വി​വാ​ഹ​ക്ഷ​ണ​ക്ക​ത്ത് ആ​ദ്യം സു​രേ​ഷ് ഗോ​പി​ക്ക് ന​ൽ​കി ശ്രീ​വി​ദ്യ മു​ല്ല​ച്ചേ​രി
Tuesday, July 23, 2024 3:17 PM IST
സു​രേ​ഷ് ഗോ​പി​ക്ക് ആ​ദ്യ വി​വാ​ഹ ക്ഷ​ണ​ക്ക​ത്ത് ന​ൽ​കി ന​ടി ശ്രീ​വി​ദ്യ മു​ല്ല​ച്ചേ​രി​യും പ്ര​തി​ശ്രു​ത വ​ര​ൻ രാ​ഹു​ൽ രാ​മ​ച​ന്ദ്ര​നും. തൃ​ശൂ​രി​ലെ സു​രേ​ഷ് ഗോ​പി​യു​ടെ വ​സ​തി​യി​ലെ​ത്തി​യാ​ണ് ഇ​രു​വ​രും വി​വാ​ഹം നേ​രി​ട്ട് ക്ഷ​ണി​ച്ച​ത്. സു​രേ​ഷ് ഗോ​പി​യു​മാ​യി വ​ള​രെ നാ​ളു​ക​ളാ​യി ആ​ത്മ​ബ​ന്ധം പു​ല​ർ​ത്തു​ന്ന​വ​ർ കൂ​ടി​യാ​ണ് ഇ​വ​ർ.

ക്ഷ​ണ​ക്ക​ത്ത് ആ​ദ്യം സു​രേ​ഷ് ഗോ​പി​ക്കു കൊ​ടു​ത്ത് അ​നു​ഗ്ര​ഹം വാ​ങ്ങ​ണ​മെ​ന്ന​ത് ത​ങ്ങ​ളു​ടെ വ​ലി​യ ആ​ഗ്ര​ഹ​മാ​യി​രു​ന്നു​വെ​ന്ന് യൂ​ട്യൂ​ബ് ചാ​ന​ലി​ൽ പ​ങ്കു​വ​ച്ച വീ​ഡി​യോ​യി​ൽ രാ​ഹു​ലും ശ്രീ​വി​ദ്യ​യും പ​റ​ഞ്ഞു.



കാ​ൽ തൊ​ട്ട് അ​നു​ഗ്ര​ഹം വാ​ങ്ങ​ണ​മെ​ന്നാ​യി​രു​ന്നു ആ​ഗ്ര​ഹം, എ​ന്നാ​ൽ അ​ത് ക​ല്യാ​ണ​ത്തി​നു മ​തി​യെ​ന്ന് സു​രേ​ഷ് സാ​ർ പ​റ​ഞ്ഞ​തോ​ടെ ഞാ​നും അ​ത് അ​ങ്ങ​നെ മ​തി​യെ​ന്ന് തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് ശ്രീ​വി​ദ്യ പ​റ​ഞ്ഞു. സു​രേ​ഷ് ഗോ​പി​ക്കൊ​പ്പം ഭ​ക്ഷ​ണ​വും ക​ഴി​ച്ച ശേ​ഷ​മാ​ണ് ശ്രീ​വി​ദ്യ​യും രാ​ഹു​ലും മ​ട​ങ്ങി​യ​ത്.

സെ​പ്റ്റം​ബ​ര്‍ എ​ട്ടി​ന് രാ​വി​ലെ 11:20 നും 11:50 ​നും ഇ​ട​യി​ലു​ള്ള മു​ഹൂ​ര്‍​ത്ത​ത്തി​ല്‍ എ​റ​ണാ​കു​ള​ത്ത് വ​ച്ചാ​ണ് വി​വാ​ഹം.

സം​വി​ധാ​യ​ക​ൻ, തി​ര​ക്ക​ഥാ​കൃ​ത്ത് എ​ന്നീ നി​ല​ക​ളി​ൽ ശ്ര​ദ്ധേ​യ​നാ​ണ് രാ​ഹു​ൽ. 2019ൽ ​പു​റ​ത്തി​റ​ങ്ങി​യ ജീം ​ബൂം ബാ ​ആ​ണ് ആ​ദ്യ​മാ​യി സം​വി​ധാ​നം ചെ​യ്ത ചി​ത്രം. രാ​ഹു​ലി​ന്‍റെ അ​ടു​ത്ത സി​നി​മ​യി​ൽ സു​രേ​ഷ് ഗോ​പി​യാ​ണ് നാ​യ​ക​ൻ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.