ഭാഷയുടെ ഘടനയും വിനിമയശേഷിയും അനിവാര്യമായി വരുന്ന ഒരു പ്രയോഗമാണ് REPORTED SPEECH (INDIRECT SPEECH). കണ്ടതും കേട്ടതും അനുഭവപ്പെട്ടതുമായ കാര്യങ്ങൾ മറ്റൊരാളോട് ആശയങ്ങൾ ചോർന്നുപോകാതെ വിവരിച്ചുകൊടുക്കൽ ഒരു കലയാണ്. മാതൃഭാഷയിൽ അനായാസമെങ്കിലും, ഇംഗ്ലീഷ് ഭാഷയിൽ റിപ്പോർട്ടിംഗ് നടത്തുന്പോൾ നിരവധി കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.
പ്രവർത്തനാധിഷ്ഠിത പഠനത്തിലൂടെ ചെറിയ ക്ലാസുകൾ മുതൽക്കേ INDIRECT SPEECH പരിശീലിപ്പിക്കാവുന്നതാണ്. ജീവിതാനുഭവങ്ങളിലൂടെ പഠനം നടക്കുന്പോൾ കുട്ടി സ്വാംശീകരിച്ചെടുക്കുന്ന പൊതുധാരണകൾ Reporting അനായാസം ചെയ്യാൻ അവനെ സഹായിക്കും. വിവിധതരം വാക്യങ്ങൾ റിപ്പോർട്ട് ചെയ്യുന്പോൾ വരുന്ന മാറ്റങ്ങൾ ഇങ്ങനെയൊരു പട്ടികയിലേക്ക് അടയാളപ്പെടുത്തുക.
I. Wh Question and a Statement
a). (Report from a flood affected area. Three were trapped in a lone place)
Reporter: How long have you been trapped here?
Refugee: We have been here for three days, Sir.
What did the reporter ask refugee?
Reporter asked refugee how long they had been trapped there.
What was the refugee’s reply?
He replied that they had been there for three days.
തന്നിരിക്കുന്ന ചോദ്യം ഒരു Wh- Question ആണ്. അതായത് ചോദ്യവാക്കുള്ള ചോദ്യം. മാറ്റങ്ങൾ വന്ന വാക്കുകൾ, സ്ഥാനം ഇവ മനസിലാക്കി പട്ടിക പൂർത്തിയാക്കൂ.
b) Buji: Hai Dora, What are you doing with this binoculars?
Dora: I am enjoying the beauty of this forest.
Bujiയും Doraയും കുട്ടികൾക്ക് പ്രിയപ്പെട്ട കഥാപാത്രങ്ങളാണ്. ഇവർ പറയുന്നതെന്താണെന്ന് ഒന്നു റിപ്പോർട്ട് ചെയ്തുനോക്കാം.
Buji എന്താണ് അന്വേഷിച്ചത്?
Buji enquired what she was doing with that binoculars.
ഡോറ പറഞ്ഞ മറുപടിയോ?
Dora said that she was enjoying the beauty of that forest.
Reporting verbs can be asked/enquired/Questioned.
ഇവിടെ connection word ആയി ഏതു ചോദ്യവാക്കാണോ അതുതന്നെ ഉപയോഗിക്കുക.
Punctuation Markലും മാറ്റമുണ്ട്.
ഇവിടെ Dialogueൽ ഉപയോഗിച്ചിരിക്കുന്ന colon, Question mark ഇവ മാറി.
ഇതേ വാക്യം
Buji asked, “What are you doing with this binoculars?’’ എന്നായിരുന്നുവെങ്കിൽ റിപ്പോർട്ട് ചെയ്യുന്പോൾ comma, double inverted comma, Question mark ഇവ മാറും.
Statement (Declarative Sentence) റിപ്പോർട്ട് ചെയ്തപ്പോൾ replied, said... എന്നീ Reporting Verb ഉപയോഗിച്ച് Connecting Word ആയി “that’’ വന്നത് ശ്രദ്ധിച്ചല്ലോ. പട്ടികയിലേക്ക് നേടിയ അറിവുകൾ രേഖപ്പെടുത്തൂ.
II. Yes/No Question and Statement
a)After flood, Kerala was under the threat of epidemics. But our Health department was vigilant.
Doctor: Have you taken
Doxycycline tablet?
Patient: Yes, Sir. I have taken
two tablets.
Doctor: Continue as per my
prescriptions.
What did the Doctor enquire?
The doctor enquired the patient whether he had taken Doxycycline tablet.
Patient’s reply
Patient replied that he had taken two tablets.
ആദ്യ വാക്യം ശ്രദ്ധിക്കൂ. Auxiliary Verb ആയ haveൽ തുടങ്ങിയ ഈ ചോദ്യത്തിന് രണ്ടു മറുപടിയേയുള്ളൂ, കഴിച്ചു/കഴിച്ചില്ല.
അതായത് Yes/No Questions.
ഇവിടെ ചോദ്യവാക്കില്ല.
ഈ വാക്യം റിപ്പോർട്ട് ചെയ്തപ്പോൾ Connecting word ആയി Whether ഉപയോഗിച്ചിരിക്കുന്നു.
In Yes/No questions we can use Whether/If as connecting word.
