CONDITIONAL CLAUSE (IF CLAUSE)
8, 9, 10 ക്ലാ​സു​ക​ളി​ലെ ഇം​ഗ്ലീ​ഷ് പാ​ഠ​പു​സ്ത​ക​ങ്ങ​ളി​ൽ​നി​ന്നും if clauseന്‍റെ ഉ​പ​യോ​ഗം കു​ട്ടി​ക​ൾ മ​ന​സി​ലാ​ക്കി​യി​ട്ടു​ണ്ട​ല്ലോ. ജീ​വി​ത​ത്തി​ലു​ട​നീ​ളം ഉ​പ​ക​രി​ക്കു​ന്ന ഒ​രു language element ആ​ണ് conditional clause. നാം ​കേ​ൾ​ക്കേ​ണ്ടി​വ​രു​ന്ന​തും ന​മു​ക്ക് ആ​വ​ശ്യ​മാ​യി വ​രു​ന്ന​തു​മാ​യ പ​ല വാ​ക്യ​ങ്ങ​ളി​ലും If clause ഉ​പ​യോ​ഗി​ക്കേ​ണ്ടി വ​രും. PSC പ​രീ​ക്ഷ​ക​ളി​ൽ 20 മാ​ർ​ക്കി​നു​ള്ള ചോ​ദ്യ​ങ്ങ​ളി​ൽ If clause ഉ​ൾ​പ്പെ​ടു​ന്ന ഒ​ന്നോ ര​ണ്ടോ ചോ​ദ്യ​ങ്ങ​ൾ പ്ര​തീ​ക്ഷി​ക്കാ​വു​ന്ന​താ​ണ്.

എ​ന്നാ​ൽ, ഇം​ഗ്ലീ​ഷ് ഭാ​ഷ​യു​ടെ ഒ​രു “ലി​വിം​ഗ് പൂ​ൾ’’ കു​ട്ടി​ക്ക് എ​ല്ലാ അ​വ​സ​ര​ങ്ങ​ളി​ലും കി​ട്ടാ​തെ വ​രു​ന്ന​തി​നാ​ലും ആ​വ​ർ​ത്ത​ന സാ​ധ്യ​ത മ​ന​സി​ലാ​ക്കി പ​ഠ​നം ഉ​റ​പ്പി​ക്കാ​ത്ത​തി​നാ​ലും If clause സ​ധൈ​ര്യം കൈ​കാ​ര്യം ചെ​യ്യു​ന്ന​വ​ർ കു​റ​വാ​ണ്. conditional clause പ്ര​ധാ​ന​മാ​യും മൂ​ന്നു ത​ര​ത്തി​ലാ​ണ്.

Type 1 Conditionals

ഇ​വി​ടെ ഒ​രു യാ​ത്ര​യ്ക്കു ത​യാ​റെ​ടു​ക്കു​ന്ന കു​ടും​ബ​ത്തെ ന​മു​ക്കൊ​ന്ന് പ​രി​ച​യ​പ്പെ​ടാം.
11.25 amന് ​പു​റ​പ്പെ​ടു​ന്ന ട്രെ​യി​നി​നു പോ​കാ​ൻ ത​ന്‍റെ കു​ടും​ബ​ത്തോ​ടു നി​ർ​ദ്ദേ​ശി​ക്കു​ന്ന അ​ച്ഛ​ൻ (സ​മ​യം 10.00 am)
“If we start at 10.30 am we will get the train”
എ​ന്നാ​ൽ, കു​ട്ടി​ക​ളെ​യൊ​ക്കെ ത​യാ​റെ​ടു​പ്പി​ച്ച് പോ​കാ​നി​റ​ങ്ങു​ന്പോ​ൾ സ​മ​യം 10.45 am. 15 മി​നി​റ്റ് വൈ​കി​യു​ള്ള ഈ ​പു​റ​പ്പെ​ട​ൽ ട്രെ​യി​ൻ കി​ട്ടു​ന്ന​തി​നു​ള്ള സാ​ധ്യ​ത കു​റ​യ്ക്കു​ന്നു. എ​ങ്കി​ലും അ​വ​ർ യാ​ത്ര പു​റ​പ്പെ​ടു​ന്നു.

Type 2 Conditionals

യാ​ത്രാ​മ​ദ്ധ്യേ പ​ശ്ചാ​ത്താ​പ​ത്തോ​ടെ ഇ​ങ്ങ​നെ പ​റ​യും
“If we started at 10.30 am we would get the train” ന​ട​ക്കാ​തെ പോ​യ ഈ condition ​കാ​ര​ണം ട്രെ​യി​ൻ ല​ഭി​ക്കാ​നു​ള്ള സാ​ധ്യ​ത അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​ണ്.

Type 3 Conditionals

റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ എ​ത്തി​യ ഈ ​കു​ടും​ബ​ത്തി​ന് ട്രെ​യി​നി​ൽ ക​യ​റാ​ൻ ക​ഴി​ഞ്ഞി​ല്ല. അ​ങ്ങ​ക​ലെ നേ​ത്രാ​വ​തി എ​ക്സ്പ്ര​സ് പോ​യി മ​റ​ഞ്ഞ​തും കാ​ണാം.
If we had started at 10.30 am, we would have got the train.
ഇ​ത്ത​രം അ​വ​സ​ര​ങ്ങ​ൾ ന​മ്മു​ടെ ജീ​വി​ത​ത്തി​ൽ ഒ​രു​പാ​ട് വ​രാ​റു​ണ്ട്. അ​പ്പോ​ൾ എ​ന്താ​ണ് ഈ ​പ്ര​യോ​ഗ​ങ്ങ​ളി​ൽ നാം ​ശ്ര​ദ്ധി​ക്കേ​ണ്ട​ത്?

