ADVERTISEMENT
ADVERTISEMENT
26
Tuesday
November 2024
9:54 PM IST
IST
Deepika.com
The Largest Read Malayalam Internet Daily
Deepika
com
The Largest Read Malayalam Internet Daily
ADVERTISEMENT
GET IT ON
TODAY'S E-PAPER
TODAY'S E-PAPER
Home
News
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
VIDEOS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
SHORTS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
QUIZ
BACK ISSUES
ABOUT US
ANNUAL REPORT 2024
MGT-9
STRINGER LOGIN
RDLERP
Camera Slot
Back to home
ബോളിവുഡിനെ അമ്പരപ്പിച്ച കെ.യു. മോഹനൻ
Thursday, February 15, 2018 3:11 PM IST
X
വിദേശ സിനിമകളെ വെല്ലുന്ന ദൃശ്യപരിചരണ ശൈലിയിലൂടെ ബോളിവുഡ് പ്രേക്ഷകരെ അന്പരപ്പിച്ച മലയാളി ഛായാഗ്രാഹകനാണ് കെ.യു. മോഹനൻ. കാമറ നിയന്ത്രിച്ച സിനിമകൾക്കു നൽകിയ വ്യത്യസ്ത ശൈലി മോഹനനെ മറ്റു ബോളിവുഡ് ഛായാഗ്രാഹകരിൽനിന്നു വേറിട്ടുനിർത്തുന്നു. കേരളത്തിൽ ജനിച്ചുവളർന്ന ഇദ്ദേഹത്തിനു ബോളിവുഡിന്റെ തലപ്പത്ത് എത്താനായെങ്കിലും ഇതുവരെ മലയാളചിത്രങ്ങളിലൊന്നും പ്രവർത്തിക്കാനായിട്ടില്ല. ലാൽ ജോസ് സംവിധാനം ചെയ്ത ഏഴു സുന്ദര രാത്രികൾ എന്ന ചിത്രത്തിലെ ഒരു ഗാനരംഗം മാത്രമാണ് മലയാളത്തിൽ ഇദ്ദേഹത്തിന്റെ ക്രെഡിറ്റിലുള്ളത്. കേരള ടൂറിസം ഡിപ്പാർട്ട്മെന്റിന്റെ ചില പരസ്യചിത്രങ്ങൾക്കുവേണ്ടിയും മോഹനൻ കാമറ ചലിപ്പിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ മകളും ചലച്ചിത്രനടിയുമായ മാളവികാ മോഹനൻ പട്ടംപോലെ, നിർണായകം, ഗ്രേറ്റ് ഫാദർ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ടു.
പയ്യന്നൂരിൽ ജനിച്ചുവളർന്ന മോഹനന്റെ ചലച്ചിത്രമോഹങ്ങൾ പൂവിട്ടുതുടങ്ങിയതും അവിടെവച്ചുതന്നെ. അവിടത്തെ ഫിലിം സൊസൈറ്റികളും പ്രാദേശിക സിനിമ ആസ്വാദക കൂട്ടായ്മകളും മറ്റുമാണ് ചലച്ചിത്രത്തെക്കുറിച്ചുള്ള ഇദ്ദേഹത്തിന്റെ ചിന്തകൾക്ക് ഉൗർജം നൽകിയത്. പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ സിനിമാ പഠനത്തിനു ചേർന്നതോടെ മോഹനന് സിനിമയെക്കുറിച്ചുള്ള വ്യക്തമായ കാഴ്ചപ്പാട് രൂപപ്പെട്ടു. ലോക ക്ലാസിക്കുകൾ അടുത്തറിയാൻ ഇൻസ്റ്റിറ്റ്യൂട്ട് പഠനം ഏറെ സഹായിച്ചിരുന്നുവെന്ന് അദ്ദേഹം അനുസ്മരിക്കുന്നു.
