കാ​നി​ൽ തി​ള​ങ്ങി ഇ​ന്ത്യ; മ​ല​യാ​ള​ത്തി​ന് അ​ഭി​മാ​ന​മാ​യി ക​നി കു​സൃ​തി​യും ദി​വ്യ​പ്ര​ഭ​യും
Friday, May 24, 2024 12:34 PM IST
കാ​ൻ ച​ല​ച്ചി​ത്ര മേ​ള​യു​ടെ വേ​ദി​യി​ൽ മ​ല​യാ​ള​ത്തി​ന് അ​ഭി​മാ​ന​മാ​യി ക​നി കു​സൃ​തി​യും ദി​വ്യ പ്ര​ഭ​യും. പാ​യ​ൽ ക​പാ​ഡി​യ സം​വി​ധാ​നം ചെ​യ്ത ‘ഓ​ൾ വി ​ഇ​മാ​ജി​ൻ ആ​സ് ലൈ​റ്റ്’ എ​ന്ന സി​നി​മ കാ​ൻ ച​ല​ച്ചി​ത്ര മേ​ള​യി​ലെ മ​ത്സ​ര വി​ഭാ​ഗ​ത്തി​ൽ പ്ര​ദ​ർ​ശി​പ്പി​ച്ചി​രു​ന്നു.

ഇ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ചി​ത്ര​ത്തി​ലെ പ്ര​ധാ​ന അ​ഭി​നേ​താ​ക്ക​ളാ​യ ക​നി കു​സൃ​തി​യും ദി​വ്യ പ്ര​ഭ​യും ഹ്രി​ദ്ധു ഹാ​റു​ണൂം വേ​ദി​യി​ൽ എ​ത്തി​യ​ത്. 30 വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം കാ​ൻ ച​ല​ച്ചി​ത്ര മേ​ള​യി​ലെ മ​ത്സ​ര വി​ഭാ​ഗ​ത്തി​ൽ പ്ര​ദ​ർ​ശി​പ്പി​ച്ച ഇ​ന്ത്യ​ൻ സി​നി​മ​യാ​യി പാ​യ​ൽ ക​പാ​ഡി​യ സം​വി​ധാ​നം ചെ​യ്ത ‘ഓ​ൾ വി ​ഇ​മാ​ജി​ൻ ആ​സ് ലൈ​റ്റ്’ സ്ഥാ​നം പി​ടി​ച്ചു.



കാ​നി​ല്‍ മി​ക​ച്ച നി​രൂ​പ​ക പ്ര​ശം​സ ചി​ത്രം നേ​ടു​ക​യു​ണ്ടാ​യി. സി​നി​മ പൂ​ർ​ത്തി​യാ​യ ശേ​ഷം കാ​ണി​ക​ൾ എ​ഴു​ന്നേ​റ്റു നി​ന്ന് എ​ട്ടു മി​നി​റ്റോ​ളം കൈ​യ​ടി​ച്ച് അ​ണി​യ​റ​ക്കാ​രെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യു​ണ്ടാ​യി. ഗ്രാ​ൻ​ഡ് ലൂ​മി​യ​ർ തി​യ​റ്റ​റി​ലാ​യി​രു​ന്നു പ്രി​മി​യ​ര്‍ സം​ഘ​ടി​പ്പി​ച്ച​ത്.

ത​ന്‍റെ സി​നി​മ​യു​ടെ ഏ​റ്റ​വും വ​ലി​യ വി​ജ​യം ഈ ​സി​നി​മ​യി​ലെ അ​ഭി​നേ​താ​ക്ക​ളാ​ണെ​ന്ന് പാ​യ​ൽ ക​പാ​ഡി​യ പ​റ​യു​ന്നു. ഇ​തി​ലെ ഓ​രോ​രു​ത്ത​രും കു​ടും​ബം പോ​ലെ​യാ​ണെ​ന്നും ആ ​സ്നേ​ഹ​മാ​ണ് ഈ ​ചി​ത്ര​ത്തി​ന്‍റെ വി​ജ​യ​മെ​ന്നും സം​വി​ധാ​യി​ക പ​റ​ഞ്ഞു.



ദി​വ്യ പ്ര​ഭ, ക​നി കു​സൃ​തി, ഹൃ​ദ്ധു ഹാ​റൂ​ൺ, ഛായാ ​ഖ​ദം എ​ന്നി​വ​രോ​ടൊ​പ്പം ര​ണ​ബീ​ർ ദാ​സ്, ജൂ​ലി​യ​ൻ ഗ്രാ​ഫ്, സീ​ക്കോ മൈ​ത്രാ, തോ​മ​സ് ഹ​ക്കിം എ​ന്നി​വ​രും റെ​ഡ് കാ​ർ​പ്പ​റ്റി​ൽ ചു​വ​ടു​വ​ച്ചു.

ഇ​ന്ത്യ​ൻ താ​ര​ങ്ങ​ളെ ആ​വേ​ശ​ത്തോ​ടെ​യാ​ണ് കാ​ൻ ഫെ​സ്റ്റി​വ​ലി​ൽ സ്വീ​ക​രി​ച്ച​ത്. മ​ത്സ​ര​വി​ഭാ​ഗ​ത്തി​ൽ ചി​ത്രം വി​ജ​യി​ക്കാ​നു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്ന് ചി​ത്രം ക​ണ്ട മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രും നി​രൂ​പ​ക​രും ട്വീ​റ്റ് ചെ​യ്തു.

ഇ​ന്തോ-​ഫ്ര​ഞ്ച് സം​യു​ക്ത നി​ർ​മാ​ണ സം​രം​ഭ​മാ​ണ് ഓ​ൾ വീ ​ഇ​മാ​ജി​ൻ ആ​സ് ലൈ​റ്റ്. പ്ര​ഭ എ​ന്ന ന​ഴ്സി​ന്‍റെ ക​ഥ​യാ​ണ് ചി​ത്രം പ​റ​യു​ന്ന​ത്. കാ​ൻ മ​ത്സ​ര​ത്തി​ൽ സി​നി​മ പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന ആ​ദ്യ ഇ​ന്ത്യ​ൻ വ​നി​താ സം​വി​ധാ​യി​ക​യാ​ണ് ക​പാ​ഡി​യ.

അ​തേ​സ​മ​യം ത​ന്നെ മൂ​ന്ന് പ​തി​റ്റാ​ണ്ടി​നി​ടെ മ​ത്സ​ര ​രം​ഗ​ത്തെ​ത്തു​ന്ന ആ​ദ്യ ഇ​ന്ത്യ​ൻ പ്രൊ​ഡ​ക്‌​ഷ​ന്‍ കൂ​ടി​യാ​ണി​ത്. 1994-ൽ ​ഷാ​ജി എ​ൻ. ​ക​രു​ൺ സം​വി​ധാ​നം ചെ​യ്ത "സ്വം' ​ആ​ണ് ഇ​തി​നു മുൻപ് ഇ​ന്ത്യ​യി​ൽ നി​ന്ന് കാ​ൻ ഫെ​സ്റ്റി​വ​ൽ മ​ത്സ​ര വി​ഭാ​ഗ​ത്തി​ൽ യോ​ഗ്യ​ത നേ​ടി​യ ചി​ത്രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.