ബൈ​ക്ക് സ്റ്റ​ണ്ട് പോ​ലും ഡ്യൂ​പ്പി​ന്‍റെ സ​ഹാ​യ​മി​ല്ലാ​തെ ചെ​യ്യു​ന്ന രാ​ജ​മൗ​ലി; ഡോ​ക്യു​മെ​ന്‍റ​റി
Monday, July 22, 2024 3:24 PM IST
എ​സ്.​എ​സ്. രാ​ജ​മൗ​ലി​യു​ടെ ജീ​വി​ത​വും സി​നി​മ​യ്ക്കൊ​പ്പ​മു​ള്ള യാ​ത്ര​യും ബ​ന്ധ​പ്പെ​ടു​ത്തി ഒ​രു​ക്കു​ന്ന ഡോ​ക്യു​മെ​ന്‍റ​റി​യു​ടെ ട്രെ​യി​ല​ർ റി​ലീ​സ് ചെ​യ്തു. നെ​റ്റ്ഫ്ലി​ക്സി​ലൂ​ടെ സ്ട്രീം ​ചെ​യ്യു​ന്ന ഡോ​ക്യു​മെ​ന്‍റ​റി​യു​ടെ പേ​ര് മോ​ഡേ​ൺ മാ​സ്റ്റേ​ഴ്സ്: എ​സ്. എ​സ്. രാ​ജ​മൗ​ലി എ​ന്നാ​ണ്. ഓ​ഗ​സ്റ്റ് ര​ണ്ടി​ന് ഡോ​ക്യു​മെ​ന്‍റ​റി റി​ലീ​സ് ചെ​യ്യും.

ത​ന്‍റെ സി​നി​മ​യു​ടെ ഷോ​ട്ട് മി​ക​ച്ച​താ​ക്കാ​ൻ ഏ​ത​റ്റം വ​രെ​യും പോ​കു​ന്ന രാ​ജ​മൗ​ലി​യെ ഈ ​ട്രെ​യി​ല​റി​ലൂ​ടെ കാ​ണാം. പ​ല സി​നി​മ​ക​ളി​ലെ​യും അ​പ​ക​ടം നി​റ​ഞ്ഞ സാ​ഹ​സി​ക രം​ഗ​ങ്ങ​ൾ ഡ്യൂ​പ്പി​ന്‍റെ സ​ഹാ​യ​മി​ല്ലാ​തെ ചെ​യ്ത​ത് രാ​ജ​മൗ​ലി നേ​രി​ട്ടാ​യി​രു​ന്നു. മ​ഗ​ധീ​ര​യി​ലെ രാം ​ച​ര​ണി​ന്‍റെ ബൈ​ക്ക് സ്റ്റ​ണ്ടി​നാ​യി രാ​ജ​മൗ​ലി​യാ​ണ് സ്വ​ന്ത​മാ​യി റി​ഹേ​ഴ്സ​ൽ ചെ​യ്ത് കാ​ണി​ച്ചു​കൊ​ടു​ത്ത​ത്.



അ​നു​പ​മ ചോ​പ്ര​യാ​ണ് ഡോ​ക്യു​മെ​ന്‍റ​റി ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ഇ​ന്ത്യ​ൻ സി​നി​മ​യി​ലും രാ​ജ്യാ​ന്ത​ര സി​നി​മ​യി​ലും രാ​ജ​മൗ​ലി ചെ​ലു​ത്തി​യ സ്വാ​ധീ​ന​ത്തെ​ക്കു​റി​ച്ചാ​ണ് ഡോ​ക്യു​മെ​ന്‍റ​റി പ​റ​യു​ന്ന​ത്. ജെ​യിം​സ് കാ​മ​റൂ​ൺ, ജോ ​റൂ​സ്സോ, ക​ര​ൺ ജോ​ഹ​ർ, പ്ര​ഭാ​സ്, ജൂ​നി​യ​ർ എ​ൻ​ടി​ആ​ർ, റാം ​ച​ര​ൺ, റാ​ണ ദ​ഗു​ബ​തി എ​ന്നി​വ​ർ രാ​ജ​മൗ​ലി​യ്ക്കൊ​പ്പ​മു​ള്ള അ​നു​ഭ​വ​വും ഡോ​ക്യു​മെ​ന്‍റ​റി​യി​ലൂ​ടെ പ​ങ്കു​വ​യ്ക്കു​ന്നു. ഒ​രു മ​ണി​ക്കൂ​റും 14 മി​നി​റ്റു​മാ​ണ് ഡോ​ക്യു​മെ​ന്‍റ​റി​യു​ടെ ദൈ​ർ​ഘ്യം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.