ഇൻസ്റ്റിറ്റ്യൂട്ടിലെ പഠനത്തിനുശേഷം തൊഴിൽ തേടി മോഹനൻ എത്തിയത് മുംബൈയിൽ. അവിടെ ഡോക്യുമെന്ററികളും പരസ്യചിത്രങ്ങളുംമറ്റുമായി പോകുന്നതിനിടെ അപ്രതീക്ഷിതമായിട്ടായിരുന്നു സിനിമയിലേക്കുള്ള പ്രവേശനം. ഇന്ത്യൻ സിനിമയിലെ സമാന്തര സിനിമയിലെ അതികായ·ാരിൽ ഒരാളായിരുന്ന മണി കൗളിന്റെ സിനിമയിൽ ഛായാഗ്രാഹകനായാണ് ഇദ്ദേഹം കരിയറിനു തുടക്കമിട്ടത്. 1997-ൽ പുറത്തിറങ്ങിയ മണി കൗൾ ചിത്രം നൗക്കരി കി കമ്മീസിൽ പ്രവർത്തിക്കാനായത് വലിയ ഭാഗ്യമായിരുന്നെങ്കിലും പിന്നീടു പത്തു വർഷത്തെ കാത്തിരിപ്പിനുശേഷമാണ് മോഹനന് സിനിമയിൽ സ്ഥാനമുറപ്പിക്കാനായത്.
സിനിമയിലാണെങ്കിലും പരസ്യചിത്രങ്ങളിലാണെങ്കിലും തന്റെ കൈയൊപ്പു പതിപ്പിച്ച അമൂല്യസൃഷ്ടികളിലൂടെ ചുരുങ്ങിയ കാലയളവിനുള്ളിൽ ഇദ്ദേഹം ബോളിവുഡിനു പ്രിയങ്കരനായി. വന്പൻ ചിത്രങ്ങളാണ് തുടർന്നു മോഹനനെ തേടിയെത്തിയത്. ഷാരൂഖ് ഖാൻ നായകനായ ഡോണ്‍ മോഹനനെ ബോളിവുഡ് ഛായാഗ്രാഹകരുടെ തലപ്പത്തെത്തിച്ച ചിത്രാണ്. ഒരു ഇടവേളയ്ക്കുശേഷം മാധുരി ദീക്ഷിത് ബോളിവുഡിലേക്കു മടങ്ങിയെത്തിയ ആജാ നാഛ് ലെയുടെ ഛായാഗ്രഹണവും ശ്രദ്ധേയമായിരുന്നു.
അമീർഖാൻ മുഖ്യവേഷത്തിലെത്തിയ തലാഷ് ബോളിവുഡിന്റെ പതിവു നിറച്ചാർത്തുകളെ അകലെ നിർത്തിയ ചിത്രമായിരുന്നു. ഒരു ചലച്ചിത്ര താരത്തിന്റെ ദുരൂഹ മരണം അന്വേഷിക്കുന്ന പോലീസ് ഓഫീസറായി അമീർ തകർത്തഭിനയിച്ച ചിത്രം ദൃശ്യവൈവിധ്യംകൊണ്ടും ശ്രദ്ധേയമായി. 2012-ൽ മോഹനൻ ഛായാഗ്രഹണം നിർവഹിച്ച മിസ് ലൗലി ദേശീയതലത്തിൽ ഉൾപ്പെടെ ഒട്ടേറെ അവാർഡുകൾ കരസ്ഥമാക്കിയ മറ്റൊരു ചിത്രമാണ്. ഷാരൂഖ് ഖാൻ നായകനായ റയിസിന് മുൻ സിനിമകളിൽനിന്നു വ്യത്യസ്തമായ വിഷ്വൽ ട്രീറ്റ്മെന്റ് നൽകാനും ഇദ്ദേഹം ശ്രദ്ധിച്ചിരുന്നു.
