HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2024
MGT-9
RDLERP
Cinema
Camera Slot
മിനിസ്ക്രീനിൽ നിന്ന് ബിഗ്സ്ക്രീനിലെത്തിയ ഉദയൻ
Friday, December 22, 2017 3:39 AM IST
ടെലിവിഷൻ മേഖലയിലെ മികച്ച പ്രകടനത്തിനുശേഷം സിനിമയിലെത്തി ചുവടുറപ്പിച്ച ഛായാഗ്രാഹകനാണ് ഉദയൻ അന്പാടി. തനതായ ശൈലിയിലുള്ള ഛായാഗ്രഹണത്തിലൂടെ ചാരുത പകർന്ന സൃഷ്ടികളാണ് ഇദ്ദേഹം പ്രേക്ഷകർക്കു സമ്മാനിച്ചിട്ടുള്ളത്. വിഖ്യാത സംവിധായകനായ ശ്യാമപ്രസാദ് ഒരുക്കിയ ഇംഗ്ലീഷ് ഉദയന്റെ കാമറയിൽ പിറന്ന ചിത്രമാണ്.
തിരുവനന്തപുരം സ്വദേശിയാണ് ഉദയൻ. എം.ജി കോളജിലെ പഠനത്തിനുശേഷം കാമറയുടെ ലോകത്തേക്കു തിരിഞ്ഞ ഇദ്ദേഹം ചുരുങ്ങിയ കാലത്തിനുള്ളിൽ മികച്ച കാമറാമാനെന്ന പേരു സന്പാദിച്ചു. ടെലിവിഷൻ മേഖലയിലെ പ്രവർത്തിപരിചയം പിൽക്കാലത്ത് ഇദ്ദേഹത്തെ സിനിമയിലേക്കുമെത്തിച്ചു. മിനിസ്ക്രീൻ രംഗത്തെ പരിമിതികൾ വിലക്കുതീർക്കാനില്ലാത്തതിനാൽ, ബിഗ്സ്ക്രീൻ ഇദ്ദേഹത്തിന് കഴിവുകൾ തെളിയിക്കാനുള്ള സുവർണാവസരംകൂടിയാണു നൽകിയത്. കാമറയുടെ ആംഗിളും ആർട്ടിസ്റ്റുകളുടെ ചലനങ്ങളും കൃത്യമായി മനസിലാക്കി ഓരോ സിനിമയ്ക്കും ആ സിനിമ ആവശ്യപ്പെടുന്ന ലൈറ്റിംഗ് പാറ്റേണ്‍ നൽകുകയെന്നതായിരുന്നു ഉദയന്റെ ശൈലി.
ശ്യാമപ്രസാദിന്റെ ഇംഗ്ലീഷ്, ഉദയന്റെ കരിയർ ബെസ്റ്റ് സിനിമകളിലൊന്നാണ്. പ്രവാസ കുടുംബങ്ങളിലെ അന്തസംഘർഷങ്ങളുടെ ചലച്ചിത്രഭാഷ്യമായിരുന്നു ഈ ചിത്രം. പൂർണമായും ലണ്ടനിൽ ചിത്രീകരിച്ച ഈ സിനിമയിലൂടെ വിദേശത്തു താമസിക്കുന്ന ഒരു പിടി കുടുംബങ്ങളുടെ കഥയാണ് പറഞ്ഞത്. ഇന്ത്യൻ വംശജർ തിങ്ങിപ്പാർക്കുന്ന ഈസ്റ്റ് ഹാമിലും പരിസര പ്രദേശങ്ങളിലുമായാണ് ഇംഗ്ലീഷ് ചിത്രീകരിച്ചത്. വ്യത്യസ്തരായ അനേകം കഥാപാത്രങ്ങളിലൂടെ കഥ പറയുകയെന്നതായിരുന്നു ഈ ചിത്രത്തിന്റെ പ്രത്യേകത. സിനിമയുടെ ഓരോ ഷോട്ടും ഗംഭീരമാക്കാൻ അതീവശ്രദ്ധ പുലർത്തുന്ന സംവിധായകനാണ് ശ്യാമപ്രസാദ്. അദ്ദേഹത്തിന്റെ ഇംഗിതത്തിന് അനുസരിച്ചു കാമറ ചലിപ്പിക്കാൻ ഉദയൻ വൈദഗ്ധ്യംകാണിച്ചു. പ്രത്യേക ടോണ്‍ വേണ്ടിടത്ത് അതുകൊടുത്ത് സ്വഭാവികത നിലനിർത്തി. ഈ ദൃശ്യങ്ങളിലൂടെ സിനിമയുടെ സ്വഭാവം കാണികളിലേക്ക് എളുപ്പം പകരുകയെന്നതായിരുന്നു ഉദയന്റെ ദൗത്യം.
