വാഴക്കുളം പൈനാപ്പിൾ സിറ്റി
വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ പൈ​നാ​പ്പി​ൾ കൃ​ഷി​ക്കു വ്യാ​പ​ന​മു​ണ്ടാ​യ​പ്പോ​ഴും മൂ​വാ​റ്റു​പു​ഴ​യ്ക്ക​ടു​ത്തു​ള്ള വാ​ഴ​ക്കു​ള​ത്തെ പൈ​നാ​പ്പി​ളി​നു ത​നി​മ​യേ​റെ​യാ​യി​രു​ന്നു. പൈ​നാ​പ്പി​ൾ സി​റ്റി എ​ന്ന​റി​യ​പ്പെ​ടു​ന്ന വാ​ഴ​ക്കു​ളം ഏ​ഷ്യ​യി​ലെ ഏ​റ്റ​വും പ്ര​ധാ​ന ക​ന്നാ​ര വി​പ​ണി​യാ​ണ്.

കു​ടി​യേ​റ്റ​കാ​ല​ത്ത് ത​ന്നാ​ണ്ടു​വി​ള​ക​ളും പ​ച്ച​ക്ക​റി​ക​ളു​മാ​യി​രു​ന്നു വാ​ഴ​ക്കു​ളം ഗ്രാ​മ​ത്തി​ലെ പ്രധാന കൃ​ഷി. പിന്നീട് റബറിന്‍റെ മുന്നേറ്റമായി. കു​ന്നും പു​ഴ​യും പാ​ട​ങ്ങ​ളും അ​തി​രി​ടു​ന്ന വാ​ഴ​ക്കു​ളം കാ​ല​പ്ര​യാ​ണ​ത്തി​ൽ മ​ധു​രം കി​നി​യു​ന്ന പൈ​നാ​പ്പി​ൾ കൃ​ഷി​യി​ലും വി​പ​ണ​ന​ത്തി​ലും ദേ​ശ​പ്പെ​രു​മ നേ​ടി​യി​രി​ക്കു​ന്നു.

വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ പൈ​നാ​പ്പി​ൾ കൃ​ഷി​ക്കു വ്യാ​പ​ന​മു​ണ്ടാ​യ​പ്പോ​ഴും മൂ​വാ​റ്റു​പു​ഴ​യ്ക്ക​ടു​ത്തു​ള്ള വാ​ഴ​ക്കു​ള​ത്തെ പൈ​നാ​പ്പി​ളി​നു ത​നി​മ​യേ​റെ​യാ​യി​രു​ന്നു. പൈ​നാ​പ്പി​ൾ സി​റ്റി എ​ന്ന​റി​യ​പ്പെ​ടു​ന്ന വാ​ഴ​ക്കു​ളം ഏ​ഷ്യ​യി​ലെ ഏ​റ്റ​വും പ്ര​ധാ​ന ക​ന്നാ​ര വി​പ​ണി​യാ​ണ്. ഇ​വി​ട​ത്തെ പൈ​നാ​പ്പി​ളി​ന് പ്ര​ചാ​ര​മേ​റി​യ​തോ​ടെ ക​ല്ലൂർ​ക്കാ​ട്, ആ​വോ​ലി, ആ​ര​ക്കു​ഴ, മ​ഞ്ഞ​ള്ളൂ​ർ പ​ഞ്ചാ​യ​ത്തി​ലേ​ക്കും തൊ​ടു​പു​ഴ താ​ലൂ​ക്കി​ലെ കോ​ടി​ക്കു​ളം, ഉ​ടു​ന്പ​ന്നൂ​ർ ഭാ​ഗ​ത്തേ​ക്കും കൃ​ഷി വി​സ്തൃ​ത​മാ​യി.