തന്റെ മനസിൽ സിനിമ എപ്പോഴും ശുദ്ധമായ കലയാണെന്നു മോഹനൻ പറയുന്നു. എങ്കിലും ഇത്തരം ചിത്രങ്ങളിലൂടെ മാത്രം ഈ രംഗത്ത് തുടരാൻ സാധിക്കുകയില്ല. വാണിജ്യസിനിമകളിലേക്കു മാറിയത് ഇങ്ങനെയാണ്. എങ്കിലും തനിക്ക് ക്രിയേറ്റീവായി എന്തെങ്കിലും ചെയ്യാനുണ്ടെന്നു തോന്നുന്ന ചിത്രങ്ങൾ മാത്രമേ താൻ തെരഞ്ഞെടുക്കാറുള്ളു എന്നും ഇദ്ദേഹം പറയുന്നു.
സംവിധാനരംഗത്തേക്കു കടക്കണമെന്ന മോഹവും മോഹനനുണ്ട്. ബോളിവുഡാണ് തട്ടകമെങ്കിലും സംവിധാനമേഖലയിലേക്കു കടക്കുകയാണെങ്കിൽ ആദ്യചിത്രം മലയാളമായിരിക്കണമെന്ന മോഹവും ഇദ്ദേഹത്തിനുണ്ട്.
തയാറാക്കിയത്: സാലു ആന്റണി
ADVERTISEMENT
Follow deepika.com on
Twitter
,
Facebook
and on
YouTube
, and stay in the know with what's happening in the world around you – in real time.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ADVERTISEMENT
കാമറക്കണ്ണുകൊണ്ട് കളവു കാണിക്കാത്ത എംജെ
“കാമറയുടെ ഫീൽ പരമാവധി ഒരു സിനിമയിൽ നിന്നൊഴിവാക്കുക എന്നതാ
ത്രില്ലടിപ്പിക്കുന്ന ഏകാംബരം ഷോട്ടുകൾ
ഒപ്പം- സംവിധായകൻ പ്രിയദർശന്റെ ക്രാഫ്റ്റ് ഒരിക്കൽകൂടി വെളിവാക്കിയ ചിത്രം. ഹോ
പേരിൽ മാത്രമേയുള്ളൂ ലിറ്റിൽ..!
നടൻ സൗബിൻ ഷാഹിർ ആദ്യമായി സംവിധാനംചെയ്ത പറവ എന്ന ചിത്രത്തിലൂടെ ഛായാഗ്രാഹകൻ
പി.എസ്. നിവാസ്: പ്രതിഭാധനനായ ഛായാഗ്രാഹകൻ
കാഴ്ചയുടെ കലയാണ് സിനിമ. അതുകൊണ്ടു തന്നെ സിനിമയിൽ ഛായാഗ്രഹണത്തിനുള്ള പ്രാധാന
ഹോളിവുഡ് ദൃശ്യഭംഗിയൊരുക്കി രണദിവ
പ്രമുഖ ട്രേഡ് യൂണിയൻ നേതാവായിരുന്ന ബി.ടി. രണദിവയോടുള്ള ആദരസൂചകമായാണ് മക
കഥാപാത്രങ്ങളുടെ വികാരങ്ങൾ പകർന്ന "തിരു' ഫ്രെയിമുകൾ
"സംവിധായകന്റെ നിർദേശപ്രകാരം തിരക്കഥ തിരശീലയിലേക്കു പകർത്തിയെഴുതുക എന്ന
പുരസ്കാരത്തിളക്കത്തിൽ നിഖിൽ
ഒരു തുടക്കക്കാരനു ലഭിക്കാവുന്നതിൽവച്ച് ഏറ്റവും വലിയ നേട്ടം സ്വന്തമാക്കിയിരി
സാങ്കേതികത്തികവാർന്ന ഛായാഗ്രാഹകൻ
"സ്ക്രിപ്റ്റ് ശ്രദ്ധയോടെ വായിച്ചുമനസിലാക്കിയതിനുശേഷമാണ് ഓരോ സീൻ ചിത്രീകരിക
