ദേ​വ​ദൂ​ത​ൻ വീ​ണ്ടു​മെ​ത്തു​ന്നു
Monday, July 22, 2024 4:07 PM IST
മോ​ഹ​ൻ​ലാ​ലി​ന്‍റെ റൊ​മാ​ൻ​സ് ഹൊ​റ​ർ ചി​ത്ര​മാ​യ "ദേ​വ​ദൂ​ത​ൻ' 4k മി​ക​വോ​ടെ വീ​ണ്ടും റി​ലീ​സി​ന് ഒ​രു​ങ്ങു​ന്നു. സി​ബി മ​ല​യി​ൽ സം​വി​ധാ​നം ചെ​യ്ത ചി​ത്രം മി​ക​ച്ച 4K ദൃ​ശ്യ​നി​ല​വാ​ര​ത്തി​ലും ശ​ബ്ദ​ത്തി​ലും പു​ന​ര​വ​ത​രി​പ്പി​ക്കു​ക​യാ​ണ് ഇ​പ്പോ​ൾ.

പു​തി​യ സി​നി​മാ​റ്റി​ക് അ​നു​ഭ​വം വാ​ഗ്ദാ​നം ചെ​യ്യു​മെ​ന്നാ​ണ് സം​വി​ധാ​യ​ക​ൻ പ​റ​യു​ന്ന​ത്. റി ​മാ​സ്റ്റേ​ർ​ഡ്–​റി എ​ഡി​റ്റ​ഡ് പ​തി​പ്പാ​കും തി​യ​റ്റ​റു​ക​ളി​ൽ ഉ​ട​ൻ എ​ത്തു​ക. ര​ഘു​നാ​ഥ് പ​ലേ​രി​യാ​ണ് സി​നി​മ​യു​ടെ തി​ര​ക്ക​ഥാ​കൃ​ത്ത്.



ഹൊ​റ​റും മി​സ്റ്റ​റി​യും പ്ര​ണ​യ​വും സം​ഗീ​ത​വു​മെ​ല്ലാം ഇ​ഴ​ചേ​ർ​ത്ത ത്രി​ല്ല​റാ​യി​രു​ന്നു ദേ​വ​ദൂ​ത​ൻ. സം​ഗീ​ത​സം​വി​ധാ​യ​ക​നും ഗാ​യ​ക​നു​മാ​യ വി​ശാ​ൽ കൃ​ഷ്ണ​മൂ​ർ​ത്തി​യാ​യി മോ​ഹ​ൻ​ലാ​ൽ. വി​ദ്യാ​സാ​ഗ​റി​ന്‍റെ മാ​സ്മ​രി​ക സം​ഗീ​ത​വും ചി​ത്രം വീ​ണ്ടും പ്രേ​ക്ഷ​ക​രെ തി​യ​റ്റ​ലി​ലേ​ക്ക് ആ​ക​ർ​ഷി​ക്കു​മെ​ന്നു ക​രു​തു​ന്നു.

ജ​ന​പ്രീ​തി​യു​ള്ള മി​ക​ച്ച ചി​ത്രം, മി​ക​ച്ച കോ​സ്റ്റ്യൂം, മി​ക​ച്ച സം​ഗീ​ത സം​വി​ധാ​നം എ​ന്നി​വ ഉ​ൾ​പ്പ​ടെ മൂ​ന്നു സം​സ്ഥാ​ന അ​വാ​ർ​ഡു​ക​ൾ ആ​ണ് ഈ ​ചി​ത്രം നേ​ടി​യ​ത്. കോ​ക്കേ​ഴ്സ് ഫി​ലിം​സി​ന്‍റെ ബാ​ന​റി​ൽ സി​യാ​ദ് കോ​ക്ക​റാ​ണ് ചി​ത്ര​ത്തി​ന്‍റെ നി​ർ​മാ​ണം. കാ​മ​റ: സ​ന്തോ​ഷ്‌ സി. ​തു​ണ്ടി​ൽ. എ​ഡി​റ്റ​ർ: എ​ൽ. ഭൂ​മി​നാ​ഥ​ൻ ആ​ണ്. കൈ​ത​പ്ര​ത്തി​ന്‍റെ വ​രി​ക​ൾ. പി​ആ​ർ​ഒ: പി.​ശി​വ​പ്ര​സാ​ദ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.