വിനോദ് മങ്കര സംവിധാനംചെയ്ത ഒറ്റമന്ദാരം എന്ന സ്ത്രീകേന്ദ്രീകൃതമായ ചിത്രത്തിനു കാമറ നിയന്ത്രിച്ചതും ഉദയനാണ്. അജയ് മുത്താനയുടെ വ്യത്യസ്തമായ കഥയ്ക്ക് നൽകിയ ദൃശ്യാവിഷ്കാരമായിരുന്നു ഈ ചിത്രം. ആന്ധ്രാപ്രദേശിലുള്ള കൗമാരപ്രായക്കാരിയായ ഒരു പെണ്‍കുട്ടിയുടെ യഥാർഥജീവിതകഥ കേരളത്തിലേക്കു പറിച്ചുനട്ട് ചലച്ചിത്രമാക്കിയപ്പോൾ പ്രേക്ഷകർക്കത് ഹൃദയസ്പർശിയായ ഒരു അനുഭവമായി. ഭാമയാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ കല എന്ന പതിനാലുകാരിയെ അവതരിപ്പിച്ചത്. കുട്ടിത്തം വിട്ടുമാറാത്ത പ്രായത്തിൽ ജ്യേഷ്ഠത്തിയുടെ ഭർത്താവിന്റെ രണ്ടാംഭാര്യയായി മാറിയ കലയുടെ ദുരന്ത ജീവിതം അഭ്രപാളികളിൽ വരച്ചിടുന്നതിൽ സംവിധായകനൊപ്പം കാമറാമാനും പ്രധാനപങ്കുവഹിച്ചു.
ആൽബർട്ട് ആന്റണി സംവിധാനം ചെയ്ത എയ്റ്റ്ത് മാർച്ച് എന്ന ചിത്രത്തിനു ഛായാഗ്രഹണം നിർവഹിച്ചതും ഉദയനാണ്. ബാബുരാജ്, രാഹുൽ മാധവ് തുടങ്ങിയവർ പ്രധാനവേഷം ചെയ്ത ചിത്രമാണിത്. രേവതി കലാമന്ദിറിന്റെ ബാനറിൽ പുതിയ തലമുറയ്ക്ക് ഏറെ പ്രാധാന്യം നൽകി ചിത്രീകരിച്ച മാച്ച് ബോക്സ് എന്ന സിനിമയാണ് ഉദയൻ അടുത്തകാലത്ത് ഛായാഗ്രഹണം നിർവഹിച്ച ചിത്രം. റോഷൻ മാത്യു, വിശാഖ്, ദൃശ്യ രഘുനാഥ് തുടങ്ങിയവർ പ്രധാനവേഷം ചെയ്ത ഈ ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ കോഴിക്കോടായിരുന്നു. കോഴിക്കോടിന്റെ പശ്ചാത്തലത്തിൽ പല ചിത്രങ്ങളും അരങ്ങേറിയിട്ടുണ്ടെങ്കിലും ഈ ചിത്രത്തിലൂടെ അതിൽനിന്നെല്ലാം വ്യത്യസ്തമായ ഒരു കാഴ്ചാനുഭവം സമ്മാനിക്കാൻ ഉദയനു കഴിഞ്ഞു.
പപ്പൻ പയറ്റുവിള സംവിധാനംചെയ്ത മൈസ്കൂൾ എന്ന ചിത്രമാണ് ഉദയൻ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്ന പുതിയ ചിത്രം. ദേവയാനിയാണ് ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. പ്രശസ്ത ചലച്ചിത്ര- ടെലിവിഷൻ താരം സോനാ നായരാണ് ഉദയന്റെ ഭാര്യ.
തയാറാക്കിയത്: സാലു ആന്റണി
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
കാമറക്കണ്ണുകൊണ്ട് കളവു കാണിക്കാത്ത എംജെ
“കാമറയുടെ ഫീൽ പരമാവധി ഒരു സിനിമയിൽ നിന്നൊഴിവാക്കുക എന്നതാ
ത്രില്ലടിപ്പിക്കുന്ന ഏകാംബരം ഷോട്ടുകൾ
ഒപ്പം- സംവിധായകൻ പ്രിയദർശന്റെ ക്രാഫ്റ്റ് ഒരിക്കൽകൂടി വെളിവാക്കിയ ചിത്രം. ഹോ
പേരിൽ മാത്രമേയുള്ളൂ ലിറ്റിൽ..!