മ​ഞ്ഞ​ള​ളൂ​ർ പ​ഞ്ചാ​യ​ത്തി​ൽ​പ്പെ​ട്ട വാ​ഴ​ക്കു​ളം പൈ​നാ​പ്പി​ൾ കൃ​ഷി​യു​ടെ​യും വി​ൽ​പ​ന​യു​ടെ​യും ന​ന്പ​ർ വ​ണ്‍ കേ​ന്ദ്ര​മാ​യി അറിയപ്പെടുന്നു. ആദ്യകാലങ്ങളിൽ ശീ​മ​ച്ച​ക്ക എ​ന്ന​റി​യ​പ്പെ​ട്ടി​രു​ന്ന മു​ള്ളി​ല്ലാ​ത്ത ഇ​ന​ത്തി​നാ​യി​രു​ന്നു കേ​ര​ള​ത്തി​ൽ വി​ള​വും വി​പ​ണി​യും. പി​ന്നീ​ടാ​ണ് മു​ള്ളു​ക​ളു​ള്ള മൗ​റീ​ഷ്യ​സ് ഇ​നം ക​ന്നാ​ര​ ഈ ​ദേ​ശ​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യ​ത്. വാ​ഴ​ക്കു​ളം പ്ര​ദേ​ശ​ത്തെ യു​വ​ക​ർ​ഷ​ക​രു​ടെ മു​ന്നേ​റ്റ​വും ക​ഠി​നാ​ധ്വാ​ന​വു​മാ​ണ് ക​ന്നാ​ര വ്യാ​പ​ന​ത്തി​ന് വ​ഴി​തെ​ളി​ച്ച​ത്. വാ​ഴ​ക്കു​ള​ത്തു നി​ന്നും തോ​ട്ടം​കൃ​ഷി​യാ​യും ഇ​ട​വി​ള​യാ​യും വി​വി​ധ ജി​ല്ല​ക​ളി​ലേ​ക്കും ഗോ​വ, മം​ഗ​ലാ​പു​രം പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്കും പ്ര​ചാ​രം നേ​ടി​യ​തി​ൽ വാ​ഴ​ക്കു​ള​ത്തെ ​ക​ർ​ഷ​ക​രു​ടെ ശ്ര​മ​ങ്ങ​ൾ പ്ര​ധാ​ന​മാ​ണ്.

കൃ​ഷി​യും ഉ​ത്പാ​ദ​ന​വും പെ​രു​മ​യും വ​ർ​ധി​ച്ചതോടെ 2009 സെ​പ്റ്റം​ബ​റി​ൽ വാ​ഴ​ക്കു​ളം പൈ​നാ​പ്പി​ളി​ന് ഭൗ​മ​സൂ​ചി​കാ പ​ദ​വി സ്വ​ന്ത​മാ​യി.

പ്ര​മു​ഖ ന​ഗ​ര​ങ്ങ​ളി​ലേ​ക്കും ഗ​ൾ​ഫ്, യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളി​ലേ​ക്കും വാ​ഴ​ക്കു​ളം മാ​ർ​ക്ക​റ്റി​ൽനിന്നും പൈ​നാ​പ്പി​ൾ ക​യ​റ്റി അ​യ​യ്ക്കു​ന്നു​ണ്ട്. പ്ര​ധാ​ന സീ​സ​ണി​ൽ ദി​വ​സം 300 ലോ​ഡ് വ​രെ​യും ഇ​ത​ര സീ​സ​ണു​ക​ളി​ൽ 150 ലോ​ഡു​വ​രെ​യു​മാ​ണ് ച​ര​ക്ക് നീ​ക്കം. ഡ​ൽ​ഹി, മ​ഹാ​രാ​ഷ്്ട്ര, ഗു​ജ​റാ​ത്ത്, ത​മി​ഴ്നാ​ട്, ആ​ന്ധ്ര, ക​ർ​ണാ​ട​ക, കാ​ഷ്മീ​ർ തു​ട​ങ്ങി 20 സം​സ്ഥാ​ന​ങ്ങ​ളി​ൽ വാ​ഴ​ക്കു​ളം പൈനാപ്പിൾ വി​ൽ​പ​ന​യ്ക്കെ​ത്തു​ന്നു​ണ്ട്.