ആ​ദ്യ വാ​ക്യം പ​രി​ശോ​ധി​ക്കാം.
If we start at 10.30 am, we will get the train.
ഈ ​രീ​തി​യി​ൽ നാം ​സാ​ധാ​ര​ണ കേ​ൾ​ക്കു​ന്ന ഒ​രു വാ​ക്യ​മാ​ണ​ല്ലോ “If you study well, you can score A+”എ​ന്ന​ത്.

ഈ ​ര​ണ്ടു വാ​ക്യ​ങ്ങ​ളും പ​രി​ശോ​ധി​ച്ചാ​ൽ If clauseൽ verb​ന്‍റെ ഒ​ന്നാം രൂ​പം വ​ന്ന​പ്പോ​ൾ തു​ട​ർ​ന്നു​ള്ള ഭാ​ഗ​ത്ത് will/shall/can/may + V1 എ​ന്ന രൂ​പ​ത്തി​ലാ​ണ് ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്. ര​ണ്ടാം വാ​ക്യ​മാ​യ “If we started at 10.30 am, we would get the train” എ​ന്ന​തി​ൽ If clauseൽ verb​ന്‍റെ ര​ണ്ടാം രൂ​പ​മാ​ണ്. അ​പ്പോ​ൾ willനു ​പ​ക​രം would ആ​യി. ഇ​വി​ടെ സാ​ധ്യ​ത കു​റ​വാ​ണ്.

ഇ​തേ​പോ​ലെ പ​രീ​ക്ഷ​യ്ക്ക് തൊ​ട്ടു​മു​ന്പു​ള്ള ദി​വ​സ​ങ്ങ​ളി​ൽ നി​ങ്ങ​ളോ​ട് മു​തി​ർ​ന്ന​വ​ർ പ​റ​യും If you studied well, you could score A+
മൂ​ന്നാം വാ​ക്യ​ത്തി​ൽ ട്രെ​യി​ൻ ല​ഭി​ക്കാ​തെ വ​രു​ന്പോ​ഴു​ള്ള കു​റ്റ​ബോ​ധ​ത്തി​ലാ​ണ് കൃ​ത്യ​സ​മ​യ​ത്ത് പു​റ​പ്പെ​ടാ​ൻ പ​റ്റാ​തെ പോ​യ​ത് ഓ​ർ​ത്തു​ള്ള കു​റ്റ​പ്പെ​ടു​ത്ത​ൽ ഇ​ങ്ങ​നെ​യാ​കും.
“If we had started, we would have got the train”
If clauseൽ had+V3 ​വ​രു​ന്പോ​ൾ would + had + V3 അ​ല്ലെ​ങ്കി​ൽ would/should/could/might + have + V3 ചേ​ർ​ക്ക​ണം. A+ ല​ഭി​ക്കാ​തെ വ​രു​ന്പോ​ൾ വീ​ട്ടു​കാ​രു​ടെ കു​റ്റ​പ്പെ​ടു​ത്ത​ലും ഇ​തേ രൂ​പ​ത്തി​ലാ​യി​രി​ക്കും. If you had studied well, you could have scored A+. മൂ​ന്നാ​മ​ത്തെ conditional clause, improbable ആ​ണ്. ഇ​വ​യി​ൽ ആ​ദ്യ​ത്തെ വാ​ച​കം probable/real ആ​ണ്. ര​ണ്ടാം വാ​ക്യം സം​ഭ​വി​ക്കാ​ൻ തീ​രെ സാ​ധ്യ​ത​യി​ല്ലാ​ത്ത unreal situation ആ​ണ്. എ​ന്നാ​ൽ, മൂ​ന്നാ​മ​ത്തെ വാ​ക്യം unreal past situation അ​ഥ​വാ ഒ​രി​ക്ക​ലും ന​ട​ക്കാ​ത്ത past situation ആ​ണ്.

വി​വി​ധ വാ​ക്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച​തി​ൽ​നി​ന്നും ന​മു​ക്ക്
മ​ന​സി​ലാ​ക്കാ​ൻ ക​ഴി​ഞ്ഞ ഘ​ട​ന ഇ​ങ്ങ​നെ​യാ​ണ്.
Type 1: If + V1, will/shall/can/may + V1
Type 2: If +V2, would/could/should/might + V1
Type 3: If +Had + V3, would / could/ should/might + Have + V3
പ​ഠ​ന​സൗ​ക​ര്യാ​ർ​ഥം
If + V1, will + V1
If +V2, would + V1
If + Had + V3, would have + V3
എ​ന്ന് സം​ഗീ​താ​ത്മ​ക​മാ​യി പ​ഠി​ക്കു​ക. മ​റ്റു auxiliary verbs ആ​യ can/shall/may ഉ​പ​യോ​ഗി​ച്ചും പാ​ടി​പ്പ​തി​യ​ട്ടെ.

എസ്. ലേഖാ ശങ്കർ
ഗ​വ. എ​ച്ച്എ​സ്എ​സ്, പോരുവഴി