നടൻ സൗബിൻ ഷാഹിർ ആദ്യമായി സംവിധാനംചെയ്ത പറവ എന്ന ചിത്രത്തിലൂടെ ഛായാഗ്രാഹകൻ
പി.എസ്. നിവാസ്: പ്രതിഭാധനനായ ഛായാഗ്രാഹകൻ
കാഴ്ചയുടെ കലയാണ് സിനിമ. അതുകൊണ്ടു തന്നെ സിനിമയിൽ ഛായാഗ്രഹണത്തിനുള്ള പ്രാധാന
ഹോളിവുഡ് ദൃശ്യഭംഗിയൊരുക്കി രണദിവ
പ്രമുഖ ട്രേഡ് യൂണിയൻ നേതാവായിരുന്ന ബി.ടി. രണദിവയോടുള്ള ആദരസൂചകമായാണ് മക
കഥാപാത്രങ്ങളുടെ വികാരങ്ങൾ പകർന്ന "തിരു' ഫ്രെയിമുകൾ
"സംവിധായകന്റെ നിർദേശപ്രകാരം തിരക്കഥ തിരശീലയിലേക്കു പകർത്തിയെഴുതുക എന്ന
പുരസ്കാരത്തിളക്കത്തിൽ നിഖിൽ
ഒരു തുടക്കക്കാരനു ലഭിക്കാവുന്നതിൽവച്ച് ഏറ്റവും വലിയ നേട്ടം സ്വന്തമാക്കിയിരി
സാങ്കേതികത്തികവാർന്ന ഛായാഗ്രാഹകൻ
"സ്ക്രിപ്റ്റ് ശ്രദ്ധയോടെ വായിച്ചുമനസിലാക്കിയതിനുശേഷമാണ് ഓരോ സീൻ ചിത്രീകരിക
തീവ്രമായ ദൃശ്യാനുഭവം പകരുന്ന പപ്പു ഫ്രെയിമുകൾ
പ്രമേയത്തിന്റെ ഗൗരവം ഉൾക്കൊണ്ട് കാമറ നിയന്ത്രിക്കാൻ തനിക്കു സാധിക്കുമെന്ന് യു
പുതിയമുഖമായെത്തിയ ഭരണി കെ. ധരൻ
പ്രതിഭാധനരായ നിരവധി ഛായാഗ്രാഹകർ മലയാളത്തിനു സ്വന്തമായുണ്ട്. എങ്കിലും ചില അ
വിസ്മയിപ്പിക്കുന്ന സതീഷ് കുറുപ്പ് ഷോട്ടുകൾ
മലയാള സിനിമയ്ക്കു പരിചിതമല്ലാത്ത ആക്ഷൻ രംഗങ്ങൾകൊണ്ടു സന്പന്നമായിരുന്നു പ്ര
വേണു: തലമുറകളുടെ ചലച്ചിത്രകാരൻ
രസതന്ത്രത്തിൽ ബിരുദമെടുത്ത ശേഷം പൂന ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ഛായാഗ്രഹണ കല പഠിക്ക
തുടക്കം ഗംഭീരമാക്കിയ പവി കെ. പവൻ
നീരജ് മാധവ് ആദ്യമായി നായകവേഷം അണിഞ്ഞ പൈപ്പിൻചുവട്ടിലെ പ്രണയം എന്ന ചിത്രം, ഒരു കൂട്ടം പുതുമുഖങ്ങളെ മു
ബോളിവുഡിനെ അമ്പരപ്പിച്ച കെ.യു. മോഹനൻ
വിദേശ സിനിമകളെ വെല്ലുന്ന ദൃശ്യപരിചരണ ശൈലിയിലൂടെ ബോളിവുഡ് പ്രേക്ഷകരെ അന്പ
ഓർമയിൽ പി.എൻ. സുന്ദരം
ചെന്നൈ വിജയവാഹിനി സ്റ്റുഡിയോയിൽ കാമറ അസിസ്റ്റന്റായാണ് പി.എൻ. സുന്ദരം കാമറയ

ലോകനാഥന്റെ നിശബ്ദ ഫ്രെയിമുകൾ
ലോകസിനിമയുടെ നെറുകയിൽ വിരാജിക്കുന്ന മലയാള സിനിമയുടെ അണിയറയിൽ പ്രവർത്തി
രക്ഷാധികാരിക്കൊപ്പം നടന്ന പ്രശാന്ത് രവീന്ദ്രൻ
""ഒരു സീനിനെപ്പറ്റി സംവിധായകൻ വിശദീകരിച്ചുകഴിഞ്ഞാൽ, ആ ഷോട്ടുകൾ എന്റെ മന
ഹോളിവുഡ് മികവുള്ള ജിത്തു ഫ്രെയിമുകൾ
കാലം ചെല്ലുന്തോറും പ്രേക്ഷകരുടെ അഭിരുചികൾ മാറിക്കൊണ്ടിരിക്കും. ഇതിന് അനുസൃത
പ്രേമലേഖനം കാമറയിലാക്കിയ സഞ്ജയ് ഹാരിസ്
അഭിനയത്തിലും സംവിധാനത്തിലും മാത്രമല്ല, സാങ്കേതിക രംഗത്തായാലും സിനിമയിൽ എത്ത
ചരിത്രം പകർത്തിയ കാമറക്കണ്ണുകൾ
മലയാള സിനിമയുടെ നിത്യവസന്തമായി നിലകൊള്ളുന്ന ചെമ്മീനിന്റെ ഛായാഗ്രാഹകൻ എന്ന
പ്രമോദിലൂടെ തളിർത്ത മുന്തിരിവള്ളികൾ
ജിബു ജേക്കബ് സംവിധാനംചെയ്ത മുന്തിരിവള്ളികൾ തളിർക്കുന്പോൾ എന്ന ചിത്രത്തിനു കാ
ഒരു പ്രകാശ് വേലായുധൻ അപാരത..!
