൻ കൂ​ട്ടു​കെ​ട്ട്. വേ​റെ എ​വി​ടെ​യെ​ങ്കി​ലും ഇ​ങ്ങ​നെ​യു​ണ്ടെ​ന്ന് തോ​ന്നു​ന്നി​ല്ല. ചേ​ച്ചി ഒ​രു അ​ഭി​നേ​ത്രി, അ​നി​യ​ൻ ഒ​രു ഹീ​റോ! അ​തു​കൊ​ണ്ട്, എ​നി​ക്കേ​റെ അ​ഭി​മാ​ന​മു​ള്ള കാ​ര്യ​മാ​ണി​ത്.

ഈ ​മു​ഹൂ​ർ​ത്ത​ത്തി​ൽ എ​ന്‍റെ അ​പ്പ​യും അ​മ്മ​യും ഏ​റെ സ​ന്തോ​ഷി​ക്കും. അ​വ​ർ ഇ​പ്പോ​ൾ ഞ​ങ്ങ​ൾ​ക്കൊ​പ്പം ഇ​ല്ല. എ​ങ്കി​ലും അ​വ​രു​ടെ ആ​ത്മാ​വ് ഇ​തു കാ​ണു​മ്പോ​ൾ തീ​ർ​ച്ച​യാ​യും ഒ​രു​പാ​ടു സ​ന്തോ​ഷി​ക്കും. ഞാ​ൻ അ​വ​ന്‍റെ കൂ​ടെ​യു​ണ്ട​ല്ലോ എ​ന്നോ​ർ​ത്ത് അ​മ്മ സ​ന്തോ​ഷി​ക്കും. അ​തു​പോ​ലെ അ​പ്പ​യും. കാ​ര​ണം, അ​തു​പോ​ലെ അ​വ​ർ ഞ​ങ്ങ​ളെ പി​ന്തു​ണ​ച്ചി​ട്ടു​ണ്ട്. അ​വ​ർ ഇ​ല്ലാ​യി​രു​ന്നെ​ങ്കി​ൽ ഇ​തൊ​ന്നും ന​ട​ക്കി​ല്ലാ​യി​രു​ന്നു. ന​കു​ലി​ന് എ​ല്ലാ ആ​ശം​സ​ക​ളും. ഒ​രു​പാ​ടു ന​ല്ല സി​നി​മ​ക​ൾ ഇ​നി​യും ചെ​യ്യ​ണം.

ഇ​തൊ​രു ഘ​ട്ടം മാ​ത്ര​മാ​ണ്. ഇ​തും ക​ട​ന്നു​പോ​കും. എ​ല്ലാ​വ​രു​ടെ ജീ​വി​ത​ത്തി​ലും ഉ​ണ്ടാ​കും ഇ​തു​പോ​ലെ​യൊ​ക്കെ. പ​ക്ഷേ, എ​നി​ക്ക് നി​ന്നി​ൽ ആ​ത്മ​വി​ശ്വാ​സ​മു​ണ്ട്. ന​ല്ല​തു ചെ​യ്യ​ണ​മെ​ന്ന ആ​ഗ്ര​ഹം എ​പ്പോ​ഴു​മു​ണ്ടാ​ക​ണം. ഇ​നി​യും ന​ല്ല സി​നി​മ​ക​ൾ നീ ​ചെ​യ്യും.