വാക്യത്തിൽ വന്ന tense മാറ്റങ്ങൾ കുറിച്ചോളൂ...
have taken had taken
അതായത്, Present perfect Past perfect
പഠനസൗകര്യാർഥം മാറ്റങ്ങളെ ഇങ്ങനെ കുറിക്കാം.
has/have had
is/am/are was/were
will/shall/can/May would/should/could/Might
Adverb of place, time... ഇവയ്ക്കും മാറ്റം വന്നില്ലേ?
eg: this - that
these - those
now - then
today - that day
Subjects at different positions also have changes.
eg: I- She/He My - his/her me - him/her
we- they our - their us- them
Doctor advised him to continue the dose as per his prescription.
ഇവിടെ ഡോക്ടർ പറയുന്നത് ഒരുപദേശമാണ്. അതായത് Imperative Sentence. ഈ വിഭാഗത്തിൽപ്പെട്ട ചോദ്യങ്ങൾ വിശദപഠനത്തിന് ഉൾപ്പെടുത്തിയിട്ടുണ്ട്.
b) Anu: Will you send me the document tomorrow?
Meenu: Sure, I will send it tomorrow.
Anu enquired Meenu if she would send him the document the following day.
Meenu replied that She would send it the following day.
III. IMPERATIVE SENTENCES
Tom: Come out Jerry, your birthday cake is ready.
Jerry: No, I won’t come out. Don’t trap me.
കുട്ടികൾക്കു പ്രിയപ്പെട്ട Tom and Jerryയുടെ Dialogue നോക്കൂ. Jerryയെ സൂത്രത്തിൽ പറ്റിക്കാൻ നോക്കിയ Tom പറഞ്ഞ വാക്യം ശ്രദ്ധിക്കൂ.
Tom suggested Jerry to come out and added that his birthday cake was ready.
Jerry refused his suggestion. He told him that he woudn’t come out.
Jerry wanted him not to trap him.
Come out, Don’t trap me എന്നീ വാക്യങ്ങൾ Imperative Sentence വിഭാഗത്തിൽപ്പെടും.
Tome suggested to come out.
Jerry warned him not to trap him.
Imperative Sentence റിപ്പോർട്ട് ചെയ്യുന്പോൾ നെഗറ്റീവ്, പോസീറ്റീവ് വാക്യങ്ങൾ ശ്രദ്ധിക്കണം.
b) Mother: Don’t pluck flowers from our garden.
Son: Sorry mom, I won’’t repeat.
Mother advised son not to pluck flowers from their garden.
Son replied with regret that he wouldn’’t repeat.
Infinitive ‘to’നുശേഷം tenseൽ മാറ്റങ്ങൾ വരില്ല.
IV. EXCLAMATORY SENTENCE
Diya: What a heavy rain it is!
Eby: Really, We have to reach home soon, Run fast.
Diya exclaimed that it was a very heavy rain.
Eby agreed and added that they had to reach home soon.
Eby wanted her to run fast.
ആശ്ചര്യം ഉളവാക്കുന്ന ഇത്തരം വാക്യങ്ങൾ ആദ്യം Statement ആയി മനസിൽ കാണണം.
eg: What a heavy rain it is!നു പകരം
It is a very heavy rain.
Reporting Verb ആയി "exclaimed' ഉപയോഗിക്കാം.
ബാക്കിയുള്ള മാറ്റങ്ങളെല്ലാം statement റിപ്പോർട്ട് ചെയ്യുന്നതുപോലെ.
eg: Diya exclaimed that it was a very heavy rain.
b) Teacher: Why can’t you complete this problem?
Child: Sorry teacher, How difficult the multiplication is!
Teacher: Don’t worry. I will help you.
Teacher asked the child why he couldn’t complete that problem.
Child regretted and exclaimed that the multiplication is so difficult.
But the teacher suggested not to worry.
She promised that she would help him.
Exclamatory sentenceൽ വന്ന so, very ഈ വാക്കുകൾ ആശ്ചര്യത്തിന്റെ തീവ്രതയെ സൂചിപ്പിക്കുന്നു.
Alas, Hurray, Aha, Wow എന്നിങ്ങനെയുള്ള പദങ്ങൾ Exclamatory Sentenceൽ കാണാം.
Hurray വന്നാൽ Exclaimed with great joy എന്നും Alas വന്നാൽ Exclaimed with great sorrow എന്നും റിപ്പോർട്ട് ചെയ്യുന്പോൾ കൂട്ടിച്ചേർക്കാവുന്നതാണ്.
V. OPTATIVE SENTENCE
സാധാരണ ഉപയോഗത്തിൽപ്പെടാത്തതും എന്നാൽ റിപ്പോർട്ട് ചെയ്യുന്പോൾ ശ്രദ്ധിക്കേണ്ടതുമായ ഇത്തരം വാക്യം നോക്കൂ. (Hope, Prayer ഇവ സൂചിപ്പിക്കുന്നത്.)
a). My father said to me “May you get A+ in all subjects’’.
അച്ഛൻ മകൾക്ക് നല്കുന്ന പ്രാർഥനയോടുകൂടിയ ഒരു അനുഗ്രഹം.
My father prayed that I might get A+ in all subjects.
Reporting verb is "Prayed'
(Might + V1) എന്നതും ശ്രദ്ധേയമാണ്.
b). Rani said “ Would that I were the winner of Onam Bumper’’.
ഇവിടെ റാണിയുടെ പ്രതീക്ഷയാണ്.
Rani wished, She had been the winner of Onam Bumper.