തീവ്രമായ ദൃശ്യാനുഭവം പകരുന്ന പപ്പു ഫ്രെയിമുകൾ
പ്രമേയത്തിന്റെ ഗൗരവം ഉൾക്കൊണ്ട് കാമറ നിയന്ത്രിക്കാൻ തനിക്കു സാധിക്കുമെന്ന് യു
പുതിയമുഖമായെത്തിയ ഭരണി കെ. ധരൻ
പ്രതിഭാധനരായ നിരവധി ഛായാഗ്രാഹകർ മലയാളത്തിനു സ്വന്തമായുണ്ട്. എങ്കിലും ചില അ
വിസ്മയിപ്പിക്കുന്ന സതീഷ് കുറുപ്പ് ഷോട്ടുകൾ
മലയാള സിനിമയ്ക്കു പരിചിതമല്ലാത്ത ആക്ഷൻ രംഗങ്ങൾകൊണ്ടു സന്പന്നമായിരുന്നു പ്ര
വേണു: തലമുറകളുടെ ചലച്ചിത്രകാരൻ
രസതന്ത്രത്തിൽ ബിരുദമെടുത്ത ശേഷം പൂന ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ഛായാഗ്രഹണ കല പഠിക്ക
തുടക്കം ഗംഭീരമാക്കിയ പവി കെ. പവൻ
നീരജ് മാധവ് ആദ്യമായി നായകവേഷം അണിഞ്ഞ പൈപ്പിൻചുവട്ടിലെ പ്രണയം എന്ന ചിത്രം, ഒരു കൂട്ടം പുതുമുഖങ്ങളെ മു
ഓർമയിൽ പി.എൻ. സുന്ദരം
ചെന്നൈ വിജയവാഹിനി സ്റ്റുഡിയോയിൽ കാമറ അസിസ്റ്റന്റായാണ് പി.എൻ. സുന്ദരം കാമറയ
മിനിസ്ക്രീനിൽ നിന്ന് ബിഗ്സ്ക്രീനിലെത്തിയ ഉദയൻ
ടെലിവിഷൻ മേഖലയിലെ മികച്ച പ്രകടനത്തിനുശേഷം സിനിമയിലെത്തി ചുവടുറപ്പിച്ച ഛായ
ലോകനാഥന്റെ നിശബ്ദ ഫ്രെയിമുകൾ
ലോകസിനിമയുടെ നെറുകയിൽ വിരാജിക്കുന്ന മലയാള സിനിമയുടെ അണിയറയിൽ പ്രവർത്തി
രക്ഷാധികാരിക്കൊപ്പം നടന്ന പ്രശാന്ത് രവീന്ദ്രൻ
""ഒരു സീനിനെപ്പറ്റി സംവിധായകൻ വിശദീകരിച്ചുകഴിഞ്ഞാൽ, ആ ഷോട്ടുകൾ എന്റെ മന
ഹോളിവുഡ് മികവുള്ള ജിത്തു ഫ്രെയിമുകൾ
കാലം ചെല്ലുന്തോറും പ്രേക്ഷകരുടെ അഭിരുചികൾ മാറിക്കൊണ്ടിരിക്കും. ഇതിന് അനുസൃത
പ്രേമലേഖനം കാമറയിലാക്കിയ സഞ്ജയ് ഹാരിസ്
അഭിനയത്തിലും സംവിധാനത്തിലും മാത്രമല്ല, സാങ്കേതിക രംഗത്തായാലും സിനിമയിൽ എത്ത
ചരിത്രം പകർത്തിയ കാമറക്കണ്ണുകൾ
മലയാള സിനിമയുടെ നിത്യവസന്തമായി നിലകൊള്ളുന്ന ചെമ്മീനിന്റെ ഛായാഗ്രാഹകൻ എന്ന
പ്രമോദിലൂടെ തളിർത്ത മുന്തിരിവള്ളികൾ
ജിബു ജേക്കബ് സംവിധാനംചെയ്ത മുന്തിരിവള്ളികൾ തളിർക്കുന്പോൾ എന്ന ചിത്രത്തിനു കാ
ഒരു പ്രകാശ് വേലായുധൻ അപാരത..!
