ഗ്യാം​ഗ്സ്റ്റ​റാ​യി സൂ​ര്യ; പു​തി​യ ചി​ത്ര​ത്തി​ന്‍റെ ടീ​സ​ർ
Tuesday, July 23, 2024 9:44 AM IST
കാ​ർ​ത്തി​ക് സു​ബ്ബ​രാ​ജും സൂ​ര്യ​യും ആ​ദ്യ​മാ​യി ഒ​ന്നി​ക്കു​ന്ന പു​തി​യ സി​നി​മ​യു​ടെ ടീ​സ​ർ എ​ത്തി. സൂ​ര്യ​യു​ടെ പി​റ​ന്നാ​ളി​നോ​ട​നു​ബ​ന്ധി​ച്ചാ​ണ് ടീ​സ​ർ പു​റ​ത്തി​റ​ക്കി​യ​ത്. ഗ്യാം​ഗ്സ്റ്റ​റാ​യി​ട്ടാ​ണ് സൂ​ര്യ ചി​ത്ര​ത്തി​ലെ​ത്തു​ന്ന​ത്. എ​ൺ​പ​ത് കാ​ല​ഘ​ട്ട​ത്തി​ലാ​ണ് സി​നി​മ​യു​ടെ ക​ഥ ന​ട​ക്കു​ന്ന​ത്.

സൂ​ര്യ​യു​ടെ ക​രി​യ​റി​ലെ 44 -ാം ചി​ത്ര​മാ​ണി​ത്. സു​ധ കൊ​ങ്ക​ര​യു​മൊ​ത്തു​ള്ള സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം മാ​റ്റി​വ​ച്ച​തോ​ടെ​യാ​ണ് കാ​ർ​ത്തി​ക്കു​മാ​യു​ള്ള ചി​ത്രം സൂ​ര്യ ആ​രം​ഭി​ച്ച​ത്. ആ​ൻ​ഡ​മാ​ൻ ആ​ണ് പ്ര​ധാ​ന ​ലൊ​ക്കേ​ഷ​ൻ.



മ​ല​യാ​ള​ത്തി​ല്‍ നി​ന്നു ജ​യ​റാ​മും ജോ​ജു ജോ​ര്‍​ജും ചി​ത്ര​ത്തി​ല്‍ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു​ണ്ട്. പൂ​ജ ഹെ​ഗ്ഡെ നാ​യി​ക​യാ​വു​ന്ന ചി​ത്ര​ത്തി​ല്‍ ക​രു​ണാ​ക​ര​നും ഒ​രു ശ്ര​ദ്ധേ​യ ക​ഥാ​പാ​ത്ര​മാ​യി എ​ത്തു​ന്നു.

സ്നേ​ഹം, ചി​രി, യു​ദ്ധം എ​ന്നാ​ണ് സി​നി​മ​യ്ക്ക് ന​ൽ​കി​യി​രി​ക്കു​ന്ന ടാ​ഗ് ലൈ​ൻ. സൂ​ര്യ​യു​ടെ പ്രൊ​ഡ​ക്ഷ​ൻ ക​മ്പ​നി​യാ​യ 2ഡി ​എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റ്സും കാ​ർ​ത്തി​ക് സു​ബ്ബ​രാ​ജി​ന്‍റെ സ്റ്റോ​ൺ​ബെ​ഞ്ച് ഫി​ലിം​സും ചേ​ർ​ന്നാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.

കാ​ർ​ത്തി​ക് സു​ബ്ബ​രാ​ജി​ന്‍റെ അ​വ​സാ​നം പു​റ​ത്തി​റ​ങ്ങി​യ ചി​ത്രം ‘ജി​ഗ​ർ​ത​ണ്ട ഡ​ബി​ൾ എ​ക്സ്’ വ​ൻ പ്രേ​ക്ഷ​ക പ്ര​ശം​സ ഏ​റ്റു​വാ​ങ്ങി​യ ചി​ത്ര​മാ​യി​രു​ന്നു. ശി​വ സം​വി​ധാ​നം ചെ​യ്യു​ന്ന ‘ക​ങ്കു​വ’​യാ​ണ് സൂ​ര്യ​യു​ടെ പു​റ​ത്തി​റ​ങ്ങാ​നി​രി​ക്കു​ന്ന ഏ​റ്റ​വും പു​തി​യ ചി​ത്രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.