എ​ന്‍റെ മ​ക​ൾ മ​നഃ​പൂ​ർ​വം അ​പ​മാ​നി​ക്ക​പ്പെ​ട്ടു: പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി ദേ​വ​ന​ന്ദ​യു​ടെ അ​ച്ഛ​ൻ
Monday, May 27, 2024 2:42 PM IST
സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ നേ​രി​ടു​ന്ന സൈ​ബ​ർ ആ​ക്ര​മ​ണ​ങ്ങ​ളി​ൽ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി ബാ​ല​താ​രം ദേ​വ​ന​ന്ദ. എ​റ​ണാ​കു​ളം സൈ​ബ​ർ പോ​ലീ​സി​നാ​ണ് ദേ​വ​ന​ന്ദ​യു​ടെ അ​ച്ഛ​ൻ പ​രാ​തി ന​ൽ​കി​യ​ത്.

ഒ​രു സി​നി​മ​യു​ടെ പ്ര​മോ​ഷ​ന്‍റെ ഭാ​ഗ​മാ​യി ദേ​വ​ന​ന്ദ ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ നി​ന്നു​ള്ളൊ​രു ഭാ​ഗം മാ​ത്രം ക​ട്ട് ചെ​യ്ത് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ തെ​റ്റാ​യി പ്ര​ച​രി​പ്പി​ക്കു​ക​യും അ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചി​ല​ർ മോ​ശം പ​രാ​മ​ർ​ശം ന​ട​ത്തി​യെ​ന്നു​മാ​ണ് പ​രാ​തി​യി​ല്‍ പ​റ​യു​ന്ന​ത്.

ദേ​വ​ന​ന്ദ​യു​ടെ അ​ച്ഛ​ൻ പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യു​ടെ പൂ​ർ​ണ​രൂ​പം

ബ​ഹു​മാ​ന​പ്പെ​ട്ട SHO മു​ൻ​പാ​കെ ദേ​വ​ന​ന്ദ​യ്ക്കു വേ​ണ്ടി ദേ​വ​ന​ന്ദ​യു​ടെ പി​താ​വാ​യ ജി​ബി​ൻ ബോ​ധി​പ്പി​ക്കു​ന്ന പ​രാ​തി,

എ​ന്‍റെ മോ​ളു​ടെ ഏ​റ്റ​വും പു​തി​യ സി​നി​മ​യാ​യ ഗു​വി​ന്‍റെ പ്ര​മോ​ഷ​ന്‍റെ ഭാ​ഗ​മാ​യി എ​ന്‍റെ വീ​ട്ടി​ൽ വ​ച്ച് ഒ​രു ചാ​ന​ലി​ന് മാ​ത്രം ആ​യി കൊ​ടു​ത്ത അ​ഭി​മു​ഖ​ത്തി​ൽ നി​ന്ന് ഞ​ങ്ങ​ളു​ടെ അ​നു​വാ​ദം ഇ​ല്ലാ​തെ എ​ന്‍റെ മ​ക​ളെ സ​മൂ​ഹ മാ​ധ്യ​മ​ത്തി​ൽ മ​നഃ​പൂ​ർ​വം അ​പ​മാ​നി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ക​ണ്ട​ന്‍റ് ക്രി​യേ​റ്റേ​ഴ്‌​സ് എ​ന്ന് അ​വ​കാ​ശ​പ്പെ​ടു​ന്ന കു​റ​ച്ച് വ്യ​ക്തി​ക​ൾ അ​വ​രു​ടെ സ​മൂ​ഹ മാ​ധ്യ​മ അ​ക്കൗ​ണ്ടി​ലൂ​ടെ മു​ക​ളി​ൽ പ​റ​ഞ്ഞ ചാ​ന​ലി​ൽ വ​ന്ന ഇ​ന്‍റ​ർ​വ്യൂ​വി​ൽ നി​ന്ന് ഒ​രു ഭാ​ഗം മാ​ത്രം ഡൗ​ൺ​ലോ​ഡ് ചെ​യ്ത് അ​വ​രു​ടെ സ്വ​ന്തം വീ​ഡി​യോ കൂ​ടി ചേ​ർ​ത്ത് പ്ര​ച​രി​പ്പി​ക്കു​ക​യും ചെ​യ്തു.

ഇ​വ​രു​ടെ ഈ ​പ്ര​വ​ർ​ത്തി കൊ​ണ്ട് എ​ന്‍റെ 10 വ‌​യ​സു​ള്ള മ​ക​ൾ​ക്ക് മാ​ന​സി​ക ബു​ദ്ധി​മു​ട്ട് ഉ​ണ്ടാ​കു​ക​യും, സ​മൂ​ഹ മ​ധ്യേ മ​നഃ​പൂ​ർ​വം അ​പ​മാ​നി​ക്ക​പ്പെ​ടു​ക​യും ചെ​യ്യു​ക ഉ​ണ്ടാ​യി​ട്ടു​ണ്ട്. പ്രൊ​ഫൈ​ൽ ഡീ​റ്റെ​യി​ൽ​സ് അ​ടു​ത്ത പേ​ജി​ൽ കൊ​ടു​ത്തി​ട്ടു​ള്ള​വ​യാ​ണ്.

ഈ ​പ്രൊ​ഫൈ​ലി​ൽ അ​പ്‌​ലോ​ഡ് ചെ​യ്‌​ത വീ​ഡി​യോ​ക​ൾ എ​ത്ര​യും പെ​ട്ട​ന്ന് ഡി​ലീ​റ്റ് ചെ​യ്യി​ക്കാ​നും ഈ ​വ്യ​ക്തി​ക​ളു​ടെ പേ​രി​ൽ നി​യ​മ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണം എ​ന്നും താ​ഴ്മ​യാ​യി അ​പേ​ക്ഷി​ക്കു​ന്നു.

എ​ന്ന് വി​ശ്വ​സ്ത​ത​യോ​ടെ ജി​ബി​ൻ




തൊ​ട്ട​പ്പ​ൻ എ​ന്ന സി​നി​മ​യി​ലൂ​ടെ അ​ഭി​ന​യ​രം​ഗ​ത്തെ​ത്തി​യ ബാ​ല​താ​ര​മാ​ണ് ദേ​വ​ന​ന്ദ. തു​ട​ർ​ന്ന് മൈ ​സാ​ന്‍റാ, മാ​ളി​ക​പ്പു​റം, 2018, നെ​യ്മ​ർ എ​ന്നി​വ​യു​ൾ​പ്പെ​ടെ ഇ​രു​പ​തി​ല​ധി​കം സി​നി​മ​ക​ളി​ൽ അ​ഭി​ന​യി​ച്ചു.

അ​ടു​ത്തി​ടെ പു​റ​ത്തി​റ​ങ്ങി​യ അ​ര​ൺ​മ​നൈ 4 എ​ന്ന ത​മി​ഴ് ചി​ത്ര​ത്തി​ലും ദേ​വ​ന​ന്ദ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. മ​ണി​യ​ൻ പി​ള്ള രാ​ജു നി​ർ​മി​ച്ച ‘ഗു’ ​എ​ന്ന ഹൊ​റ​ർ ചി​ത്ര​മാ​ണ് ദേ​വ​ന​ന്ദ​യു​ടെ ഏ​റ്റ​വും പു​തി​യ റി​ലീ​സ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.