മലയാള സിനിമയ്ക്ക് ഒരുപറ്റം യുവപ്രതിഭകളെ സമ്മാനിച്ച സിനിമയാണ് ഒരു മെക്സിക്ക
ഫ്രെയ്മുകൾ മഴ നനയുമ്പോൾ...
ജയകൃഷ്ണൻ ക്ലാരയെക്കുറിച്ച് ഓർക്കുന്പോഴെല്ലാം മഴ പെയ്തിരുന്നു....കോരിച്ചൊരി
ദൃശ്യചാരുത പകരുന്ന ഇല്ലംപള്ളി ഫ്രെയിമുകൾ
സ്റ്റിൽ കാമറയിൽ വിനോദിന്റെ ചിത്രം പകർത്തുകയായിരുന്നു അമ്മ അംബികയുടെ വിനോദം. കുഞ്ഞായിരിക്കുന്പോഴേ
വിഷ്ണു നാരായണ്‍ - യുവ ഛായാഗ്രാഹകർക്കിടയിൽ ശ്രദ്ധേയൻ
മികച്ച ലോക സിനിമകളുടെ ഭൂപടത്തിൽ ഇടംനേടിയ മലയാള സിനിമകൾ നിരവധിയാണ്. ഇത്തരം സിനിമകളുടെ അണിയറയിൽ പ്രമു
ഹരി നായർ- ഛായാഗ്രഹണ വഴിയിലെ വേറിട്ട മുഖം
ഷാജി എൻ. കരുണിന്റെ പിറവി എന്ന ചിത്രത്തിൽ കാമറാ സഹായിയായി പ്രവർത്തിച്ച് സിനിമയിലെത്തിയ ഹരി നായർ, കരി
സി.കെ.മുരളീധരൻ- മലയാളികളുടെ അഭിമാനം
പ്രാദേശിക ഭാഷാ സിനിമകളിൽ എത്രമാത്രം അംഗീകാരങ്ങൾ നേടിയാലും മിക്കവാറും എല്ലാവരും മനസിൽ കൊണ്ടുനടക്കുന്ന
രവി വർമൻ- ദൃശ്യഭാഷയ്ക്ക് പുത്തൻ വ്യാഖ്യാനങ്ങൾ സൃഷ്ടിച്ച കാമറാമാൻ
മലയാളത്തിൽ തുടങ്ങി തമിഴിലും ഹിന്ദിയിലുമായി സിനിമയുടെ ദൃശ്യഭാഷയ്ക്ക് പുത്തൻ വ്യാഖ്യാനങ്ങൾ സൃഷ്ടിച്ച ക
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ADVERTISEMENT
INSIDE
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
ADVERTISEMENT
LATEST NEWS
കോഴിക്കോട്ട് യുവതി ലോഡ്ജിൽ മരിച്ച നിലയിൽ; ദുരൂഹത
മഹാരാഷ്ട്ര ഫലം യഥാര്‍ത്ഥ ജനവിധിയല്ലെന്ന് ചെന്നിത്തല
പതിനെട്ടാം പടിയിലെ ഗ്രൂപ്പ് ഫോട്ടോ; വിയോജിപ്പുമായി പന്തളം കൊട്ടാരം
വളപട്ടണം കവർച്ച: പ്രതികളെ തപ്പി പോലീസ് ഇതര സംസ്ഥാനങ്ങളിലേക്ക്
പരിക്കേറ്റ കുഞ്ഞിനായി സഹായം തേടി അച്ഛൻ; കുറുവ സംഘമെന്നു ഭയന്ന് വാതിൽ തുറന്നില്ല
ADVERTISEMENT
ADVERTISEMENT
ADVERTISEMENT