മലയാള സിനിമയ്ക്ക് ഒരുപറ്റം യുവപ്രതിഭകളെ സമ്മാനിച്ച സിനിമയാണ് ഒരു മെക്സിക്ക
ഫ്രെയ്മുകൾ മഴ നനയുമ്പോൾ...
ജയകൃഷ്ണൻ ക്ലാരയെക്കുറിച്ച് ഓർക്കുന്പോഴെല്ലാം മഴ പെയ്തിരുന്നു....കോരിച്ചൊരി
ദൃശ്യചാരുത പകരുന്ന ഇല്ലംപള്ളി ഫ്രെയിമുകൾ
സ്റ്റിൽ കാമറയിൽ വിനോദിന്റെ ചിത്രം പകർത്തുകയായിരുന്നു അമ്മ അംബികയുടെ വിനോദം. കുഞ്ഞായിരിക്കുന്പോഴേ
വിഷ്ണു നാരായണ്‍ - യുവ ഛായാഗ്രാഹകർക്കിടയിൽ ശ്രദ്ധേയൻ
മികച്ച ലോക സിനിമകളുടെ ഭൂപടത്തിൽ ഇടംനേടിയ മലയാള സിനിമകൾ നിരവധിയാണ്. ഇത്തരം സിനിമകളുടെ അണിയറയിൽ പ്രമു
ഹരി നായർ- ഛായാഗ്രഹണ വഴിയിലെ വേറിട്ട മുഖം
ഷാജി എൻ. കരുണിന്റെ പിറവി എന്ന ചിത്രത്തിൽ കാമറാ സഹായിയായി പ്രവർത്തിച്ച് സിനിമയിലെത്തിയ ഹരി നായർ, കരി
സി.കെ.മുരളീധരൻ- മലയാളികളുടെ അഭിമാനം
പ്രാദേശിക ഭാഷാ സിനിമകളിൽ എത്രമാത്രം അംഗീകാരങ്ങൾ നേടിയാലും മിക്കവാറും എല്ലാവരും മനസിൽ കൊണ്ടുനടക്കുന്ന
രവി വർമൻ- ദൃശ്യഭാഷയ്ക്ക് പുത്തൻ വ്യാഖ്യാനങ്ങൾ സൃഷ്ടിച്ച കാമറാമാൻ
മലയാളത്തിൽ തുടങ്ങി തമിഴിലും ഹിന്ദിയിലുമായി സിനിമയുടെ ദൃശ്യഭാഷയ്ക്ക് പുത്തൻ വ്യാഖ്യാനങ്ങൾ സൃഷ്ടിച്ച ക
Latest News
കാറിൽ സഞ്ചരിച്ച യുവതിയെ തീ കൊളുത്തി കൊന്നു; ഭർത്താവ് കസ്റ്റഡിയിൽ
മാസപ്പടി കേസ്; രണ്ടാഴ്ചക്കകം എസ്എഫ്ഐഒ റിപ്പോർട്ട് നൽകും
കളർകോട് അപകടം; മോട്ടർ വാഹന വകുപ്പ് റിപ്പോർട്ട് സമർപ്പിച്ചു
കളര്‍കോട് അപകടം; കെഎസ്ആര്‍ടിസി ഡ്രൈവർക്കെതിരെ കേസ്
അവിശ്വാസത്തിനു കാത്തു നിന്നില്ല; പന്തളം നഗരസഭ അധ്യക്ഷയും ഉപാധ്യക്ഷയും രാജിവച്ചു

Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Top