ന​ട​യി​ൽ ജ​ന​ത്തി​ര​ക്കേ​റി, ബ്ലോ​ക്ബ​സ്റ്റ​റാ​യി ഗു​രു​വാ​യൂ​ർ; ആ​ഗോ​ള​ ക​ള​ക്ഷ​ൻ 81 കോ​ടി
Monday, May 27, 2024 10:14 AM IST
ബ്ലോ​ക്ക്ബ​സ്റ്റ​റു​ക​ളു​ടെ കാ​ല​മാ​ണ് ഇ​പ്പോ​ൾ മ​ല​യാ​ള​സി​നി​മ​യ്ക്ക്. തൊ​ട്ട​തെ​ല്ലാം പൊ​ന്നാ​ക്കു​ന്ന​തു​പോ​ലെ റി​ലീ​സ് ചെ​യ്യു​ന്ന ചി​ത്ര​ങ്ങ​ളി​ൽ ഒ​ട്ടു​മി​ക്ക സി​നി​മ​ക​ളും കോ​ടി​ക​ൾ വാ​രി​ക്കൂ​ട്ടു​ന്നു. ഇ​പ്പോ​ഴി​താ പൃ​ഥ്വി​രാ​ജ് - ബേ​സി​ൽ ചി​ത്രം ഗു​രു​വാ​യൂ​ര​ന്പ​ല​ന​ട​യി​ൽ 81 കോ​ടി​യു​മാ‌​യി കു​തി​പ്പ് തു​ട​രു​ക​യാ​ണ്.

11 ദി​വ​സം കൊ​ണ്ടാ​ണ് ചി​ത്രം 80​ കോ​ടി ക​ട​ന്ന​ത്. കേ​ര​ള​ത്തി​ൽ നി​ന്നു മാ​ത്രം ചി​ത്രം ഇ​തു​വ​രെ നേ​ടി​യ​ത് 37 കോ​ടി​യാ​ണ്. ജി​സി​സി​യി​ൽ നി​ന്നും 34 കോ​ടി​യും ഇ​ന്ത്യ​യി​ലെ മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും 10 കോ​ടി​യു​മാ​ണ് ഇ​തു​വ​രെ വാ​രി​യ​ത്.

മേ​യ് 16ന് ​റി​ലീ​സ് ചെ​യ്‌​ത ഗു​രു​വാ​യൂ​ര​മ്പ​ല ന​ട​യി​ൽ അ​ഞ്ച് ദി​വ​സം കൊ​ണ്ട് 50 കോ​ടി ക്ല​ബ്ബി​ൽ ഇ​ടം നേ​ടി​യി​രു​ന്നു. നേ​ര​ത്തെ പൃ​ഥ്വി​രാ​ജി​ന്‍റെ ത​ന്നെ ആ​ടു​ജീ​വി​തം ആ​ണ് നാ​ലു ദി​വ​സം കൊ​ണ്ട് 50 കോ​ടി ക​ളക്ഷൻ പി​ന്നി​ട്ട് റെ​ക്കോ​ർ​ഡ് സൃ​ഷ്ടി​ച്ച​ത്.



ജ​യ​ജ​യ​ജ​യ​ജ​യ ഹേ ​എ​ന്ന ചി​ത്ര​ത്തി​ന് ശേ​ഷം വി​പി​ൻ ദാ​സ് സം​വി​ധാ​നം ചെ​യ്ത ഈ ​ചി​ത്രം പൃ​ഥ്വി​രാ​ജ് പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ സു​പ്രി​യ മേ​നോ​ൻ, ഇ 4 ​എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റി​ന്‍റെ ബാ​ന​റി​ൽ മു​കേ​ഷ് ആ​ർ. മേ​ത്ത, സി.​വി. സാ​ര​ഥി എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് നി​ർ​മി​ച്ച​ത്.

അ​ന​ശ്വ​ര രാ​ജ​ൻ, നി​ഖി​ല വി​മ​ൽ, ജ​ഗ​ദീ​ഷ്, ബൈ​ജു, യോ​ഗി ബാ​ബു, ഇ​ർ​ഷാ​ദ്, പി.​വി. കു​ഞ്ഞി​കൃ​ഷ്ണ​ൻ തു​ട​ങ്ങി​യ​വ​ർ ചി​ത്ര​ത്തി​ൽ പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തു​ന്നു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.