മാവേലിക്കര : ഫാ. ചെറിയാൻ കോളഞ്ഞിക്കൊമ്പിൽ
മാവേലിക്കര ഭദ്രാസനത്തിലെ സീനിയർ വൈദികൻ ഫാ. ചെറിയാൻ കോളഞ്ഞിക്കൊമ്പിൽ(77) അന്തരിച്ചു. സംസ്കാര ശുശ്രൂഷ ബുധനാഴ്ച മൂന്നിനു പുലിയൂർ കൊളിഞ്ഞിക്കൊമ്പിൽ വീട്ടിൽ ആരംഭിക്കും.
തുടർന്ന് നാലിനു പുലിയൂർ മലങ്കര സുറിയാനി കത്തോലിക്കാ പള്ളിയിൽ മൃതദേഹം സംസ്കരിക്കും. മൃതദേഹം ചൊവ്വാഴ്ച വൈകുന്നേരം അഞ്ചു മുതൽ പുലിയൂർ പള്ളിയിൽ പൊതുദർശനത്തിന് വച്ചശേഷം ഭവനത്തിൽ എത്തിക്കും.