അ​തി​ലൂ​ടെ നീ​യൊ​രു ന​ല്ല ന​ട​നാ​ണെ​ന്നു തെ​ളി​യി​ക്കും. ന​കു​ലി​ന് നി​ങ്ങ​ൾ പി​ന്തു​ണ ന​ൽ​ക​ണം. ഈ ​ഇ​ട​വേ​ള സം​ഭ​വി​ച്ച​ത് അ​വ​ൻ ന​ല്ലൊ​രു തി​ര​ക്ക​ഥ​യ്ക്കും സം​വി​ധാ​യ​ക​നു​മാ​യി കാ​ത്തി​രു​ന്ന​തു​കൊ​ണ്ടാ​ണ്. അ​വ​ന്‍റ€ ക​രി​യ​റി​ൽ ഒ​രു മാ​റ്റം കൊ​ണ്ടു വ​രാ​ൻ ക​ഴി​യു​ന്ന ഒ​രു പ്രൊ​ജ​ക്ടി​നു വേ​ണ്ടി​യാ​യി​രു​ന്നു ആ ​കാ​ത്തി​രി​പ്പ്. വാ​സ്കോ​ഡ​ഗാ​മ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ ആ ​കാ​ത്തി​രി​പ്പ് അ​വ​സാ​നി​ക്ക​ട്ടെ​യെ​ന്നാ​ണ് എ​ന്‍റെ പ്രാ​ർ​ഥ​ന. ഇ​നി​യും ന​ല്ല സി​നി​മ​ക​ൾ വ​ര​ട്ടെ. വി​ജ​യി​ച്ച നാ​യ​ക​ന​ട​നാ​യി ന​കു​ൽ പേ​രെ​ടു​ക്ക​ട്ടെ!

ന​കു​ലി​ന്‍റെ ഒ​രു സി​നി​മ​യു​ടെ ച​ട​ങ്ങി​ന് ഞാ​നാ​ദ്യ​മാ​യി​ട്ടാ​ണ് വ​രു​ന്ന​ത്. ഞാ​ൻ അ​വ​ന്‍റെ ചേ​ച്ചി​യ​ല്ല, ശ​രി​ക്കും അ​മ്മ​യാ​ണ്. ന​കു​ലി​ന്‍റെ കൂ​ടെ അ​ങ്ങ​നെ ക​ളി​ക്കാ​നൊ​ന്നും ഞാ​നു​ണ്ടാ​യി​ട്ടി​ല്ല. ചേ​ച്ചി–​അ​നി​യ​ൻ ബ​ന്ധ​ങ്ങ​ളി​ലെ​പ്പോ​ലെ പ​ങ്കു​വ​യ്ക്ക​ലു​ക​ൾ സം​ഭ​വി​ച്ചി​ട്ടി​ല്ല.

അ​വ​ൻ വ​ള​രു​ന്ന സ​മ​യ​ത്താ​ണ് ഞാ​ൻ സി​നി​മ​യി​ലാ​ണ്. അ​വ​നൊ​പ്പ​മു​ള്ള ഒ​രു​പാ​ടു സു​ന്ദ​ര നി​മി​ഷ​ങ്ങ​ൾ എ​നി​ക്ക് മി​സ്സ് ആ​യി. ആ ​ബ​ന്ധ​വും എ​നി​ക്ക് ഒ​രു​പാ​ടു മി​സ് ‌ആ​യി. അ​വ​ന് തീ​ർ​ച്ച​യാ​യും അ​ദ്ഭു​ത​ങ്ങ​ൾ സൃ​ഷ്ടി​ക്കാ​ൻ ക​ഴി​യും. ഈ ​പ​ടം വ​ലി​യ വി​ജ​യം ആ​ക​ണം.
ദേ​വ​യാ​നി പ​റ​ഞ്ഞു.

2003ൽ ​ശ​ങ്ക​ർ സം​വി​ധാ​നം ചെ​യ്ത ബോ​യ്സ് എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് ന​കു​ൽ അ​ഭി​ന​യ​രം​ഗ​ത്തെ​ത്തു​ന്ന​ത്. പി​ന്നീ​ട് അ​ന്ന്യ​ൻ (കാ​ത​ൽ യാ​നൈ), വേ​ട്ട​യാ​ട് വി​ള​യാ​ട്, ഗ​ജി​നി തു​ട​ങ്ങി​യ സി​നി​മ​ക​ളി​ൽ ഗാ​യ​ക​നാ​യി. 2008ൽ ​പു​റ​ത്തി​റ​ങ്ങി​യ കാ​ത​ലി​ൽ വി​ഴു​ന്തേ​ൻ എ​ന്ന ചി​ത്ര​മാ​ണ് ന​കു​ലി​ന്‍റെ ക​രി​യ​റി​ൽ വ​ലി​യ ഹി​റ്റ് സ​മ്മാ​നി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.