ഇ​ട​നില​ക്കാ​രി​ല്ലാ​തെ ക​ർ​ഷ​ക​രു​ടെ​യും വ്യാ​പാ​രി​ക​ളു​ടെ​യും കൂ​ട്ടാ​യ്മ​യാ​ണ് വി​പ​ണ​നം നി​യ​ന്ത്രി​ക്കു​ന്ന​തെ​ന്ന​താ​ണ് വാ​ഴ​ക്കു​ളം മാ​ർ​ക്ക​റ്റി​ന്‍റെ പ്ര​ത്യേ​ക​ത. അ​തു​കൊ​ണ്ടാ​ണ് ഏ​റെ​ക്കു​റെ ന്യാ​യ​വി​ല നി​ശ്ച​യി​ക്കാ​നും നി​യ​ന്ത്രി​ക്കാ​നും ക​ഴി​യു​ന്ന​തെ​ന്ന് പൈ​നാ​പ്പി​ൾ മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ജോ​സ് പെ​രും​പ​ള്ളി​ക്കു​ന്നേ​ലും പൈ​നാ​പ്പി​ൾ ഫാ​ർ​മേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ജെ​യിം​സ് തോ​ട്ടു​മാ​രി​ക്ക​ലും പ​റ​യു​ന്നു.

പ്ര​ധാ​ന സീ​സ​ണി​ൽ പൈ​നാ​പ്പി​ളി​ന് കി​ലോ​ഗ്രാ​മി​ന് 50 രൂ​പ വ​രെ വി​ല ല​ഭി​ക്കുണ്ട്. അ​തേ സ​മ​യം കോ​വി​ഡ് മ​ഹാ​മാ​രി​യും പ്ര​ള​യ​വും കാലാവസ്ഥാവ്യതിയാനവും വി​ല​യും വി​പ​ണി​യും ഇ​ടി​ക്കുക​യും ചെ​യ്തു. ഒ​രു കി​ലോ പൈ​നാ​പ്പി​ൾ ഉ​ൽ​പ്പാ​ദി​പ്പി​ക്കാ​ൻ 20 രൂ​പ​യോ​ളം ചെ​ല​വ് വ​രും. വ​ർ​ഷം അ​യ്യാ​യി​രം കോ​ടി​യു​ടെ വ​രു​മാ​നം ല​ഭി​ക്കു​ന്ന​തി​ലൂ​ടെ പൈനാപ്പിൾ കൃഷിയിലൂടെ കേ​ര​ള​ത്തി​നു സാ​ന്പ​ത്തി​ക മു​ന്നേ​റ്റം കു​റി​ക്കാ​നാ​യി.

സം​സ്ഥാ​ന​ത്ത് 13,000 ഹെ​ക്ട​റി​ലേ​ക്കു ക​ന്നാ​ര​കൃ​ഷി വി​പു​ല​മാ​ക്കു​ന്ന​തി​ൽ വാ​ഴ​ക്കു​ള​ത്തെ ക​ർ​ഷ​ക​രു​ടെ പ​ങ്കാ​ളി​ത്തം പ്ര​ധാ​നമാണ്. വി​വി​ധ ജി​ല്ല​ക​ളി​ൽ ഇ​ട​വി​ള​യാ​യും പാ​ട്ട​കൃഷിയായും കൃ​ഷി ചെ​യ്യു​ന്ന​വ​രു​ണ്ട്. നാ​ൽ​പ​തി​നാ​യി​രം രൂ​പ​യ്ക്കു മു​ക​ളി​ലാ​ണ് ഏ​ക്ക​റി​ന്‍റെ പ്ര​തി​വ​ർ​ഷ പാ​ട്ട​ത്തു​ക.

കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല​യു​ടെ പൈ​നാ​പ്പി​ൾ ഗ​വേ​ഷ​ണ കേ​ന്ദ്ര​വും സ​ർ​ക്കാ​രി​ന്‍റെ അ​ഗ്രോ ഫു​ഡ് പ്രോ​സ​സിം​ഗ് ക​ന്പ​നി​യും വാ​ഴ​ക്കു​ള​ത്തു​ണ്ട്. രൂ​ചി​യു​ടെ​യും കാ​ഴ്ച​യു​ടെ​യും വി​സ്മ​യം ജ​നി​പ്പി​ക്കു​ന്ന വാ​ഴ​ക്കു​ളം പൈ​നാ​പ്പി​ൾ ഫെ​സ്റ്റി​നും പെ​രു​മ​യേ​റെ​യാ​ണ്.

ജെ​യ്സ് വാ​ട്ട​പ്പ​ള്ളി​ൽ