അ​ർ​ജു​ൻ അ​ശോ​ക​നും മാ​ത്യു​വും ഒ​ന്നി​ക്കു​ന്ന ബ്രോ​മാ​ൻ​സി​ന് തു​ട​ക്ക​മാ​യി
Tuesday, July 23, 2024 11:48 AM IST
ജോ ​ആ​ൻ​ഡ് ജോ, 18+ ​എ​ന്നീ ചി​ത്ര​ങ്ങ​ൾ​ക്ക് ശേ​ഷം അ​രു​ൺ ഡി. ​ജോ​സ് സം​വി​ധാ​നം ചെ​യ്യു​ന്ന ബ്രോ​മാ​ൻ​സ് എ​ന്ന ചി​ത്ര​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണം എ​റ​ണാ​കു​ള​ത്ത് ആ​രം​ഭി​ച്ചു. ആ​ഷി​ക് ഉ​സ്മാ​ൻ പ്രൊ​ഡ​ക്ഷ​ൻ​സി​ന്റെ ബാ​ന​റി​ൽ ആ​ഷി​ഖ് ഉ​സ്മാ​നാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.

അ​ർ​ജു​ൻ അ​ശോ​ക​ൻ, മാ​ത്യു തോ​മ​സ്, മ​ഹി​മ ന​മ്പ്യാ​ർ, ക​ലാ​ഭ​വ​ൻ ഷാ​ജോ​ൺ, ബി​നു പ​പ്പു, ശ്യാം ​മോ​ഹ​ൻ, സം​ഗീ​ത് പ്ര​താ​പ് എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ലെ പ്ര​ധാ​ന താ​ര​ങ്ങ​ൾ.

അ​രു​ൺ ഡി. ​ജോ​സ്, തോ​മ​സ് പി. ​സെ​ബാ​സ്റ്റ്യ​ൻ, ര​വീ​ഷ്നാ​ഥ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. അ​ഖി​ൽ ജോ​ർ​ജാ​ണ് ഛായാ​ഗ്ര​ഹ​ണം. ച​മ്മ​ൻ ചാ​ക്കോ എ​ഡി​റ്റിം​ഗ് നി​ർ​വ​ഹി​ക്കു​ന്ന ചി​ത്ര​ത്തി​ന് സം​ഗീ​തം ഒ​രു​ക്കു​ന്ന​ത് ഗോ​വി​ന്ദ് വ​സ​ന്ത​യാ​ണ്.

റൊ​ണ​ക്‌​സ് സേ​വ്യ​ർ മേ​ക്ക​പ്പും മാ​ഷ​ർ ഹം​സ കോ​സ്റ്റ്യു​മും ഒ​രു​ക്കു​ന്നു. നി​മേ​ഷ് എം. ​താ​നൂ​ർ ആ​ണ് ക​ലാ​സം​വി​ധാ​നം, ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ - റി​ജി​വ​ൻ അ​ബ്ദു​ൽ ബ​ഷീ​ർ, പോ​സ്റ്റ​ർ​സ്‌ - യെ​ല്ലോ​ടൂ​ത്ത്, പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ - സു​ധാ​ർ​മ്മ​ൻ വ​ള്ളി​ക്കു​ന്ന്. പി​ആ​ർ​ഒ-​എ.​എ​സ്. ദി​നേ​ശ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.